ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

49

ആട്ടുന്നു to drive out, v. a. ഓടിക്കുന്നു to drive away. v. a. ചില
പ്പൊൾ sometimes, adv. അടിക്കുന്നു to beat, v. a. ഗ്രഹപ്പിഴ mis-
fortune s. n. ശരിയായി equally, suitably, adv. ഇളക്കുന്നു to move,
v. a. മണ്ണ earth, s. n. ചിന്നുന്നു to be scattered, v. n. സ്വപ്നം a
dream, s. n. വ്യൎത്ഥമായി vainly, adv.

൩൪ാം കഥ.

ഒരു പട്ടണത്തിൽ ഒരു കച്ചവടക്കാരന്റെ വീട്ടിന്റെ പൎയ്യം
പുറത്ത ഒരു തൊട്ടം ഉണ്ടായിരുന്നു ആ തൊട്ടത്തിൽ നാനാ
വിധം നടുതലകൾ നട്ട വളൎത്തീട്ടുണ്ടായിരുന്നു ഒരു നാൾ ആ
പറമ്പിന്റെ പടിവാതിൽ തുറന്ന കിടന്ന സമയത്ത ഒരു വെ
ളുത്തെടന്റെ കഴുത ആ തൊട്ടത്തിൽ കെറി നടുതല തിന്മാൻ
തുടങ്ങി. താൻ ഇഷ്ടമായി നട്ട വളൎത്തിക്കൊണ്ടുവന്ന തൈകൾ
തിന്നപൊയ്തകണ്ട ആ കച്ചവടക്കാരന്റെ ഭാൎയ്യ വളരെ ദെ
ഷ്യപ്പെട്ട ഒരു വലിയ വടി എടുത്ത ആ കഴുതയുടെ കാൽ അ
ടിച്ച ഒടിച്ചു ആ സംഗതി വെളുത്തെടൻ കെട്ട കച്ചവടക്കാര
ന്റെ ഭാൎയ്യയുടെ അടുക്കൽ വന്നു അപ്പൊൾ അവൾ ഗൎഭ്വിണി
യായിരുന്നു അവൻ അവളെ അസഭ്യം പറഞ്ഞ വയറ്റത്ത
അടിച്ചു അതിനാൽ അവളുടെ ഗൎഭ്വം അലസിപ്പൊയി. അതി
ന്റെ ശെഷം ആ കച്ചവടക്കാരൻ ന്യായാധിപതിയുടെ അടു
ക്കൽ പ്പൊയി തനിക്ക വയസ്സ കാലത്ത ആദരവും സംരക്ഷ
ണയും ആയിരിക്കും പ്രകാരം പിറപ്പാനിരുന്ന മകനെ കുറി
ച്ച താൻ വളരെ ആഗ്രഹിച്ച കാത്തുകൊണ്ടിരുന്നു എന്നും അ
ങ്ങിനെ ഉണ്ടാവാനിരുന്ന മകനെ വെളുത്തെടൻ കൊന്നുകള
ഞ്ഞു എന്നും സങ്കടം ബൊധിപ്പിച്ചു. അതിന്ന വിരൊധമാ
യി വെളുത്തെടൻ താൻ ദിനം പ്രതി അലക്കുന്ന വസ്ത്രങ്ങൾ
ചുമന്ന കൊണ്ടുപൊകുന്ന കഴുത ൟ കച്ചവടക്കാരന്റെ ഭാൎയ്യ
നിമിത്തം തനിക്ക ഉപയൊഗം ഇല്ലാതെ പൊയിരിക്കുന്നു എ
ന്ന പറഞ്ഞു. ന്യായാധിപതി കുറെ നെരം ആലൊചന ചെ
യ്ത കഴുതയുടെ കാൽ സ്വസ്ഥമാവൊളം വെളുത്തെടൻ അലക്കു
ന്ന വസ്ത്രങ്ങളെല്ലാം കച്ചവടക്കാരൻ ചുമക്കണമെന്നും അ
വന്റെ ഭാൎയ്യക്ക ഗൎഭ്വം ഉണ്ടായി അവളെ തന്റെ ഭൎത്താവി
ന്റെ പക്കൽ എല്പിപ്പാൻ സംഗതി വരുന്ന വരെക്കും അവ
ളെ ആ വെളുത്തെടൻ വെച്ചിരിക്കെണമെന്നും തീൎപ്പ ചെയ്തു.

H

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/61&oldid=178842" എന്ന താളിൽനിന്ന് ശേഖരിച്ചത്