ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

51

യിരുന്നു അവന്ന ചെവി കെൾപ്പാൻ വഹിയായിരുന്നു. ഒ
രിക്കൽ ആ കച്ചവടക്കാരന്ന ദീനമാണെന്ന കെട്ട ആയ്ത എ
ന്തെന്ന വിചാരിച്ചവരുവാൻ വെണ്ടി ആ ചെകിടൻ പുറപ്പെ
ട്ട പൊകുമ്പൊൾ തന്റെ സ്നെഹിതനുമായി സംസാരിക്കെണ്ടു
ന്ന സംഗതിയെ കുറിച്ച വഴിയിൽ ആലൊചിച്ചത എന്തെ
ന്നാൽ. ഞാൻ അവനെ നൊക്കി തൊഴുതതിന്റെ ശെഷം ഏ
ഹെ നിന്റെ ശരീരസ്തിതി ഇന്ന എങ്ങിനെയിരിക്കുന്നു എ
ന്ന ഒന്നാമത ചൊദിക്കും കുറെ വെണ്ടതില്ലെന്ന അവൻ ഉ
ത്തരം പറയും. അതിന്റെ ശെഷം തനിക്ക പത്ഥ്യം എന്തെ
ന്ന ചൊദിക്കുമ്പൊൾ ഉപ്പില്ലാ ചൊറ എന്ന അവൻ പറയും
അതുകൊണ്ട നിനക്ക സ്വസ്ഥം ആകട്ടെ എന്ന പറഞ്ഞ നി
നക്ക ചികിത്സിക്കുന്ന വൈദ്യൻ ആരെന്ന ചൊദിക്കും. ഇ
ന്ന വൈദ്യൻ എന്ന അവൻ പറയും. അവൻ ചെയ്യുന്ന ചി
കിത്സ ഫലിക്കുന്നതിന്ന അവന്ന ദൈവം സഹായം ചെയ്യ
ട്ടെ എന്ന ഞാനും ഉത്തരം പറയും. ഇപ്രകാരം യൊചന ചെ
യ്തു കൊണ്ട അവന്റെ വീട്ടിൽ ചെന്ന അപനെ തൊഴുത അ
വന്റെ അരികെ ഇരുന്ന എടൊ സ്നെഹിതാ തന്റെ ദെഹം
എങ്ങിനെയിരിക്കുന്നു എന്ന ചൊദിച്ചു ജ്വരം കലശലായി വ
ന്ന ബഹു അപായമായിരിക്കുന്നു എന്ന അവൻ പറഞ്ഞു.
ആ വാക്ക ൟ ചെകിടൻ കെൾക്കാതെ മുമ്പെ താൻ യൊജന
ചെയ്ത പ്രകാരം തന്നെയാണ അവന്റെ ഉത്തരമെന്ന ഓൎത്തു
കൊണ്ട സന്തൊഷം ദൈവം നിന്നെ അപ്രകാരം തന്നെ
വെച്ചെക്കട്ടെ എന്ന പറഞ്ഞു. ആ കച്ചവടക്കാരൻ മുമ്പെ ത
ന്നെ രൊഗം കൊണ്ട വളരെ വെറുപ്പായിരുന്നു പിന്നെ ആ
വെറുപ്പ അധികമായി. നിനക്ക പത്ഥ്യം എന്തെന്ന ആ ചെ
കിടൻ ചൊദിച്ചു എന്തൊ മണ്ണ നീ പൊ എന്ന ഉത്തരം പറ
ഞ്ഞു. അപ്പൊൾ അവൻ അതിനാൽത്തന്നെ തനിക്ക സൌ
ഖ്യം വരട്ടെ എന്ന പറഞ്ഞു. സ്നെഹിതാ തനിക്ക ചികിത്സിക്കു
ന്ന വൈദ്യൻ ആരെന്ന ചൊദിച്ചു. ആ ദീനക്കാരൻ കൊപം
കൊണ്ട ജ്വലിച്ച യമൻ തന്നെ ഇനിക്ക വൈദ്യൻ എന്ന പ
റഞ്ഞു. അവൻ ചെയ്യുന്ന ചികിത്സക്ക ദൈവവും സഹായമാ
യിരിക്കട്ടെ എന്നും ചെകിടൻ ഉത്തരം പറകയും ചെയ്തു.

35th. STORY.

In a certain city, a merchant had a friend who was hard of
hearing. The deaf man learning that the merchant was ill,

H 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/63&oldid=178844" എന്ന താളിൽനിന്ന് ശേഖരിച്ചത്