ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60

യിരുന്നതിനാൽ ആ ദിവസം പ്രതിയും പുലൎകാലെ ആ കൊഴി കൂ
കുമ്പൊൾ ആ ദിക്കുകാര എല്ലാവരും എഴുനീറ്റ ആ കിഴത്തിയു
ടെ വീട്ടിൽ ചെന്ന തീയ്യെടുത്തുകൊണ്ടു പൊകുമാറായിരുന്നു.
ഇപ്രകാരം ഏറെ ദിവസം കഴിഞ്ഞ ശെഷം ഒരു നാൾ ആ കി
ഴത്തി എന്റെ കൊഴി കൂകുന്നതിനാൽ ഇവിടെ നെരം പുലരു
ന്നു എന്റെ വീട്ടിൽ തീയ്യ ഉള്ളതുകൊണ്ട ൟ ദിക്കുകാര അത
എടുത്തു കൊണ്ടുപൊയി വെപ്പ കഴിച്ച ഉണ്ടു വരുന്നു ഞാൻ
ൟ ദിക്ക വിട്ട പൊയാൽ ഇവിടെ എങ്ങിനെ നെരം പുലരും
ൟ ദിക്കുകാര എങ്ങിനെ ഊണ കഴിക്കും കാണെണമെന്ന
മനസ്സിൽ ഉറെച്ച ആരൊടും മിണ്ടാതെ കൊഴിയെയും തീച്ച
ട്ടിയെയും എടുത്തുകൊണ്ട ആ ദിക്കിൽനിന്ന ബഹു ദൂരത്ത ഒ
രു കാട്ടിൽ പൊയി കുത്തിരുന്നു. പിറ്റെ നാൾ പുലൎച്ചെക്ക
ആ ദിക്കിൽ ഉള്ള എല്ലാവരും എഴുനീറ്റ ആ മൂത്തമ്മയുടെ വീ
ട്ടിൽ മുമ്പെത്തെ പ്രകാരം തീയ്യിന്ന വരുമ്പൊൾ വീട്ടിൽ അവൾ
ഇല്ലായിരുന്നു. അതുകൊണ്ട എവിടെക്ക പൊയൊ എന്ന സ
ന്ദെഹിച്ച മറ്റൊരെടത്തനിന്ന തീയ്യ വാങ്ങിക്കൊണ്ടുപൊയി
താന്താങ്ങളുടെ കാൎയ്യം നൊക്കി. ആ വയസ്സി കാട്ടിൽ അസ്തമാ
നം വരെയും പട്ടിണി ഇരുന്നു. പിന്നെ ആ ദിക്കിൽനിന്ന
ഒരുത്തൻ എവിടെക്കൊ ഒരു അടിയന്തിരം നിമിത്തം ആ വ
ഴിയെ പൊകുമ്പൊൾ അവൾ അവനെ വിളിച്ച നിന്റെ ദി
ക്കിൽ ഞാൻ ഇല്ലായിരുന്നുവെല്ലൊ അവിടെ ഇന്ന നെരം പു
ലൎന്നുവൊ തീയ്യ കിട്ടിയൊ നിങ്ങളെല്ലാവരും ഉണ്ടുവൊ എ
ന്ന ചൊദിച്ചാറെ അവൻ ചിരിച്ച ഹെ ഭൊഷത്തി ൟ പ്രവ
ഞ്ചമെല്ലാം നിന്റെ തീച്ചട്ടിയും കൊഴിയും കൊണ്ടൊ കഴിച്ച കൂ
ട്ടുന്നത നീ എന്തിന ഇപ്രകാരം ഉപവസിച്ച കുത്തിരിക്കുന്നു
എഴുനീറ്റ പൊ എന്ന പറഞ്ഞതിന്റെ ശെഷം അവൾ എത്ര
യും ലജ്ജിച്ചു തിരിയെ ആ ദിക്കിലെക്ക പൊയി അവിടെയുള്ള
എല്ലാവരും തന്നെക്കൊണ്ടാകുന്നു കഴിയുന്നത എന്നുള്ള ദുരാഭി
മാനം വിട്ട സുഖമായിരുന്നു. അതുകൊണ്ട സൎവ്വജനങ്ങളെ
യും സംരക്ഷിക്കുന്ന ഭാരം ൟശ്വരൻ വഹിച്ചിരിക്കുമ്പൊൾ
ബുദ്ധികെട്ടവർ തങ്ങളാലാണ എല്ലാവരും സംരക്ഷിക്കപ്പെടു
ന്നത എന്നും തങ്ങളെ വിട്ടാൽ വെറെ ഗതിയില്ലെന്നും വിചാ
രിക്കുന്നു.

വെന്നഗരം a proper name. ദിക്ക a place, a Village, s. n. കിഴ
ത്തി an old woman, s. f. തീ fire, s. n. ചട്ടി a Chatty, a pot, s. n. പൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/72&oldid=178853" എന്ന താളിൽനിന്ന് ശേഖരിച്ചത്