ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68

൪൬ാം കഥ.

ചൊളദെശത്ത ദ്വിജകീൎത്തി എന്ന രാജാവിന്ന മൂന്ന പു
ത്രന്മാര ഉണ്ടായിരുന്നു. അവന്ന വാൎദ്ധക്യം വന്ന പൊയ്തതി
നാൽ രാജ്യപരിപാലനം ചെയ്യുന്നതിന്ന ശക്തി ഇല്ലായിരു
ന്നു. അതുകൊണ്ട തന്റെ മൂന്ന കുമാരരിൽ പ്രഭുത്വം ചെയ്യ
ത്തക്കവൻ ആരൊ അവന്റെ പക്കൽ രാജ്യത്തെ എല്പിക്കെ
ണമെന്ന നിശ്ചയിച്ച ഒരൊരുത്തരുടെ യൊഗ്യതകൾ അറി
യുന്നതിന്ന വെണ്ടി മുമ്പെ തന്നെ മൂത്ത കുമാരനെ വിളിച്ച
വരുത്തി നിന്റെ മനസ്സിലെ അപെക്ഷ എന്തെന്ന പറകാ
എന്ന ചൊദിച്ചപ്പൊൾ ഞാൻ എല്ലായ്പൊഴും തൎക്കം വ്യാകര
ണം അലങ്കാരം മുതലായ ശാസ്ത്രങ്ങളിൽ സമൎത്ഥന്മാരായുള്ള
വിദ്വാന്മാരെ അടുക്കൽ വെച്ചുകൊണ്ട ഭാരതം രാമായണം മു
തലായ ഗ്രന്ധങ്ങളെ വായിച്ച കാലക്ഷെപം ചെയ്തുകൊണ്ടി
രിക്കെണമെന്ന ഇനിക്ക അപെക്ഷ നന്നായുണ്ടെന്ന അറി
യിച്ചു. അപ്പൊൾ രാജാവ അവന്റെ ചിലവിന്ന തക്കപ്രകാ
രം ഏതാനും ഉഭയം ജന്മം കൊടുത്ത നിന്റെ ഇഷ്ടപ്രകാരം ക
ഴിച്ചുകൊൾക എന്ന കല്പിച്ച രണ്ടാമത്തെ കുമാരനെ വിളിച്ച
വരുത്തി നിന്റെ അഭിപ്രായം ഏതുപ്രകാരം ഇരിക്കുന്നു എ
ന്ന ചൊദിച്ചാറെ അനവധി ദ്രവ്യം ശെഖരിച്ചുകൊണ്ട തീൎത്ഥ
യാത്ര പൊകെണമെന്ന ആഗ്രഹം നന്നായുണ്ടെന്നറിയിച്ചു.
അപ്പൊൾ രാജാവ അവന്ന ആവിശ്യം ഉള്ളെടത്തൊളം ധനം
കൊടുപ്പിച്ച തീൎത്ഥയാത്രക്ക അയച്ചു. പിന്നെ മൂന്നാമത്തെ കു
മാരനെ വിളിച്ച നിനക്ക എന്ത അഭിലാഷ ഇരിക്കുന്നു എന്ന
ചൊദിച്ചു. ഒരു രാജ്യം കൈവശമാക്കി ഒട്ടെറെ കുഞ്ചൂട്ടക്കാരെയും
ചെൎത്ത എന്റെ ദെശത്തുള്ള പ്രജകളെ നന്നായി വിചാരിച്ച
രാജ്യത്ത കൃഷി നന്നായി അഭിവൃദ്ധി ചെയ്യിച്ച സകല ജന
ങ്ങളെയും സംരക്ഷിച്ച കീൎത്തി സമ്പാദിക്കെണമെന്ന അപെ
ക്ഷ ഇനിക്ക നന്നായുണ്ടെന്ന തിരുമനസ്സിൽ അറിയിച്ചു. അ
ന്നെരം രാജാവ അവന്റെ മൊഴിയിങ്കൽ നന്നായി സന്തൊ
ഷിച്ച രാജ്യത്തിന്ന അൎഹൻ ഇവൻ തന്നെ എന്ന നിശ്ചയി
ച്ച തന്റെ രാജ്യമെല്ലാം അവനെ ഭരം ഏല്പിച്ചു. ൟ കുട്ടിത
മ്പാൻ രാജ്യാധികാരം വഹിച്ചുകൊണ്ട പ്രജകൾക്ക ന്യായം
വിചാരിച്ച നടത്തിക്കയാൽ രാജ്യത്ത സുഭിക്ഷമുണ്ടായി. ആ
യ്തുകൊണ്ട ഒരൊരുത്തൎക്ക കൊടുക്കുന്നത ഏതുപ്രകാരമുള്ള അ
ധികാരമായാലും അവരവരുടെ യൊഗ്യതകൾ വിചാരിച്ച
കൊടുക്കെണ്ടതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/80&oldid=178861" എന്ന താളിൽനിന്ന് ശേഖരിച്ചത്