ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

67

ത്തിൽപ്പൊയി പ്രദക്ഷിണ നമസ്കാരം ചെയ്തുകൊണ്ട വന്ന
വന്ന നരകം സിദ്ധിച്ചു. ഇവൎക്ക സംഭവിച്ച ഗതി നാരദമുനി
കണ്ട ദെവന്റെ അടുക്കലെക്ക പൊയി സ്വാമീ എല്ലായ്പൊഴും
നിന്റെ ആലയത്തിൽ വന്ന നിന്നെ ഭജിച്ചുകൊണ്ടിരിക്കുന്നവ
ന്ന നരകം പ്രാപ്തമായി ജീവകാലം എല്ലാം വെശ്യകളുടെ വീടു
കളിൽ ഇരുന്നിട്ടുള്ളതല്ലാതെ ഒരു നിമിഷം പൊലും നിന്നെ ഓ
ൎത്തിട്ടില്ല്ലാത്തവനൊ എങ്കിൽ അവന്ന മൊക്ഷഗതിയായും ഇ
രിക്കുന്നു. സൎവ്വജ്ഞനായ നീ ൟ വക അന്യായം ചെയ്താൽ
ലൊകത്തിൽ നിന്നെ ആര ഭജിക്കും എന്ന ഉണൎത്തിച്ചപ്പൊൾ
ദെവൻ ൟ മൊഴി കെട്ട വെശ്യകളുടെ വീടുകളിൽത്തന്നെ ഇ
രുന്നവൻ എന്നെ സദാനെരവും ധ്യാനിച്ചുകൊണ്ടിരുന്നു അ
തുകൊണ്ട അവന്ന മൊക്ഷം കൊടുത്തു. നമ്മുടെ ക്ഷെത്രത്തിൽ
വന്നുകൊണ്ടിരുന്നവൻ അന്യസംഗതികളിൽ മനസ്സ വെച്ചു
കൊണ്ടിരുന്ന നമ്മെ മറന്നകളഞ്ഞു അതിനാൽ അവന്ന ന
രകം ലഭിച്ചു. അതുകൊണ്ട സൽഗതി ദുൎഗ്ഗതി ഇവ സംഭവി
ക്കുന്നതിന കാരണം മനസ്സ തന്നെ അല്ലാതെ മറ്റൊന്നും
അല്ല.

വിശാഖപട്ടണം Vizagapatam. സ്നെഹിതൻ a friend, s. m. വയ്യു
ന്നെരം Evening, s. n. സന്ധ്യാവന്ദനം religious ceremonies perform-
ed by the Hindoos at stated periods in the course of the day and ആദി
Et cetera used with sanscrit words. ക്രിയ a purificatory rite, s. n. അ
മ്പലം a temple, pagoda, s. n. പ്രദക്ഷിണം a reverential salutation,
s. n. നമസ്കാരം a salutation, s. n. വൈകുന്നു to become late, refl. v.
n. അവരുമായി with them. ലീലക്രീഡാ wanton sport, s. n. കാല
ക്ഷെപം passing time, s. n. അന്യൊന്യം mutual, adj. ക്ഷെത്രം a
temple, pagoda, s. n. കൃതി an action, s. n. മൊക്ഷം eternal happiness,
s. n. ലഭിക്കുന്നു to obtain, v. a. നരകം hell, the infernal region, s. n.
സിദ്ധിക്കുന്നു to be accomplished, obtained, v. n. നാരദമുനി the
name of a Penitent. എല്ലായ്പൊഴും always, adv. ആലയം a temple,
place of refuge, s. n. ഭജിക്കുന്നു to serve, worship, v. a. പ്രാപ്തം
obtained, adj. ജീവകാലം life time, s. n. നിമിഷം a moment, s. n.
പൊലും even, adv. മൊക്ഷഗതിയായി obtaining salvation. സൎവ്വ
ജ്ഞൻ Omnisicient, adj. ലൊകം the world, s. n. സദാനെരവും al-
ways, continually, adv. ധ്യാനിക്കുന്നു to meditate upon, v. a. മറക്കു
ന്നു to forget, v. a. സൽഗതി bliss, salvation. ദുൎഗ്ഗതി perdition, s. n.
K 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/79&oldid=178860" എന്ന താളിൽനിന്ന് ശേഖരിച്ചത്