ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

65

പുത്രന്മാര ഉണ്ടായിരുന്നു. അവൻ വെണ്ടുന്ന സമ്പത്ത ശെ
ഖരിച്ച മരിച്ചു. അവന്റെ പുത്രന്മാര ഇരുപെരും ആ ധന
മെല്ലാം സമമായി പകുത്തെടുത്ത അവരവക്ക വന്ന ഓഹരി
യെ ഓരൊ മടിശ്ശീലയിൽ ഇട്ട മുദ്രവെച്ച തങ്ങളുടെ വീട്ടിൻറ
അയലൊക്കത്തുണ്ടായിരുന്ന ഒരു മുത്തി അമ്മയുടെ കയ്യിൽ
കൊടുത്ത ഞങ്ങൾ തീൎത്ഥയാത്ര പൊയി വരട്ടെ അതുവരെക്കും
ൟ പണം സൂക്ഷിക്ക ഞങ്ങൾ രണ്ടാളും കൂടെ മടങ്ങി വന്ന
ചൊദിക്കുമ്പൊൾ തരെണം എന്ന പറഞ്ഞ തീൎത്ഥയാത്ര പുറ
പ്പെട്ട കുറെയ ദൂരം പൊയ ശെഷം അനുജൻ ജ്യെഷ്ടനെ വ
ഞ്ചിച്ച ആ ധനമെല്ലാം തനിക്ക അപഹരിക്കണമെന്ന കരു
തി ഒരു നാൾ രാത്രി ഉറക്ക സമയത്ത എഴുനീററ ജ്യെഷ്ടനൊട
പറയാതെ പുറപ്പെട്ട തൻറ ദിക്കിൽ എത്തി ആ മുത്തി അമ്മ
യുടെ അടുക്കൽ പൊയി ഞാനും ജ്യെഷ്ടനും കൂടി തീർത്ഥയാത്ര
പൊകുമ്പൊൾ വഴിയിൽവെച്ച ജ്യെഷ്ടനെ പുലി പിടിച്ച കൊ
ന്നു അതുകൊണ്ട് ഞാൻ മാത്രം വന്നിരിക്കുന്നു മുമ്പെ ഞങ്ങൾ
രണ്ട പെരും കൂടി നിന്റെ കയ്യിൽ തന്നിരിക്കുന്ന പണം ത
രെണമെന്ന ചൊദിച്ചു. ആ ധനമെല്ലാം അവന്റെ പക്കൽ
കൊടുക്കുന്നതിന്ന കുറെ നെരം ആ മുത്തിയമ്മ സംശയിച്ചു
പിന്നെ അവന്റെ ജ്യെഷ്ടനെ അവൻ ചതിക്കയില്ലെന്നുള്ള
വിശ്വാസം കൊണ്ട ആ ധനമെല്ലാം അവന്റെ കയ്യിൽ കൊ
ടുത്തു അവൻ ആയ്ത എടുത്തുകൊണ്ട മറെറാരു ദെശത്തെക്ക
ഗമിക്കയും ചെയ്തു. ആ ജ്യെഷ്ടൻ തന്റെ അനുജനെ കാണാ
തെ വളരെ വ്യസനപ്പെട്ട മടങ്ങി തൻറ ദിക്കിന്ന വന്ന ആ
മുത്തിയമ്മയുടെ അടുക്കൽ പൊയി എന്റെ അനുജൻ എവി
ടെപ്പൊയൊ എന്നറിഞ്ഞു കൂടാ ഞങ്ങൾ നിന്റെ കയ്യിൽ ത
ന്നിട്ടുള്ള പണം തരണമെന്ന ചൊദിച്ചപ്പൊൾ നിന്റെ അ
നുജൻ കുറെനാൾ മുമ്പെ ഇവിടെ വന്ന നീ മരിച്ചുപൊയി
എന്ന പറഞ്ഞ പണമെല്ലാം വാങ്ങിക്കൊണ്ടുപൊയി എന്ന
ആ മുത്തി അമ്മ പറഞ്ഞു. അന്നെരം അവൻ അവളൊട
ശണ്ട കൂടി അവളെ ന്യായാധിപതിയുടെ അടുക്കൽ കൂട്ടിച്ചു
കൊണ്ടുപൊയി തൻറ കാൎയ്യമെല്ലാം അവിടെ ബോധിപ്പി
ച്ചാറെ ന്യായാധിപതി ഇവന്റെയും മുത്തി അമ്മയുടെയും വാ
യ്മൊഴികൾ കെട്ട അവളെ തൊല്പിച്ചതാണെന്ന ഗ്രഹിച്ചു. പി
ന്നെ അവനെ വിളിച്ച ആദ്യം മുത്തിയമ്മയുടെ കയ്യിൽ പ
ണം കൊടുത്ത സമയം നിങ്ങൾ ജ്യെഷ്ടാനുജന്മാര രണ്ടു പെ
രും കൂടി വന്ന ചൊദിക്കുമ്പൊൾ തരണമെന്നല്ലൊ പറഞ്ഞി
K

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/77&oldid=178858" എന്ന താളിൽനിന്ന് ശേഖരിച്ചത്