ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

63

൪൩ാം കഥ.

അവന്തീ പട്ടണത്ത രണ്ട കച്ചവടക്കാരുണ്ടായിരുന്നു അ
വരിൽ ഒരുത്തന്റെ പെർ ദുൎബ്ബുദ്ധി മറ്റവന്റെ പെര സു
ബുദ്ധി. അവര രണ്ടാളും കൂടെ അന്യദെശത്ത പൊയി വള
രെ ധനം സമ്പാദിച്ച കൊണ്ടുവന്ന ആ പട്ടണത്തിന സമീ
പം ഉള്ള ഒരു പുളിമരത്തിന്റെ കീഴെ ആരും അറിയാതെ അ
തിനെ കുഴിച്ചിട്ട താന്താങ്ങളുടെ വീടുകളിലെക്ക പൊയി. അ
തിന്റെ ശെഷം ഒരു നാൾ ദുൎബ്ബുദ്ധി എന്നവൻ തനിയെ
ആ പുളിമരത്തിന്റെ അടുക്കൽ ഗൂഢമായി പൊയി ആ ധന
മെല്ലാം തൊണ്ടി എടുത്ത തന്റെ വീട്ടിൽകൊണ്ടുപൊയി പി
ന്നെ കുറയ നാൾ കഴിഞ്ഞ അവരിരുപെരും കൂടി ആ മരത്തി
ങ്കലെക്ക പൊയി തൊണ്ടി നൊക്കിയപ്പൊൾ അവിടെ തങ്ങൾ
മറവുചെയ്തിരുന്ന ധനം ഇല്ലായിരുന്നു. അപ്പൊൾ ദുൎബ്ബുദ്ധി
സുബുദ്ധിയുടെ മടിക്കുത്തിന്ന പിടിച്ച ൟ ധനമെല്ലാം നീ
ഗൊപ്യമായി എടുത്തുകൊണ്ടുപൊയി ഇപ്പൊൾ ആ സംഗതി
ഒന്നും ഗ്രഹിച്ചിട്ടില്ലാത്തവനെപ്പൊലെ നടിച്ച എന്നൊട കൂടെ
ഇവിടെ പണം തൊണ്ടി എടുത്തുകൊണ്ടു പൊകാമെന്നവെച്ച
വന്നിരിക്കുന്നു. എന്റെ ഓഹരിക്ക വരുവാനുള്ള വരാഹൻ ത
ന്നിട്ട പൊ എന്ന അവനൊടു മുറുകിയപ്പൊൾ താൻ ആ സംഗ
തി ഒന്നും അറിഞ്ഞിട്ടില്ലാ എന്ന അവൻ വളരെ പറഞ്ഞു. അത
കെൾക്കാതെ അവനെ ന്യായാധിപതിയുടെ അടുക്കലെക്ക കൂ
ട്ടികൊണ്ടുപൊയി തങ്ങൾ രണ്ടാളും കൂടി കുഴിച്ചിട്ടിരുന്ന പണം
താനറിയാതെ സുബുദ്ധി തനിയെ എടുത്തു കൊണ്ടുപൊയി
എന്നും ആ ധനത്തിൽ തനിക്ക വരുവാനുള്ള ഓഹരി കൊടുപ്പി
ക്കെണമെന്നും അവിടെ സങ്കടം ബൊധിപ്പിച്ചു. ആ ന്യായാ
ധിപതി ദുൎബ്ബുദ്ധിയെ നൊക്കി നിങ്ങൾ ഇരുപെരും കൂടി കു
ഴിച്ചിട്ടിരുന്ന പണം സുബുദ്ധി തന്നെ എടുത്തുകൊണ്ടുപൊ
യി എന്ന ബൊധിപ്പിച്ചുവെല്ലൊ ആയ്ത എങ്ങിനെ തെളിയി
ക്കും എന്ന ചൊദിച്ചപ്പൊൾ ഞങ്ങൾ ഏത മരത്തിന്റെ കീഴി
ൽ ധനം കുഴിച്ചവെച്ചിരുന്നുവൊ ആ മരത്തെക്കൊണ്ട തന്നെ
തെളിയിക്കാമെന്ന ബൊധിപ്പിച്ചു. പിന്നെ ന്യായാധിപതി
നാളെ ആ മരത്തിന്റെ അടുക്കൽ നാം വന്ന ൟ സംഗതി
യെക്കുറിച്ച വിചാരണ ചെയ്യുമെന്ന കല്പിച്ചു. അതിന്റെ ശെ
ഷം ദുൎബ്ബുദ്ധി എന്നവൻ ആ രാത്രി തന്റെ അച്ഛനെ ഗൂഢ
മായി കൂട്ടിക്കൊണ്ടുപൊയി ആ മരത്തിന്റെ പൊട്ടിൽ കെറ്റി
ഇരുത്തി ന്യായാധിപതി ൟ മരത്തിന്റെ അടുക്കൽ വന്ന ചൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/75&oldid=178856" എന്ന താളിൽനിന്ന് ശേഖരിച്ചത്