ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

57

ആ മാൎഗ്ഗമായി ഒരു അരയഹ്നം പൊകുന്നത ആ കാക്ക കണ്ട
നീ എവിടെ പൊകുന്നു എന്ന ചൊദിച്ചു. ഞാൻ മാനസ പൊ
യ്കക്ക പൊകുന്നു എന്ന അരയഹ്നം പറഞ്ഞു. എന്നാൽ ഞാ
നും അവിടെക്ക വരുന്നു എന്നെ കൂടെ കൂട്ടിക്കൊണ്ടു പൊകു
മൊ എന്ന കാക്ക ചൊദിച്ചു. ആ വാക്ക അരയഹ്നം കെട്ട എ
ടൊ കാക്കെ മാനസ പൊയ്ക എവിടെ—നീ എവിടെ—അത്ര ദൂ
രം നീ വരിക ഇല്ലെന്ന പറഞ്ഞപ്പൊൾ കാക്കക്ക വളരെ കൊ
പം വന്നു. ഹെ അരയഹ്നമെ നിന്റെ അഹന്മതികൊണ്ട
വകതിരിവ ഇല്ലാതെ സംസാരിക്കുന്നു. സൂക്ഷം വിചാരിച്ചാൽ
ഇനിക്കാകുന്നു നിന്നെക്കാൾ വെഗം പറക്കാൻ കഴിയുന്നത.
ഇതിന്ന ദൃഷ്ടാന്തം ഇപ്പൊൾത്തന്നെ കാണിക്കുന്നുണ്ട. എ
ന്നൊട കൂടെ പുറപ്പെട്ട വരിക തന്നെ എന്ന പറഞ്ഞ ആ
കാശത്തൂടെ പറന്ന സമുദ്രത്തിന്റെ മെൽ മാൎഗ്ഗമായി കുറ
യ ദൂരം അരയഹ്നത്തൊട കൂടെപ്പൊയി. പിന്നെ താൻ അതി
നെക്കാൾ മുമ്പൊട്ട പത്ത മാറ പറന്ന കെറി തിരിഞ്ഞ അരയ
ഹ്നത്തിന്റെ അടുക്കൽ വന്ന എന്ത ബഹു വെഗം പറക്കാ
മെന്ന പറഞ്ഞ നിനക്ക എന്നൊട കൂടെ വരുവാൻ കഴിയാതെ
പൊയെല്ലൊ നിന്റെ ശക്തി നീ വിചാരിക്കാതെ എന്നെ ധി
ക്കരിച്ച കളഞ്ഞു എന്നിങ്ങിനെ ഭാഷിച്ച പിന്നെയും കുറെയ
ദൂരം പൊയപ്പൊഴെക്ക കാക്ക നന്നെ പരവശപ്പെട്ട പറക്കു
ന്നതിന്ന ചിറക ഇളകാതെ കുഴങ്ങിയപ്പൊയപ്പൊൾ അരയ
ഹ്നം കാക്കയെ നൊക്കി ചിരിച്ച അത വെള്ളത്തിൽ വീഴാ
തെ തന്റെ ചിറകിന്മെൽ വെച്ചുകൊണ്ട കരക്ക കൊണ്ടുവ
ന്ന വിട്ടു. അതുകൊണ്ട അശക്തനായ ദുശ്ശീലൻ ശക്തനായ
സുശീലനെ മുമ്പെ ധിക്കരിച്ച പിന്നെ താൻ തന്നെ കുഴങ്ങി
പൊകയും ചെയ്യും.

ആല a banian tree, s. n. മാൎഗ്ഗം a road, s. n. കാക്ക a crow, s. n.
അരയഹ്നം a swan, s. n. മാനസപൊയ്ക the lake Manas, s. n. അ
ഹന്മതി self-conceit, s. n. കൊപം anger, s. n. വകതിരിവ discri-
mination, s. n. സംസാരിക്കുന്നു to talk, v. n. സൂക്ഷം reality, s. n.
പറക്കുന്നു to fly, v. n. ക്കാൾ than, particle of comparison. വെഗം
quickly, adv. പത്ത ten, num. മാറ a fathom, s. n. കഴിയുന്നു to be
able, v. n. ധിക്കരിക്കുന്നു to slight, to speak contemptuously to, v. a.
ഭാഷിക്കുന്നു to speak, v. a. അപ്പൊഴെക്ക infl. form of അപ്പൊൾ
then. പരവശപ്പെടുന്നു to be distressed, v. n. ചിറക the wing of a

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/69&oldid=178850" എന്ന താളിൽനിന്ന് ശേഖരിച്ചത്