ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

73

ഗുണം a good quality, s. n. സമ്പന്നൻ possessed of, adj. സക
ല all, adj. യൊഗം a particular function of devotion, s. n. കണ്ടര
ക്തം the blood of the neck, compd. of കണ്ടം a neck and രക്തം blood, s.
n. ചൊറ rice, s. n. കുഴെക്കുന്നു to mix, v. a. കാളി a goddess, the
wife of Sivah. നിവെദിക്കുന്നു to offer a sacrifice, v. a. ബലികഴി
ക്കുന്നു to perform a sacrifice, v. a. ചന്ദ്രഹാസം a sword, s. n. ഊരു
ന്നു to draw, v. a. കഴുത്ത the neck, s. n. ഖണ്ഡിക്കുന്നു to cut off,
v. a. ദുൎഗ്ഗ a goddess, another name for the wife of Sivah. നിറയുന്നു
to become full, v. n.

൫൦ാം കഥ.

മലയാള രാജ്യത്ത നന്നനൻ എന്ന രാജാവ രാജ്യം വാണിരി
ക്കുമ്പൊൾ ഒരു നാൾ അവന്റെ അടുക്കൽ ഒരു മല്പിടിക്കാരൻ
വന്ന ഹെ മഹാ രാജാവെ ഞാൻ അടി തട മുതലായ വിദ്യകൾ
നന്നായി അഭ്യസിച്ചിട്ടുണ്ട പെരുമ്പുലിയുമായി പൊരുന്നതി
ന്ന കഴിയും പൎവ്വതങ്ങളെ കൂടി തലമെൽ ചുമന്നുകൊണ്ടു പൊ
കുന്നതിന്ന കഴിയും. എന്റെ സാമൎത്ഥ്യത്തിന്ന തക്കപൊലെ
യുള്ള മാസപ്പടി തന്ന എന്നെ സംരക്ഷണ ചെയ്യുന്നതിന്ന
തങ്ങളെ അല്ലാതെ മറ്റ ആരെയും ഞാൻ കാണുന്നില്ല അതു
കൊണ്ട തങ്ങളുടെ തിരുവുള്ളം സമ്പാദിച്ച ജീവനം ചെയ്യാമെ
ന്ന വെച്ച തങ്ങളുടെ സന്നിധിയിൽ വന്നിരിക്കുന്നു എന്ന ഉ
ണൎത്തിച്ചു. അപ്പൊൾ ആ രാജാവ അവന്റെ വാക്ക കെട്ട ഇ
ങ്ങിനെയുള്ള പൊരാളി നമ്മുടെ അടുക്കൽ ഉള്ളത നന്നെന്ന നി
ശ്ചയിച്ച അവന്ന മാസം ൧൦൦ വരാഹൻ ശമ്പളം വെച്ച ത
ന്റെ അടുക്കൽ നിൎത്തി. ഇങ്ങിനെയിരിക്കുമ്പൊൾ ആ പട്ടണ
ത്തിന്ന സമീപം ഉള്ള ഒരു മലമെൽ ദുഷ്ട മൃഗങ്ങൾ വന്ന കൂ
ടി പ്രജകളെ അധികമായിട്ട ഹിംസ ചെയ്ത വന്നു. അതുകൊ
ണ്ട രാജാവ ആ മല്ലികചെട്ടിയെ വിളിച്ച നീ പൎവ്വതങ്ങളെ
ചുമന്നുകൊണ്ടു പൊകാമെന്ന പറഞ്ഞിട്ടുണ്ടെല്ലൊ എന്നാൽ
ഇപ്പൊൾ ൟ ദിക്കിന്ന സമീപം പൎവ്വതം ഉള്ളതിനാൽ കുടിയാ
ന്മാൎക്ക വളരെ ഉപദ്രവമായിരിക്കുന്നു ആ പൎവ്വതത്തെ ദൂരെ
എവിടെ എങ്കിലും എടുത്തുകൊണ്ടുപൊയി വെച്ച വരികാ എ
ന്ന കല്പിച്ചാറെ നല്ലത അങ്ങിനെ തന്നെ ചെയ്യാമെന്ന അ
വൻ അറിയിച്ചു. പിന്നെ പിറ്റെനാൾ ഉഷസ്സിങ്കൽ ആ രാ
ജാവ മല്പിടിക്കാരനെ കൂട്ടിക്കൊണ്ട മന്ത്രി പുരൊഹിതൻ സെ
നകൾ സെവകന്മാര മുതലായവരൊട കൂടി ആ പൎവ്വതത്തി
L

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/85&oldid=178866" എന്ന താളിൽനിന്ന് ശേഖരിച്ചത്