ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74

ന്റെ അടുക്കൽ പൊയി. അപ്പൊൾ ആ മല്ലിക ചെട്ടി അര മു
റുക്കി തലയിൽ തുണി കെട്ടി. അങ്ങിനെ നില്ക്കുമ്പൊൾ രാജാ
വ അവനെ നൊക്കി എന്താണ സംശയിക്കുന്നത പൎവ്വതം
തലമെൽ എടുത്തുകൊണ്ടുപൊക എന്ന കല്പിച്ചപ്പൊൾ തിരുമെ
നീ ഞാൻ പൎവ്വതം ചുമക്കാമെന്ന തിരുമുമ്പാകെ ബൊധിപ്പി
ച്ചിട്ടുള്ളതല്ലാതെ എടുത്തുകൊണ്ടുപൊകാമെന്ന ബൊധിപ്പിച്ചി
ട്ടില്ല അതുകൊണ്ട ആ പൎവ്വതത്തെ ഇളക്കി എടുത്ത എന്റെ ത
ലമെൽ വെച്ച തരുന്നതിന്ന തങ്ങളുടെ സെനകൾക്ക കല്പന
കൊടുക്കെണം അവര പൎവ്വതത്തെ എന്റെ തലമെൽ എടുത്തു
വെച്ചാൽ പിന്നെ എവിടെ ചുമന്ന കൊണ്ടുപൊയി വെച്ച
വരാൻ കല്പിക്കുന്നുവൊ അവിടെ വെച്ച വരാം എന്ന അവൻ
ഉണൎത്തിച്ചു.

മലയാളം the country that lies along the South-west Coast of the
Indian Peninsula, Malabar. നന്ദനൻ proper name. വാണിരിക്കു
മ്പൊൾ while (he) was reigning, compd. of വാണ having reigned
and ഇരിക്കുമ്പൊൾ while (he) was. മല്പിടിക്കാരൻ a wrestler, s. m.
അടി തട മുതലായ വിദ്യകൾ the art of fencing Etc. അഭ്യസിക്കു
ന്നു to learn, v. a. പെരും great, large, adj. പൊരുന്നു the abbrev.
form of പൊരുതുന്നു to fight, v. n. കഴിയുന്നു to be able. പൎവ്വതം a
hill, mountain, s. n. തിരുവുള്ളം royal favour, s. n. പൊരാളി a cham-
pion, warrior, s. m. ശമ്പളം pay, salary, s. n. മല a hill, s. n. ദുഷ്ട
മൃഗം a wild beast, s. n. കുടിയാൻ a ryot, inhabitant, s. m. ഉഷസ്സ
dawn, day break, s. n. പുരൊഹിതൻ a priest, s. m. സെന an army,
s. n. അര the waist, s. n. മുറുക്കുന്നു to tighten, v. a. തുണി a cloth,
s. n. ഇളക്കുന്നു to shake, v. a.

൫൧ാം കഥ.

ബങ്കാള ദെശത്ത ഒരു രാജാവ ഉണ്ടായിരുന്നു അവൻ വ
ലിയ്തായ ഒരു കൊട്ട കെട്ടിച്ച വിസ്താരമായി സൈന്യങ്ങളെയും
ചെൎത്ത ആ കൊട്ടയിൽത്തന്നെ ഇരുന്നു. അവന്റെ നെരെ
എത്ര ബലവാന്മാരായ ശത്രുക്കൾ തന്നെ യുദ്ധം ചെയ്താ
ലും അവൻ ആ കൊട്ടയിൽ നിന്ന തന്നെ യുദ്ധം ചെയ്കയാൽ
അവനെ ആൎക്കും ജയിച്ചുകൂടാ. ഇപ്രകാരം ഇരിക്കുമ്പൊൾ
ആ രാജാവിന്ന കപ്പം കൊടുത്തുവന്ന ഒരു പാളയക്കാരൻ വ
ല്ല ഉപായം കൊണ്ടും രാജാവിനെ കൊട്ടെക്ക വെളിയിൽ ഇറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/86&oldid=178867" എന്ന താളിൽനിന്ന് ശേഖരിച്ചത്