ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70

വെളുത്തെടൻ കഴുത ഗൎജ്ജിക്കുന്നത കെട്ട നിദ്രഭംഗം ചെയ്തു
അല്ലയൊ എന്ന വെച്ച വളരെ കൊപിച്ചുകൊണ്ട എഴുനീറ്റ
ഒരു വടി എടുത്തു ചെന്ന അതിനെ നന്നായി അടിച്ചു. പിന്നെ
പൊയി കിടന്ന ഉറങ്ങുമ്പൊൾ കള്ളന്മാര വീട്ടിൽനിന്ന മൊഷ്ടി
ച്ചകൊണ്ട ഇറങ്ങിപ്പൊയി. അതിന്റെ ശെഷം നായ വരി
കയാൽ അതിനെ കഴുതകണ്ട നമ്മുടെ എജമാനന്റെ വീട്ടിൽ
കള്ളന്മാര തൊരങ്കം വെച്ച കെറി അപ്പൊൾ നീ ഇവിടെ ഇ
ല്ലായിരുന്നതുകൊണ്ട ആ വിപരം അവന്റെ മനസ്സിൽ ആ
ക്കെണമെന്ന വെച്ച ഞാൻ ഗൎജ്ജിച്ചാറെ ദുർവൃത്തുകൊണ്ട
അങ്ങിനെ ഗൎജ്ജിച്ചതാകുന്നു എന്ന വെച്ച അവൻ എഴുനീറ്റ
എന്നെ തച്ചു ഇനി എങ്കിലും നീ കൊരെച്ച അവനെ ഗ്രഹി
പ്പിക്കെണമെന്ന പറകയാൽ നായ ഉറക്കെ കൊരെച്ച തുടങ്ങി
അത ആ വെളുത്തെടൻ കെട്ട തന്റെ വീട്ടിൽ കള്ളന്മാര കെ
റിയൊ എന്തൊ എന്ന വെച്ച ഝടുതിയായി എഴുനീറ്റ വീട്ടി
ന്റെ നാല മൂലക്കും നൊക്കുമ്പൊൾ അതിന്ന മുമ്പെ തന്നെ ക
ള്ളന്മാര സൎവ്വവും കയ്ക്കലാക്കികൊണ്ടുപൊയി എന്നറിഞ്ഞ അ
ത നിമിത്തം നന്നെ വ്യസനപ്പെട്ടു. അയ്തുകൊണ്ട ഒരുത്തൻ
ചെയ്യെണ്ടുന്ന പണി മറ്റൊരുത്തൻ ചെയ്താൽ പണി ചെ
യ്യുന്നവന്ന കുറ്റം വരും പണിയും പിഴച്ചു പൊകും.

വാരണാഗ്നി proper name of a city. നയ a Dog, s. n. സൎവ്വ
സ്വം all the property, s. n. a sanscrit compound word. തുരക്കുന്നു to
bore a hole in a wall, v. a. ശ്വാനൻ a Dog, s. n. ഉച്ചത്തിൽ loudly,
adv. കൊരെക്കുന്നു to bark, v. n. ഉണൎത്തുന്നു to awake one out of
sleep, v. a. അനങ്ങുന്നു to move, v. a. ഗൎജ്ജിക്കുന്നു to bray as an
ass, v. n. ഉറക്കെ loudly, adv. നിദ്രഭംഗം interruption to sleep, s. n.
വടി a stick, s. n. ഇറങ്ങുന്നു to descend, v. n. തൊരങ്കം the act of
boring a hole in a wall, s. n. ദുർവൃത്തി wantonness, vice, s. n. തച്ചു
flogged, v. a. past tense of തയ്ക്കുന്നു to flog. ഝടുതിയായി quickly, adv.
മൂല a corner, s. n. കുറ്റം blame, s. n. പിഴക്കുന്നു to be mistaken, v. n.

൪൮ാം കഥ.

പാഞ്ചാലദെശത്ത ഒരു രാജാവ ഉണ്ടായിരുന്നു. അദ്ദെഹ
ത്തിന്ന ഉണ്ടായിരുന്ന ഒരു കുമാരൻ ചെറുപ്പം മുതൽക്ക ബഹു
ബുദ്ധിമാൻ ആയിരുന്നു. ഒരു നാൾ അവൻ രാജാവിനെ
നൊക്കി തിരുമെനീ കീൎത്തി സമ്പാദിക്കെണമെന്ന ഇനിക്ക വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/82&oldid=178863" എന്ന താളിൽനിന്ന് ശേഖരിച്ചത്