ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54

തി half. ഉരിയാടുന്നു to speak, to talk, v. n. മാതാവ the mother, s. f.
മതി sufficient, enough, adj. തീൎക്കുന്നു to decide, v. a.

൩൭ാം കഥ.

ഇന്ദ്രപ്രസ്ഥ പുരത്ത ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു
അവന്ന വളരെ മുതൽ ഉണ്ടായിരുന്നു. അവന്റെ കൂടെ നി
ന്നിരുന്ന സെവകന്മാരിൽ ഒരുത്തൻ ഒരുനാൾ രാത്രി അവ
ന്റെ വീട്ടിൽനിന്ന ഏതാനും ദ്രവ്യം മൊഷ്ടിച്ച കൊണ്ട ചാടി
പൊയി. പിറ്റെ നാൾ ആ കച്ചവടക്കാരൻ അന്വെഷിച്ചാ
റെ എവിടെയും ആക്കള്ളനെ കിട്ടിയില്ല. കുറെ നാൾ കഴിഞ്ഞ
ശെഷം ആ കച്ചവടക്കാരൻ മറ്റൊരു പട്ടണത്തിലെക്ക കച്ച
വടം നിമിത്തം പൊയി. അവിടെ മുൻപെ തന്റെ വീട്ടിൽനി
ന്ന ദ്രവ്യം മൊഷ്ടിച്ചുകൊണ്ടുപൊയ സെവകൻ ഒരു തെരുവി
ൽ കൂടിപ്പൊകുന്നത കണ്ട കയ്ക്കുപിടിച്ച നീ എന്റെ വീട്ടിൽ
നിന്ന ദ്രവ്യം മൊഷ്ടിച്ചുകൊണ്ട എന്തിന്ന ഓടിപ്പൊയി എന്ന
ചൊദിച്ചു. അന്നെരം അവൻ ആ കച്ചവടക്കാരന്റെ മടിക്കു
ത്തിന്ന പിടിച്ച നീ എന്റെ പണിക്കാരൻ എന്റെ വീട്ടിൽ
നിന്ന ദ്രവ്യം കട്ടുകൊണ്ടുപൊയ മുതൽക്ക ഞാൻ തെരഞ്ഞു വ
രുന്നു ഇന്നെ നിന്നെ കണ്ട കിട്ടിയ്ത ഇപ്പൊൾ ആ ദ്രവ്യം ത
ന്ന പൊക എന്ന മുട്ടിച്ചു. ഇഗ്ങ്ങിനെ അവര ഇരുപെരും വാ
ദിച്ച ന്യായാധികാരിയുടെ അടുക്കലെക്ക പൊയി അവരുടെ
വാദത്തിന്റെ വിവരം അവനെ ബൊധിപ്പിച്ചാറെ അവൻ
കുറയ നെരം ആലൊചിച്ച പിന്നെ അവര രണ്ടാളുടെയും ത
ല ഒരു കിളിവാതിലിൽ നീട്ടിക്കൊടുപ്പാൻ കല്പിച്ച ശിക്ഷ നട
ത്തുന്നവനെ വിളിച്ച ഇവരിൽ ആര പണിക്കാരനൊ അവ
ന്റെ തല ഛെദിക്ക എന്ന കല്പിച്ചു. അതിന്റെ ശെഷം ആ
കച്ചവടക്കാരന്റെ വീട്ടിൽ നിന്ന ദ്രവ്യം മൊഷ്ടിച്ചുകൊണ്ടു
പൊയവൻ നെരായ പണിക്കാരൻ അതുകൊണ്ട തന്റെ ത
ല വെട്ടിപ്പൊകുമെന്ന ഭ്രമിച്ച കിളിവാതിലിൽ നിന്ന തല വ
ലിച്ച കളഞ്ഞു. എന്നാൽ ആ കച്ചവടക്കാരൻ അനങ്ങിയതും
ഇല്ല. ഇതുകൊണ്ട കിളിവാതക്കൽ നിന്ന തല വലിച്ചവൻ
ആ കച്ചവടക്കാരന്റെ സെവകനെന്നും അവന്റെ വീട്ടിൽ
നിന്ന ദ്രവ്യം മൊഷ്ടിച്ചവൻ എന്നും ന്യായാധികാരി ഗ്രഹിച്ച
ആ സെവകനെ നന്നായി ശിക്ഷിച്ചു.

ഇന്ദ്രപ്രസ്ഥപുരം ancient Delhi. ഏതാനും some, adj. ദ്രവ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/66&oldid=178847" എന്ന താളിൽനിന്ന് ശേഖരിച്ചത്