ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

61

വ്വൻകൊഴി a cock, s. m. പുലൎകാലെ early, at day break. ദിക്കുകാ
രൻ a Villager. കൊണ്ടുപൊകുമാറായിരുന്നു were in the habit of
carrying, compd. of കൊണ്ടുപൊകുന്നു to carry, മാറ habit and ഇരു
ന്നു was. നെരം time, s. n. പുലരുന്നു to dawn, v. n. ഊണ the act
of eating rice, food, s. n. ഉറെക്കുന്നു to determine, to resolve, v. n. മൂ
ത്തമ്മ an old woman, s. f. സന്ദെഹിക്കുന്നു to doubt, v. n. താന്താ
ങ്ങൾ they themselves, individuals. താന്താങ്ങളുടെ കാൎയ്യം their res-
pective business വയസ്സി an old woman, s. f. അസ്തമാനം Evening,
s. n. പട്ടിണി hunger, fasting, s. n. പട്ടിണിയായിരിക്കുന്നു to fast,
v. n. അടിയന്തരം business, s. n. ഇന്ന to day, adv. ഭൊഷത്തി a
foolish woman, s. f. പ്രവഞ്ചം the world, universe, s. n. ഉപവസി
ക്കുന്നു to fast, v. n. വഹിക്കുന്നു to assume, v. a. ഭാരം a burthen, s. n.
ബുദ്ധികെട്ടവൻ a senseless man, s. m. ഗതി a refuge, s. n.

൪൨ാം കഥ.

കല്യാണപുരം എന്ന പട്ടണത്ത ഒരു തെവിടിശ്ശി ഉണ്ടായി
രുന്നു. അവൾ രാത്രി ആരെ എങ്കിലും സ്വപ്നം കണ്ടാൽ അവ
നൊട നൂറ വരാഹൻ വീതം വാങ്ങി വന്നിരുന്നു. ഒരു നാൾ ഒ
രു ദരിദ്ര ബ്രാഹ്മണനെ അവൾ കിനാവ കണ്ടു. അതിന്റെ
ശെഷം അവൾ ആ ബ്രാഹ്മണന്റെ അടയാളം പറഞ്ഞ അ
വൻ എവിടെ ഇരിക്കുന്നു എന്ന അന്വെഷിച്ച അറിഞ്ഞ നൂറ
വരാഹൻ ചൊദിച്ച വാങ്ങിക്കൊണ്ട വരുവിൻ എന്ന കല്പിച്ച
തന്റെ വെഷളികളെ അയച്ചു. അതിന്റെ ശെഷം ആ ബ്രാ
ഹ്മണൻ തെരുവിൽ കൂടെ പൊകുമ്പൊൾകണ്ട എടൊ ബ്രാ
ഹ്മണാ തന്നെ ഞങ്ങളുടെ അമ്മ കിനാവ കണ്ടിരിക്കുന്നു അ
വര ഏത പുരുഷനെ സ്വപ്നം കാണുന്നുവൊ ആ പുരുഷനൊ
ട നൂറ വരാഹൻ വീതം വാങ്ങിവരുന്നുണ്ട അതുകൊണ്ട നീ
ആ വരാഹൻ തന്നിട്ട പൊ എന്ന ചൊദിച്ചു. അപ്പൊൾ ആ
ബ്രാഹ്മണൻ ൟ സംഗതി കെട്ട ബഹു വിചാരപ്പെട്ട ഞാൻ
ദരിദ്രൻ വരാഹൻ തരുന്നതിന്ന വക ഇല്ലാ എന്ന പറഞ്ഞാ
റെ വരാഹൻ തരാതെ വിടുകയില്ലെന്ന വെച്ച അവർ അവ
നെ നന്നായി മുട്ടിച്ചു. അതിന്റെ ശെഷം അവൻ ആ ദിക്കി
ലെ രാജാവിന്റെ അടുക്കൽ പൊയി അന്യായമായിട്ട വരാഹ
ൻ കൊടുക്കെണമെന്ന വെച്ച അവർ തന്നൊട അടുത്ത കൂടിയി
രിക്കുന്നു എന്ന ബൊധിപ്പിച്ചു. അപ്പൊൾ രാജാവ ആ തെവി
ടിശ്ശിയെ വരുത്തി അവൻ നിനക്ക വരാഹൻ തരുന്നതിന്ന കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/73&oldid=178854" എന്ന താളിൽനിന്ന് ശേഖരിച്ചത്