ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

71

ളരെ അപെക്ഷ ഉണ്ടു ഞാൻ എങ്ങിനെയിരുന്നാൽ കീൎത്തി ഉ
ണ്ടാകും എന്ന ചൊദിച്ചപ്പൊൾ രാജാവ കല്പിച്ചത എന്തെന്നാ
ൽ നീ രാജ്യം പരിപാലിക്കുമ്പൊൾ പ്രജകളെ ഉപദ്രവിക്കാതെ
സമ്പന്നന്മാരെയും സാധുക്കളെയും നന്നായി വിചാരിച്ച സാ
ധുക്കൾക്ക അപ്പപ്പൊൾ അന്ന വസ്ത്രാദികൾ കൊടുത്ത സം
രക്ഷണ ചെയ്തുവന്നാൽ നിനക്ക വെണ്ടെടത്തൊളം കീൎത്തി
വന്നകൂടും ഭാഗ്യപതികളായുള്ളവൎക്ക എന്ത തന്നെ കൊടുത്താ
ലും കീൎത്തി വരികയില്ല ഇതിന്ന ഒരു ദൃഷ്ടാന്തം പറയാം അത
എന്തെന്നാൽ വെള്ളം ഇല്ലാതെ കൃഷി ഒണങ്ങിപ്പൊകുമ്പൊൾ
മഴ പെയ്താൽ മെഘത്തിന്ന വളരെ കീൎത്തിയുണ്ട സമുദ്രത്തിൽ എ
ത്ര തന്നെ മഴ പെയ്താലും കീൎത്തി ഇല്ലെല്ലൊ എന്നരുളിചെയ്തു.
അതും അല്ലാതെ ഇവൻ ബഹു ബുദ്ധിമാൻ എന്ന നിശ്ചയി
ച്ച തന്റെ രാജ്യത്തിൽ പാതി അവനെ ഭരമെല്പിച്ചു. അതി
ന്റെ ശെഷം ആ കുട്ടിതമ്പാൻ രാജ്യം സ്വധീനമാക്കിക്കൊണ്ട
പ്രജകളുടെ കാൎയ്യാദികൾ ജാഗ്രതയായി നടത്തി എളിയവരായ
വരെ വിചാരിച്ച അവൎക്ക അന്ന വസ്ത്രങ്ങൾ കൊടുപ്പിച്ച ന
ന്നായി ആദരിച്ച വന്നു. അതുകൊണ്ട അവന്ന മഹാ യശ
സ്സ ഉണ്ടാകയും ചെയ്തു.

പാഞ്ചാലദെശം a country so called. ചെറുപ്പം infancy, s. n. ഉ
പദ്രവിക്കുന്നു to oppress, v. a. സമ്പന്നൻ a rich man, s. m. സാധു
poor, adj. ഭാഗ്യപതി fortunate, adj. ഒണങ്ങുന്നു to be scorched, v. n.
മഴ rain, s. n. മെഘം a cloud, s. n. പാതി half, adj. എളിയവൻ a
poor man, s. m. ആദരിക്കുന്നു to support, to comfort, v. a. യശസ്സ
glory, s. n.

൪൯ാം കഥ.

ഗാന്ധാരദെശത്ത മഹിവീരനെന്ന രാജാവ ബഹു ദ്രവ്യം
ചിലവിട്ട രണ്ട പനമരത്തൊളം ആഴമായും ഒരു യൊജന അക
ലമായും ഉള്ള ഒരു ചെറ തൊണ്ടിച്ച ആ ചെറക്ക ചുറ്റും വര
മ്പും എടുപ്പിച്ചു. എത്ര തന്നെ മഴ പെയ്താലും എത്ര തന്നെ വെ
ള്ളം വന്നാലും ആ ചെറ പറ്റിപ്പൊകുന്നതല്ലാതെ ഒട്ടും വെള്ളം
നില്ക്കുക ഇല്ല. അതിനാൽ ഒരു നാൾ രാജാവ ബഹു ദ്രവ്യം വ്ര
യം ചെയ്യിച്ച ഉണ്ടാക്കിച്ച ചെറയിൽ വെള്ളം നില്ക്കാതെ പൊ
യെല്ലൊ എന്ന ക്ലെശിച്ചുകൊണ്ട ആ ചെറവരമ്പിന്മെൽ ഇരി
ക്കുമ്പൊൾ അവിടെ ഏരുണ്ഡമുനി എന്ന ഒരു ഋഷീശ്വരൻ വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/83&oldid=178864" എന്ന താളിൽനിന്ന് ശേഖരിച്ചത്