ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56

ശത്രുക്കൾ നമ്മുടെ പട്ടണം ചുറ്റും വളഞ്ഞിരിക്കുന്നുവെല്ലൊ നീ
എന്തെല്ലാം ഒരുക്കിയിരിക്കുന്നു എന്ന ചൊദിച്ചപ്പൊൾ മന്ത്രി രാ
ജാവിനെ നൊക്കി തിരുമെനി ശത്രുക്കൾ പട്ടണം വളഞ്ഞിരിക്കു
ന്നതിനെ കുറിച്ച ഒട്ടും ഭയമില്ല ൟ രാജ്യം ഭരിക്കുന്നത ബഹു
പ്രയാസം ൟ പ്രയാസത്തിന്ന ഏതുപ്രകാരവും ഒരു ഒഴിച്ചി
ൽ ഉണ്ടാക്കെണമെന്ന വിചാരിച്ചിരിക്കുമ്പൊൾ ദൈവാധീനം
കൊണ്ട ശത്രുക്കൾ വന്ന നമ്മുടെ പട്ടണത്തെ വളഞ്ഞു. അ
വരതന്നെ ൟ രാജ്യം എല്ലാം വാണുകൊള്ളുന്നതിന്ന വിട്ട
കൊടുക്കെവെണ്ടു. ഞാൻ ൟ പട്ടണത്തെ വളരെ നാളായി നൂ
റ വീടുകളിലെക്ക മുണ്ട അലക്കി കൊടുത്ത വന്നവനാകുന്നു മ
ന്ത്രിത്വം ആയശെഷം ഞാൻ ആ ഉദ്യൊഗത്തെ വിട്ടകളഞ്ഞു
ഇപ്പൊൾ തിരിയെ അത തന്നെ സാദ്ധ്യം വരുത്തി പാതി നി
ങ്ങൾക്ക തന്ന പാതി ഞാൻ എടുത്തകൊള്ളാം ആ ഉദ്യൊഗം
കൊണ്ട നമുക്ക ഏതും പ്രയാസമില്ല ൟ സംഗതി എല്ലാം വി
ചാരിച്ച ഞാൻ യുദ്ധത്തിന്ന ഒരു വട്ടവും കൂട്ടീട്ടില്ല എന്ന ഉ
ണൎത്തിച്ചപ്പൊൾ ഇപ്രകാരം ഉള്ള വഷളനെ ചെൎത്തതകൊ
ണ്ട തനിക്ക ൟ കഷ്ടം വന്നു എന്ന ഓൎത്ത രാജാവ വളരെ
വിചാരപ്പെടുകയും ചെയ്തു. അതുകൊണ്ട അയൊഗ്യന്മാരെ
അടുക്കൽ ചെൎത്തുകൂടാ.

പരുവട്ടം a cloth which the Rajahs of Malabar used to wear, s. n.
അരുള a command, s. n. മന്ത്രിത്വം the office of Minister, s. n. നിസ്സാ
രൻ a stupid person, an insignificant person, s. m. പട്ടാളം an army, s.
n. ചെൎക്കുന്നു to assemble, v. a. യുദ്ധം war, s. n. ഒരുക്കുന്നു to make
ready, v. a. മെലിൽ in future, adv. തെയ്യാറാക്കുന്നു to prepare, to
make arrangements, v. a. നിജം truth, s. n. വിശ്വസിക്കുന്നു to trust,
v. n. ചുറ്റും around, post pos. വളയുന്നു to surround, to besiege, v. n.
ഭരിക്കുന്നു to bear, carry, v. a. പ്രയാസം difficulty, s. n. ദൈവാ
ധീനംകൊണ്ട by chance, ad. വാഴുന്നു to reign, to rule, v. n. വിട്ട
കൊടുക്കുന്നു to give up to another, compd. of വിട്ടു having left and കൊ
ടുക്കുന്നു to give. സാദ്ധ്യം വരുത്തുന്നു to effect, to make succeed, v. a.
പാതി half, adj. വട്ടം കൂട്ടുന്നു to make preparations. വഷളൻ a low
man, s. m. ചെൎക്കുന്നു to admit into society, to attach to oneself, v. a.

൩൯ാം കഥ.

സമുദ്രതീരത്ത ഒരു ആലിന്മെൽ ഒരു കാക്ക ഉണ്ടായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/68&oldid=178849" എന്ന താളിൽനിന്ന് ശേഖരിച്ചത്