ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44

യ്തും അല്ലാതെ besides taking away, compd. of കൊണ്ടുപൊയ്ത the
act of taking away with the conjunction ഉം having the signification of
“even” and അല്ലാതെ besides. തൽക്ഷണം immediately, adv. ഉപാ
യി ആയ skilful, cunning, adj. ഓട്ട towards, post pos. കുനിയുന്നു
to lean, v. n. ഛായ a shadow, s. n. ഊഹിക്കുന്നു to suppose, suspect.
അതിക്രൊധം excessive anger, s. n. പ്രബലൻ powerful, adj.

൩൧ാം കഥ.

സകല ശാസ്ത്ര സമൎത്ഥനായിരിക്കുന്ന ഒരു ബ്രാഹ്മണൻ
തന്റെ ശിഷ്യരൊട കൂടെ കാശിയാത്ര പുറപ്പെട്ട പൊകുമ്പൊൾ
ഒരു നാൾ ഉച്ചതിരിഞ്ഞ അസ്തമിപ്പാറായ സമയത്ത ഒരു കാ
ട്ടിന്ന സമീപത്ത പശുക്കൂട്ടത്തെ മെയിച്ചുകൊണ്ടിരുന്ന ഒരു
ബ്രാഹ്മണക്കുട്ടിയെ കണ്ട താൻ ആ രാത്രി തങ്ങാനുള്ള ഗ്രാമം
അവിടെനിന്ന എത്ര ദൂരത്താണെന്ന അവനൊട ചൊദിച്ചു.
അതിന്ന ആ ചെക്കൻ പറഞ്ഞത എന്തെന്നാൽ എന്നെ നൊ
ക്കിൻ ഞാൻ മെയിക്കുന്ന പശുക്കളെ നൊക്കിൻ കാടു നൊ
ക്കിൻ നെരം നൊക്കിൻ ഇതുകൊണ്ട നിങ്ങൾ ചൊദിച്ച ചൊ
ദ്യത്തിന്ന ഉത്തരം അറിഞ്ഞുകൊള്ളാം. ഗ്രാമം ഇവിടെനിന്ന
അതി സമീപത്ത ഇല്ലാതെ പൊയാൽ എന്നെ പൊലെയുള്ള
ചെക്കൻ ൟ കാട്ടിന്ന സമീപത്തെ ൟ നെരത്തെ ഇത്ര പശുക്ക
ളെ മെയിച്ചുകൊണ്ടിരിക്കുമൊ എന്ന പറഞ്ഞപ്പൊൾ ൟ യു
ക്തമായുള്ള ഉത്തരം കെട്ട ബ്രാഹ്മണൻ ആ ചെക്കന്റെ ബു
ദ്ധിയിങ്കൽ പ്രസാദിച്ച അവന്റെ പിന്നാലെ അവന്റെ
വീട്ടിലെക്ക പൊയി അവന്റെ അഛനെക്കണ്ട നിന്റെ മക
ൻ ബഹു ബുദ്ധിശാലി പശുക്കളെ മെയിക്കുന്നതിന്നുള്ള യൊ
ഗ്യതയല്ല അവന്നുള്ളത. ഇവനെ എന്റെ ശിഷ്യരൊട കൂടെ
ചെൎത്ത എന്നെ ഏല്പിച്ച കാശിക്ക അയച്ചാൽ ഇവനെ വിദ്യ
പഠിപ്പിക്കുന്നുണ്ട എന്ന പറഞ്ഞപ്പൊൾ അതിന്ന അവന്റെ
അച്ഛൻ സമ്മതിച്ചു. അതിന്റെ ശെഷം ആ ചെറുക്കൻ ബഹു
സമൎത്ഥനാകയും ചെയ്തു.

31st. STORY

A Brahmin well versed in every branch of science, journeying
with his disciples on a pilgrimage to Benares, about sun-set
one evening met a young boy, the son of a Brahmin, who was
feeding a herd of cattle near a forest, whom he asked the dis-

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/56&oldid=178837" എന്ന താളിൽനിന്ന് ശേഖരിച്ചത്