ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72

ന്നു. അപ്പൊൾ ആ രാജാവ എഴുനീറ്റ അവന്ന ദണ്ഡനമഃ
സ്കാരം ചെയ്ത ആദരിച്ച ഇരുത്തി സംസാരിക്കുമ്പൊൾ ആ ഋ
ഷി രാജാവിനെ നൊക്കി ഹെ രാജാവെ നിങ്ങൾ എന്തൊ ബ
ഹു വിഷാദമായിരിക്കുന്ന പ്രകാരം തൊന്നുന്നു അത എന്തുകൊ
ണ്ടെന്ന ചൊദിച്ചപ്പൊൾ സ്വാമി ഞാൻ ബഹു ദ്രവ്യം ചിലവ
ചെയ്ത ൟ ചെറ തൊണ്ടിച്ചു ഇതിൽ തുള്ളി വെള്ളം പൊലും
നിൽക്കുകയില്ല അതുകൊണ്ട കുണ്ടിതനായിരിക്കുന്നു എന്ന
പറഞ്ഞപ്പൊൾ ഇതിന്ന വിഷാദിക്കുന്നത എന്തിന്ന സാഹ
സം ഔദാൎയ്യം മുതലായ ഗുണങ്ങളിൽ സമ്പന്നനായിരിക്കുന്ന
ഒരു രാജാവിന്റെയാകട്ടെ സകല യൊഗസമ്പന്നനായിരി
ക്കുന്ന ഒരു ഋഷിയുടെ ആകട്ടെ കണ്ഠരക്തത്തിൽ ചൊറ കു
ഴെച്ച ൟ ചെറക്ക സമീപം ഉള്ള കാളിക്ക നിവെദിച്ചാൽ ൟ
ചെറയിൽ വെള്ളം വറ്റിപ്പൊകാതെ സമുദ്രം പൊലെയാകുമെ
ന്ന പറഞ്ഞു. അതിനെ രാജാവ കെട്ട അപ്രകാരം ഉള്ള രാജാ
വിനെ കിട്ടുന്നത പ്രയാസം തന്നെ ൟ ഋഷീശ്വരൻ സക
ല യൊഗസമ്പന്നൻ അതുകൊണ്ട ഇവനെത്തന്നെ ൟ കാ
ളിക്ക ബലികഴിക്കാമെന്ന നിശ്ചയിച്ച തന്റെ ചന്ദ്രഹാസം
ഊരി അതുകൊണ്ട ആ ഋഷിയുടെ കഴുത്ത ഖണ്ഡിച്ച ആ ര
ക്തത്തിൽ ചൊറ കുഴെച്ച ദുൎഗ്ഗക്ക നിവെദ്യം കഴിച്ചു. അപ്പൊൾ
ദുൎഗ്ഗയുടെ പ്രസാദം കൊണ്ട മഴ പെയ്ത വന്ന വെള്ളമെല്ലാം
ചെറയിൽ കെട്ടിനിന്ന നിറകയും ചെയ്തു. അതുകൊണ്ട പ്രഭു
ക്കൾക്ക ഗുണദൊഷം പറഞ്ഞ കൊടുക്കുന്നവൻ സമയൊക്ത
മായി പറയെണം അല്ലെങ്കിൽ പറയുന്നവന്ന തന്നെ അ
പായം സംഭവിക്കും.

ഗാന്ധാരദെശം the country called Candahar. മഹിവീരൻ a
proper name. ചിലവിടുന്നു to expend, v. a. പനമരം a palmyra tree,
s. n. ആഴം depth, s. n. യൊജന a measure of distance equal to four
Coss, s. n. അകലം breadth, s. n. ചെറ a tank, s. n. തൊണ്ടിക്കുന്നു
to cause to be dug, v. a. ചുറ്റും round post pos. വരമ്പ a bank, s. n.
എടുപ്പിക്കുന്നു to cause to be raised, v,a. causal form of എടുക്കുന്നു to
raise. വറ്റുന്നു to be dried up, v. n. നില്ക്കുന്നു to remain, v. n. ക്ലെ
ശിക്കുന്നു to be grieved, v. n. ഏരുണ്ണമുനി a proper name of a Penitent.
ഋഷീശ്വരൻ the Chief of Penitents. ദണ്ഡനമഃസ്കാരം salutation,
s. n. ആദരിക്കുന്നു to pay respect to. തുള്ളി a drop, s. n. കുണ്ടിതനാ
യി sorrowful, adj. സാഹസം bravery, s. n. ഔദാൎയ്യം liberality, s. n.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/84&oldid=178865" എന്ന താളിൽനിന്ന് ശേഖരിച്ചത്