ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66

രിക്കുന്നത അതുകൊണ്ട നിന്റെ അനുജനെ കൂട്ടിക്കൊണ്ടുവ
ന്നാൽ പണം തരുവിക്കാം അതല്ലാതെ നീ തനിയെ ചൊദി
ച്ചാൽ എങ്ങിനെ പണം തരുവിക്കും നിനക്ക പണം വെണ
മെങ്കിൽ നിന്റെ അനുജനെ വിളിച്ചുകൊണ്ടുവാ എന്ന കല്പി
ച്ചു. അതിന്ന എതും ഉത്തരം പറവാനില്ലാതെ അവൻ പൊക
യും ചെയ്തു.

മധുര the name of a city, Madura. പുത്രൻ a son, s. m. സമ്പത്ത
wealth, s. n. ശെഖരിക്കുന്നു to collect, amass, v. a. മരിക്കുന്നു to die,
v. n. സമമായി equally, adv. പകുക്കുന്നു to divide, v. a. മടിശ്ശില
a purse, s. n. മുത്തിയമ്മ an old woman, s. f. തീൎത്ഥയാത്ര a pilgrimage,
s. n. അതുവരെക്കും until then. അനുജൻ a younger brother, s. m.
ജ്യെഷ്ടൻ an elder brother, s. m. വഞ്ചിക്കുന്നു to deceive, v. a. അപ
ഹരിക്കുന്നു to take away, to deprive of, v. a. കരുതുന്നു to think, con-
sider, v. n. ഉറക്കം sleep, s. n. ഉറക്കസമയം sleeping time, s. n. പു
ലി a tiger, s. n. സംശയിക്കുന്നു to doubt, v. n. വിശ്വാസം trust,,
confidence, s. n. ഗമിക്കുന്നു to go, v. n. ശണ്ടകൂടുന്നു to quarrel. ശ
ണ്ട a quarrel, s. n. വായ്മൊഴി a representation, compd. of വാ the mouth,
and മൊഴി a word, expression.

൪൫ാം കഥ.

വിശാഖപട്ടണത്തിൽ രണ്ട സ്നെഹിതന്മാരുണ്ടായിരുന്നു.
ഒരുവൻ ദിനംപ്രതി സന്ധ്യാവന്ദനാദി ക്രിയകൾ കഴിച്ച അ
മ്പലത്തിൽ പൊയി പ്രദക്ഷിണ നമസ്കാരം ചെയ്തു കൊണ്ട
വന്നു. മറ്റവൻ നെരം വൈകുമ്പൊൾ തെവിടിശ്ശികളുടെ വീ
ടുകളിലെക്ക പൊയി അവരുമായി ലീലക്രീഡയിൽ കാലക്ഷെ
പം കഴിച്ചുകൊണ്ട് വന്നു. അവരിരുപെരും അന്യൊന്യം സ്നെ
ഹമായിരുന്നതുകൊണ്ട ക്ഷെത്രത്തിൽ പൊയവൻ തെവിടി
ശ്ശികളുടെ വീടുകളിലെക്ക പൊയവനെയും അവൻ അവിടെ
ചെയ്യുന്ന കൃതികളെയും മനസ്സിൽ ഓൎത്ത താൻ അവനൊട
കൂടെ പൊയില്ലല്ലൊ എന്ന വിചാരപ്പെടുകയും തെവിടിശ്ശി
കളുടെ വീടുകളിൽ പൊയവൻ ഇവനെ ഓൎത്ത ഇവനൊട കൂ
ടെ താനും ക്ഷെത്രത്തിൽ പൊയില്ലല്ലൊ എന്ന വിചാരിക്കുക
യും ചെയിരുന്നു. ഇങ്ങിനെ കുറെക്കാലം കഴിഞ്ഞ ശെഷം അ
വര രണ്ടാളും സിദ്ധികൂടി അപ്പൊൾ തെവിടിശ്ശികളുടെ വീടു
കളിൽപ്പൊയിക്കൊണ്ടിരുന്നവന്ന മൊക്ഷം ലഭിച്ചു. ക്ഷെത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/78&oldid=178859" എന്ന താളിൽനിന്ന് ശേഖരിച്ചത്