ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62

രണം എന്തെന്ന അവളൊട ചൊദിച്ചു. അന്നെരം അവനെ
ഞാൻ സ്വപ്നം കണ്ടിരിക്കുന്നു അതുകൊണ്ട വരാഹൻ തരു
വാൻ ചൊദിക്കുന്നു എന്ന അവൾ ബൊധിപ്പിച്ചു. അതിന്റെ
ശെഷം നിന്റെ പണം തരുവിക്കാം മാത്രം നെരം ക്ഷമിക്ക
എന്ന രാജാവ പറഞ്ഞു. പിന്നെ വീഥിയിൽ ഒരു സ്ഥംഭം
നാട്ടിച്ച നൂറ വരാഹൻ ഒരു ലെസിന്റെ വിളിമ്പിൽ ആക്കി
ആയ്ത സ്ഥംഭത്തിന്റെ മുകളിൽ കെട്ടി തൂക്കിച്ച ചുവട്ടിൽ ക
ണ്ണാടി വരുത്തി വെപ്പിച്ച ആ തെവിടിശ്ശിയെ വിളിച്ച ഇതാ
നൂറ വരാഹൻ മെൽ കെട്ടി താഴത്തി ഇരിക്കുന്നത താഴെ ഉള്ള
ൟ കണ്ണാടിയിൽ കാണുന്നു ആ പണം കണ്ണാടയിൽ കയ്യിട്ട
എടുത്തൊ എന്ന കല്പിച്ചു. അപ്പൊൾ ആവെശി ആ കണ്ണാടി
യിൽ കാണുന്ന വരാഹൻ മുടിപ്പ ഇനിക്ക എങ്ങിനെ എത്തി
എടുപ്പാൻ കഴിയും ആരെ എങ്കിലും ആ സ്ഥംഭത്തിന്റെ മുക
ളിൽ കെറ്റി ആ മുടിപ്പ എടുപ്പിച്ച തരുവിക്കണം എന്ന കെൾ
പ്പിച്ചാറെ ആ ബ്രാഹ്മണനെ നീ സ്വപ്നം കണ്ടു അതുകൊ
ണ്ട നീ കണ്ണാടിയിൽ കൈ ഇട്ട അതിൽ കാണുന്ന വരാഹൻ
എടുത്ത കൊള്ളെണം അതല്ലാതെ ആ മുടിപ്പിനെ എടുപ്പിച്ച
തരിക ഇല്ലാ എന്ന രാജാവ കല്പിച്ചു. അത കെട്ട ആ വെശ്യ
ലജ്ജിച്ച തല ചായിച്ചു പൊകയും ചെയ്തു. അതുകൊണ്ട ന്യാ
യം തീൎക്കുന്നവര ഉപായവും ഗ്രഹിച്ചിരിക്കെണം.

കല്യാണപുരം the name of a city. തെവിടിശ്ശി a whore, harlot, s. f.
സ്വപ്നം a dream, s. n. സ്വപ്നം കാണുന്നു to dream, to dream of, v. a.
നൂറ a hundred, 100, num. വീതം at the rate of, adv. കിനാവ a
dream, s. n. അടയാളം a sign, token, s. n. അമ്മ a mistress, mother, s.
f. വക means, power, s,n. അന്യായമായിട്ട unjustly, adv. അടുക്കു
ന്നു to approach, v. n. വരുത്തുന്നു to cause to come, v. a. causal form
of വരുന്നു to come. ക്ഷമിക്കുന്നു to pardon, excuse, v. a. നെരംക്ഷ
മിക്കുന്നു to give time. വീഥി a street, road, s. n. സ്ഥംഭം a pillar, s.
n. നാട്ടിക്കുന്നു to cause to be fixed, v. a. ലെശ a handkerchief, s. n.
വിളിമ്പ the edge, rim of any thing, hem, s. n. മുകൾ the top, s. n. കെ
ട്ടുന്നു to tie, v. a. ചുവട the bottom, base of any thing, s. n. കണ്ണാടി
a mirror, s. n. വെപ്പിക്കുന്നു to cause to place, v. a. താഴത്തുന്നു to
lower, v. a. ഇതാ behold, lo, interjection. വെശ്യ a harlot, s. f. മുടിപ്പ
a bag of money, s. n. എത്തുന്നു to reach, v. a. കയറുന്നു to ascend, v.
a. ചായിക്കുന്നു to bend, v. a. ഗ്രഹിക്കുന്നു to understand, v. a.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/74&oldid=178855" എന്ന താളിൽനിന്ന് ശേഖരിച്ചത്