ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

55

wealth, s. n. ചാടിപ്പൊകുന്നു to escape, to run away, v. n. പിറ്റെ
നാൾ next day. കച്ചവടം merchandise, s. n. നിമിത്തം for, for the
sake of, post pos. മുമ്പെ before, formerly adv. തെരുവ a street, s. n.
കൈ the hand, s. n. ഓടിപ്പൊകുന്നു to run away, v. n. പണിക്കാ
രൻ a servant, s. m. കട്ടുകൊണ്ട having stolen, past verbal part. of ക
ട്ടുകൊള്ളുന്നു to steal for oneself, reflective form of കക്കുന്നു. തെരയു
ന്നു to search, v. a. മുട്ടിക്കുന്നു to urge, to press for payment of a debt,
v. a. കിളിവാതൽ a window, s. n. നീട്ടുന്നു to stretch forth, v. a. ശി
ക്ഷനടത്തുന്നവൻ an executioner s. m. ഛെദിക്കുന്നു to cut off, v.
a. വലിക്കുന്നു to drag, v. a. ഭ്രമിക്കുന്നു to be confused, v. n. അന
ങ്ങുന്നു to move, v. n. ശിക്ഷിപ്പിക്കുന്നു to cause to be punished, v. a.

൩൮ാം കഥ.

കലിങ്ങ ദെശത്ത ഒരു രാജാവ ഉണ്ടായിരുന്നു അവന്ന
ഒരു വെളുത്തെടൻ ദിനം പ്രതിയും പരുവട്ടം നന്നായി അല
ക്കിക്കൊടുത്ത വന്നു. ഒരുനാൾ അവൻ അലക്കിയ പരുവട്ടം
കണ്ട രാജാവ വളരെ സന്തൊഷിച്ച അവനെ വിളിച്ച നീ
പരുവട്ടം അലക്കുന്നത ഇനിക്ക നന്നായി ബൊധിച്ചിരിക്കു
ന്നു നിനക്ക എന്ത വെണം ചൊദിക്ക തരുന്നുണ്ടെന്ന അരു
ളിചെയ്തപ്പൊൾ ആ വെളുത്തെടൻ രാജാവിനെ നൊക്കി തി
രുമെനി അങ്ങെ അടുക്കൽ മന്ത്രിയായിരിക്കുന്നതിന്നാകുന്നു ഇ
നിക്ക അധികമായിട്ട അപെക്ഷ ഉള്ളത അതുകൊണ്ട അങ്ങെ
മന്ത്രിത്വം തരുവിക്കെണം എന്ന അപെക്ഷിച്ചു. അതിന്റെ
ശെഷം ആ രാജാവ തന്റെ അടുക്കൽ ബഹുനാളായി ഉണ്ടാ
യിരുന്ന മന്ത്രിയെ ഉദ്യൊഗത്തിൽനിന്ന നീക്കി ആ ഉദ്യൊഗം
വെളുത്തെടന്ന കൊടുത്തു. ഏതാനും ദിവസം, കഴിഞ്ഞശെഷം
ആ രാജാവിന്ന ശത്രുക്കളായ രാജാക്കന്മാര അവന്റെ വെളു
ത്തെടൻ മന്ത്രി നിസ്സാരൻ എന്നറിഞ്ഞു കൊണ്ട ആ രാജാവി
ന്റെ നെരെ പട്ടാളം ചെൎത്ത യുദ്ധത്തിന്ന പുറപ്പെട്ടു. ആ വി
വരം രാജാവ കെട്ട മന്ത്രിയെ വിളിച്ച നമ്മുടെ പട്ടാളത്തെ എ
ല്ലാം യുദ്ധത്തിന്ന ഒരുക്കി നിറുത്ത എന്ന കല്പിച്ചപ്പൊൾ നമു
ക്ക മെലിൽ വെണ്ടുന്നത ഒക്കെയും ഇതിന്ന മുമ്പെ ഞാൻ തെ
യ്യാറാക്കീട്ടുണ്ട അതുകൊണ്ട ശത്രുക്കളെ ഭയപ്പെടെണ്ടുന്നതി
ന്ന ആവശ്യം ഇല്ലെന്ന ഉണൎത്തിച്ചു. ആ വാക്ക നിജമെന്ന
രാജാവും വിശ്വസിച്ചു. പിന്നെ ശത്രുക്കളുടെ പട്ടാളം വന്ന
പട്ടണം ചുറ്റും വളഞ്ഞു അപ്പൊൾ രാജാവ മന്ത്രിയെ വിളിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/67&oldid=178848" എന്ന താളിൽനിന്ന് ശേഖരിച്ചത്