ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28

form of കാണുന്നു, to see. എന്നാറെ afterwards. നല്ലവണ്ണം well,
adv. വിളിക്കുന്നു to call, v.a. പത്ത ten, num. കഷ്ടപ്പെടുന്നു to
labour, to take trouble, v. n. അല്പം small, little, adj. ഓൎത്ത having con-
sidered, past verb. part. of ഓൎക്കുന്നു to consider, to think, v. n. കള്ള
false, counterfeit, adj. കൊപിക്കുന്നു to be enraged, to be angry, v. n.
ശിക്ഷ punishment, s. n. കഴിപ്പിക്കുന്നു to cause to be performed, v.
a. ശിക്ഷകഴിപ്പിക്കുന്നു to cause to be punished. ആരായിരുന്നാ
ലും whosoever, lit. whoever it be, from ആര who ആയിരുന്നാലും
although he be. പാൎക്കുന്നു to dwell, v. n. എത്രയൊ much, lit. how
much it is hard to say, compd. of എത്ര how much, and the particle ഒ
signifying doubt.

൨൨ാം കഥ.

ഒരു ദിക്കിൽ ഉണ്ടായിരുന്ന ഒരു ശൂദ്രന്ന ഒരു കുരങ്ങും ഒരു
ആടും ഉണ്ടായിരുന്നു. അവയെ അവൻ നന്നായി സൂക്ഷിച്ച
വളൎത്തികൊണ്ട വന്നു. എന്നാറെ അവന്ന മറ്റൊരു ദിക്കിൽ
പൊകെണ്ടുന്ന അടിയന്തരം ഉണ്ടായതകൊണ്ട അവൻ ഒരു
മുണ്ടിൽ തൈര ഒഴിച്ച പൊതിച്ചൊറ കെട്ടി ആ കുരങ്ങിനെയും
ആടിനെയും കൂടെ കൂട്ടിക്കൊണ്ട ഇറങ്ങിത്തിരിച്ചു. പൊകുന്ന
വഴിയിൽ ഒരു കുളത്തിന്റെ കരമെൽ ചെന്ന നിന്ന ഒരു മര
ത്തിന്മെൽ ആ കുരങ്ങിനെയും ആടിനെയും കെട്ടി അതിന്റെ
സമീപത്ത പൊതിച്ചൊറ വെച്ച പല്ല തെപ്പാനായിട്ട പൊ
യി. ഇ എടയിൽ ആ കുരങ്ങ പൊതിച്ചൊറ ഒക്കയും തിന്ന ത
ന്റെ കയ്യിൽ കുറെ പറ്റിയിരുന്നതിനെ ആടിന്റെ മൊന്തക്ക
തെച്ച താൻ ഏതും അറിയാത്തവനെപ്പൊലെ ദൂരെ മാറിയിരു
ന്നു. ശൂദ്രൻ മടങ്ങി വന്ന നൊക്കുമ്പൊൾ ഒരു വറ്റപൊലും
ഉണ്ടായിരുന്നില്ല. കുറയ വറ്റ ആയാടിന്റെ മൊന്തക്ക പ
റ്റിയിരുന്നു. അന്നെരം ഇനിക്ക വെച്ചിരുന്ന ചൊറ ൟ ആ
ട തിന്നുവല്ലൊ എന്ന വിചാരിച്ച കൊപിച്ചുകൊണ്ട അതിനെ
നന്നായി അടിച്ചു. എന്നാൽ അവിവെകികളായ പ്രഭുക്കൾ
ന്യായാന്യായം വിചാരിക്കാത്തത ഇപ്രകാരമാകുന്നു.

22nd. STORY.

In a certain village lived a Soodra, who had a monkey and
a sheep, which he was rearing with great care. Business o-
bliging him to go to another country, he put some curds and

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/40&oldid=178820" എന്ന താളിൽനിന്ന് ശേഖരിച്ചത്