ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26

bone, s. n. അണ the side of the face, s.n. പല്ല a tooth, s. n. ഇട an
interval, space, s. n. കഴിഞ്ഞില്ല was mot able from def. v. കഴിയും to
be able. നീര water, matter, s. n. കെട്ടുന്നു to coagulate, v. n. കീഴെ
below, post pos. തുറക്കുന്നു to open, v. a. വലിക്കുന്നു to pull, v.a.
രക്ഷപ്പെടുന്നു to be preserved, v. n. പ്രലാപിക്കുന്നു to lament, v. n.
പരവശപ്പെടുന്നു to be distressed, v. n. കാക്ക a crow, s. n. ഹെ Oh!
Interjection. അനുഭവിക്കുന്നു to suffer, v. a. ശ്രമം distress, s. n.
ജീവിപ്പിച്ചാൽ if you make me to live, cond. form of ജീപ്പിപ്പിക്കുന്നു
to make to live. ആഹാരം food, s. n. വെണ്ടെടത്തൊളം as much as
is necessary, abbre. form of വെണ്ടുന്നെടത്തൊളം വെണ്ടുന്ന rel.
part of വെണം to be necessary and എടത്തൊളം as far as, lit, up to
the place. സാവധാനം gentleness, s. n. സാവധാനമായുള്ള gentle,
adj. അലിയുന്നു to be dissolved, to pity, v. n. കെറുന്നു to enter, v. a.
അമൎത്തുന്നു, to oppress, v. a. നന്ദി gratitude. കഷ്ടകാലം time of
misfortune, s. n മറക്കുന്നു to forget, v. a.

൨൧ാം കഥ.

ചെന്നപട്ടണത്ത ഒരു ഇംഗലീഷകാരൻ സായ്പ ഉണ്ടായി
രുന്നു. അവന്ന ഇംഗലീഷ അല്ലാതെ മറ്റ ഭാഷ അറിഞ്ഞുകൂടാ
അതുകൊണ്ട ആ സ്ഥലത്ത നടപ്പുള്ള സകല ഭാഷയും അറി
യുന്ന ഒരു ദ്വിഭാഷിയെ തന്റെ കൂടെ നിറുത്തിയിരുന്നു. ഒരു
നാൾ ആ സായ്പിന്റെ അടുക്കൽ ഏതാനും കമ്പക്കളിക്കാര വ
ന്ന കമ്പക്കാൽ നാട്ടിക്കെട്ടി അവനെ അനെകം അഭ്യാസങ്ങൾ
കാണിച്ചു. എന്നാറെ ആ സായ്പ നല്ലവണ്ണം സന്തൊഷപ്പെ
ട്ട തന്റെ ദ്വിഭാഷിയെ വിളിച്ച ആഡെമ്പൎക്ക പത്ത വരാ
ഹൻ കൊടുപ്പാൻ പറഞ്ഞു. ആ ദ്വിഭാഷി അവരെ തന്റെ
വീട്ടിലെക്ക വിളിച്ച കൊണ്ടുപൊയി അവൎക്ക ഒരു വരാഹൻ
കൊടുത്ത പൊകുവാൻ പറഞ്ഞു. തങ്ങൾ അത്ര കഷ്ടപ്പെട്ട ക
ളിച്ചതിന്ന ഇത അല്പമെന്ന ഓൎത്ത ദ്വിഭാഷി തങ്ങളെ പയറ്റി
ച്ചിരിക്കുമൊ എന്ന സംശയിച്ച അവര ആ സായ്പിന്റെ അടു
ക്കൽ വന്ന അവനെ ആ വരാഹൻ കാണിച്ച ദ്വിഭാഷി ഇ
ത തന്നൂ എന്ന പറഞ്ഞു. ആ സായ്പിന്ന അവരുടെ ഭാഷ അ
റിഞ്ഞകൂടാത്തതിനാൽ തന്റെ ദ്വിഭാഷിയെ വിളിച്ച അവര എ
ന്ത പറയുന്നു എന്ന ചൊദിച്ചപ്പൊൾ തങ്ങൾ കൊടുത്ത പത്ത
വരാഹനിൽ ഇത കള്ളവരാഹൻ. ഇത എടുത്തുകൊണ്ട വെറെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/38&oldid=178818" എന്ന താളിൽനിന്ന് ശേഖരിച്ചത്