ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36

നുവാദം leave, farewell, s. n. വാങ്ങുന്നു to take, v. a. സംശയിക്കെ
ണ്ടാ do not doubt, prohibiting form of സംശയിക്കുന്നു to doubt, v. n.
സത്യം an oath, s. n. സമ്മതിക്കയാൽ by (his) agreeing, abl. of the
abstract verbal noun സമ്മതിക്ക the act of agreeing. വിചാരം grief,
distress, s. n. തെറ്റുന്നു to miss, fail, v. n. ചെരുന്നു to arrive, v. n.
ഹിംസ injury, s. n. അനുവദിക്കുന്നു to give leave, v. a. സത്യവാ
ദി a speaker of truth, s. m. ഗണ്യമായി respectfully, adv. വിചാരി
ക്കുന്നു to consider, v. a.

൨൭ാം കഥ.

ഗൊദാവരി തീരത്ത ഒരു ആല ഉണ്ടായിരുന്നു ആ മര
ത്തിന്മെൽ പഞ്ചവൎണ്ണകിളികൾ കൂടുകൾ ഉണ്ടാക്കി ബഹുനാളാ
യി അവകളിൽ തങ്ങളുടെ കുഞ്ഞുങ്ങളെ പൊഷിച്ചുംകൊണ്ടി
രുന്നു. വൃശ്ചിക മാസത്തിൽ ഒരുനാൾ നന്നായി മഴപെയ്തു.
അപ്പൊൾ ആ ആറ്റരികത്തുള്ള കുരങ്ങുകൾ എല്ലാം കുളുൎന്ന വി
റച്ച ആ മരത്തിന്റെ കീഴെ വന്നു. അപ്പൊൾ അതിന്മെൽ ഉ
ള്ള പഞ്ചവൎണ്ണക്കിളികൾ ൟ കുരങ്ങന്മാരെ നൊക്കി നിങ്ങൾക്ക
ദൈവം കൈ കാൽ തന്നിട്ടുണ്ടെല്ലൊ നിങ്ങൾക്ക മഴകൊണ്ട
അസഹ്യം ഉണ്ടാകാതെയിരിപ്പാൻ ഒരു വീട ഉണ്ടാക്കിക്കൂടെ
യൊ ഇനി എങ്കിലും ഞങ്ങളുടെ വാക്ക കെട്ട ൟ മഴനിന്ന
ശെഷം ഒരു വീട ഉണ്ടാക്കുന്നതിന്ന ആരംഭിപ്പിൻ എന്നപറ
ഞ്ഞപ്പൊൾ തങ്ങളെ പുച്ഛിച്ചാകുന്നു കിളികൾ ൟ വാക്ക പറ
ഞ്ഞത എന്ന ശങ്കിച്ച മഴനിന്ന ശെഷം കുരങ്ങുകൾ എല്ലാം
ആ മരത്തിന്മെൽ കെറി കിളികളുടെ കൂടുകളെ വലിച്ച പറിച്ച
കളഞ്ഞ അവയുടെ കുഞ്ഞങ്ങളെ കൊല്ലുകയും ചെയ്തു.

27th. STORY

On the banks of the river Godavery there was a banian tree,
on which, for a length of the time, parrots had built their nests
and brought up their young ones. One day in the month of
November, a violent shower of rain happening to fall, all the
monkies that inhabited the banks of that river retired, shiver-
ing with cold, under this tree for shelter. When the parrots
saw them, they addressed them as follows.—“Why dont you,
whom God has blessed with hands and feet, build yourselves
a dwelling to protect you from the rain, take our advice, and

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/48&oldid=178829" എന്ന താളിൽനിന്ന് ശേഖരിച്ചത്