ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58

bird, s. n. ഇളകാതെ without being shaken, neg. veb. part. of ഇളകു
ന്നു to be shaken, v. n. കുഴങ്ങുന്നു to be tired, v. n. ചിരിക്കുന്നു to
laugh, smile, v. n. കര the bank of a river, shore of the sea, s. n. ദുശ്ശീല
ൻ an ill disposed person, s. m. സുശീലൻ a well disposed person, s. m.

൪൦ാം കഥ

കൎണ്ണാടക ദെശത്ത ഹെമന്തനെന്ന പെരായ ഒരു നെയി
ത്തുകാരൻ ഉണ്ടായിരുന്നു. അവൻ പാവമുണ്ട മുതലായ വി
ശെഷ വസ്ത്രങ്ങളെ നെയ്ത വന്നിരുന്നു എങ്കിലും അതുകൊണ്ട
അവന്ന എതും ലാഭം കിട്ടാതെ നിത്യവൃത്തി കഴിയുന്നതിന്ന ത
ന്നെയും ബഹു പ്രയാസമായിരുന്നു. അവന്റെ അയലൊക്ക
ത്ത ഉണ്ടായിരുന്ന ധീമന്തനെന്ന നെയിത്തുകാരൻ പരുക്കൻ
തുണികൾ നെയ്ത അതുകൊണ്ട വെണ്ടുവൊളം ലാഭ സമ്പാ
ദിച്ച സുഖമായിരുന്നു. ഒരുനാൾ ഹെമന്തൻ തന്റെ ഭാൎയ്യയെ
നൊക്കി ഞാൻ കഷ്ടപ്പെട്ട നല്ല വിശെഷ വസ്തങ്ങളെ നെ
യ്യുന്നു എന്നിട്ടും ഇനിക്ക വൃത്തി കഴിയുന്നതിന്ന തന്നെയും
ഞെരുക്കമായിരിക്കുന്നു ചീത്ത പരുക്കൻ തുണികൾ നെയ്യു
ന്ന എന്റെ അയലൊക്കക്കാരൻ എത്ര ഭാഗ്യവാനായിരിക്കു
ന്നു എന്റെ സാമൎത്ഥ്യം ഇവിടെ ആൎക്കും അറിഞ്ഞുകൂടാ അ
തുകൊണ്ട ഞാൻ ൟ ദെശം വിട്ട മറ്റൊരു ദെശത്തിലെക്ക
പൊയി വെണ്ടുന്ന ധനം ഉണ്ടാക്കി കൊണ്ടുവരുന്നുണ്ടെന്ന
പറഞ്ഞപ്പൊൾ നീ എവിടെപ്പൊയാലും എന്ത നിന്റെ കൎമ്മം
എത്ര മാത്രമൊ അത്ര മാത്രം കിട്ടുന്നതല്ലാതെ അധികം കിട്ടുക
യില്ല നീ സ്വദെശം വിട്ട പരദെശത്തെക്ക പൊയി എന്തി
ന്ന ബുദ്ധിമുട്ടണം എന്നിങ്ങിനെ അവന്റെ ഭാൎയ്യ വളരെ പ
റഞ്ഞാറെയും അവൻ അവളുടെ വാക്ക കൂട്ടാക്കാതെ വീട വിട്ട
പുറപ്പെട്ട മറ്റൊരു പട്ടണത്തിലെക്ക പൊയി. അവിടെ ജ
നങ്ങളുടെ ഇഷ്ടപ്രകാരം തുണികൾ നെയ്ത കൊടുത്തതിനാൽ
ഏതാനും ദിവസം കൊണ്ട വെണ്ടുന്ന ധനം സമ്പാദിച്ച ത
ന്റെ ദെശത്തെക്ക എത്തുന്നതിന്നായിട്ട പുറപ്പെട്ട വരുമ്പൊൾ
ഒരു രാത്രി ഒരു വഴി അമ്പലത്തിൽ ഇറങ്ങി തന്റെ സാമാന
മെല്ലാം ഒരു സ്ഥലത്ത ഭദ്രപ്പെടുത്തി കിടന്ന ഉറങ്ങുമ്പൊൾ ആ
വഴി അമ്പലത്തിൽ കള്ളന്മാര കെറി അവന്റെ സാമാനമൊ
ക്കെയും മൊഷ്ടിച്ചകൊണ്ടുപൊയി പിറ്റെനാൾ പുലൎച്ചെ അ
വൻ എഴുനീറ്റ നൊക്കുമ്പൊൾ തന്റെ സാമാനം ഒന്നും കാ
ണ്മാൻ ഇല്ലായിരുന്നു. അതിനാൽ ഏറ്റവും വിഷാദം തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/70&oldid=178851" എന്ന താളിൽനിന്ന് ശേഖരിച്ചത്