ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

75

ക്കിപ്പിടിച്ച തടവിൽ വെച്ച അവന്റെ‌രാജ്യമെല്ലാം അടക്കികൊ
ള്ളണമെന്ന മനസ്സിൽ ഉറെച്ച ഒരുനാൾ ആ രാജാവിന്റെ
അടുക്കൽ ചെന്ന തിരുമെനീ എന്റെ മകന്ന നാളെ വിവാഹ
മാകുന്നു അതുകൊണ്ട എന്റെ മെൽ തിരുവുള്ളം ഉണ്ടായി
എന്റെ വീട്ടിൽ എഴുനെള്ളി ശുഭമുഹൂൎത്തം തൃക്കൎണ പാൎത്ത പൊ
രെണമെന്ന അപെക്ഷിക്കയാൽ നല്ലത അങ്ങിനെ തന്നെ
വരുന്നുണ്ടെന്ന കല്പിച്ചു .അന്നെരം ആ രാജാവിന്റെ മന്ത്രി
ൟ സംഗതി കെട്ട രാജാവിന്റെ അടുക്കൽ വന്ന തിരുമെനി
തങ്ങൾ ആ പാളയക്കാരന്റെ വീട്ടിലെക്ക എഴുനെള്ളുന്നുണ്ടൊ
അവൻ ബഹു ചതിയനായിരിക്കുന്നതും അല്ലാതെ സൈന്യ
ങ്ങളും വളരെ ഉള്ളവനാകുന്നു തങ്ങൾ അവന്റെ വീട്ടിൽ
എഴുനെള്ളിയാൽ തങ്ങളൊട അവൻ വല്ല ചതിയും പ്രവൃത്തി
ക്കും. അതുകൊണ്ട തങ്ങൾ അവന്റെ വീട്ടിൽ പൊകെണ്ടാ
എന്ന ഉണൎത്തിച്ചപ്പൊൾ ആ രാജാവ മന്ത്രിയെ നൊക്കി ഹെ
മന്ത്രി അവൻ ചതിയനായിരുന്നാൽ നമുക്ക എന്താണ അ
വൻ നമുക്ക ബഹു മമതക്കാരനാകുന്നു ഇതുവരെക്കും അവൻ
നമ്മൊട യാതൊരു കൃത്രിമവും ചെയ്തിട്ടില്ല എന്നാൽ എപ്പൊൾ
എങ്കിലും ചതി പ്രവൃത്തിക്കെണമെന്നുള്ള വിചാരം അവന്ന
ഉണ്ടായിരുന്നാൽ നാം നമ്മുടെ കൊട്ടയിൽ ഉള്ളപ്പൊൾ എന്തു
കൊണ്ട അവൻ അത പ്രവൃത്തിച്ചിട്ടില്ലാ എന്ന ചൊദിച്ചപ്പൊ
ൾ തിരുമെനി തങ്ങൾ കൊട്ടയിൽ ഇരിക്കുമ്പൊൾ ഒരിക്കലും അ
വൻ തങ്ങളൊട യുദ്ധം ചെയ്ത ജയിക്ക ഇല്ല അതിനാൽ അ
വൻ തങ്ങളുടെ സ്നെഹം ഇഛിച്ചിരിക്കുന്നു തങ്ങൾ ൟ കൊട്ട
യിൽനിന്ന പുറപ്പെട്ട അവന്റെ വീട്ടിലെക്ക പൊയാൽ അ
ന്യന്മാരുടെ അധീനത്തിൽ ആയിരിക്കും അപ്പൊൾ അവൻ
തങ്ങളൊട അവന്റെ ശത്രുത കാട്ടും ഇപ്പൊൾ ഇരിക്കുന്ന പ്ര
കാരം ആ സമയം അവൻ തങ്ങൾക്ക ബന്ധുവായിരിക്കയി
ല്ല അതിന്ന ദൃഷ്ടാന്തം എന്തെന്നാൽ താമരക്ക സൂൎയ്യൻ ബ
ന്ധുവല്ലയൊ അത വെള്ളത്തിൽ ഇരിക്കുമ്പൊൾ ഒക്കെയും സൂ
ൎയ്യൻ എത്ര തന്നെ ഉഷ്ണകരനായിരുന്നാലും അവരെ വിരിയി
ക്കുന്നു എന്നാൽ താമരയെ വെള്ളത്തിൽനിന്ന എടുത്ത കരെ
ക്ക വെച്ചാൽ അപ്പൊൾ ആ സൂൎയ്യൻ തന്നെ അവകൾ വാടു
ന്നതിന്ന കാരണമായി വരുന്നു അതുകൊണ്ട തങ്ങൾ അവ
ന്റെ വീട്ടിലെക്ക പൊയിക്കൂടാ എന്ന മന്ത്രി ഉണൎത്തിക്കയാൽ
അതിനെ കെട്ട രാജാവ സന്തൊഷിച്ച ആ പാളയക്കാരന്റെ
വീട്ടിലെക്കുള്ള പൊക്ക മുടക്കുകയും ചെയ്തു.
L 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/87&oldid=178868" എന്ന താളിൽനിന്ന് ശേഖരിച്ചത്