ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

79

num. കുമിക്കുന്നു to heap up, v. a. മാറ a fathom, s. n. കുരുടൻ a
blind man, s. m. മൂടുന്നു to shut, v. a. കടക്കുന്നു to pass by. v. a. മാ
റ്റുന്നു to alter, to reverse, v. a.

൫൪ാം കഥ.

താമ്രവൎണ്ണി തീരത്ത ശ്രീരാമ പുരം എന്ന അഗ്രഹാരത്തിൽ
വസന്തയാജീ എന്ന ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അവൻ
യാഗം ചെയ്യെണമെന്ന വിചാരിച്ച അതിന്ന ആട വെണ
മെന്ന വെച്ച അവിടെക്ക സമീപം ഉള്ള മറ്റൊരു ദെശത്തെ
ക്ക പൊയി നല്ലതായി നാല അഞ്ച ആടുകളെ മെടിച്ച അവ
യുടെ കഴുത്തിൽ കയറകെട്ടി ആട്ടിക്കൊണ്ടുവരുമ്പൊൾ വഴിയിൽ
നാല ശൂദ്രര കണ്ട ആയാടുകളെ തങ്ങൾക്ക കയ്ക്കലാക്കെണ
മെന്ന തമ്മിൽ പറഞ്ഞ ബൊധിച്ച അവരിൽ ഒരുത്തൻ ആ
ബ്രാഹ്മണന്റെ എതിരെ ചെന്നു അങ്ങുന്നെ നിങ്ങൾ ആര
എന്തിന്ന പെനായ്ക്കളെ കൊണ്ടുപൊകുന്നൂ എന്ന ചൊദിച്ചു.
ആ മൊഴി കെട്ട ഇവൻ ഭ്രാന്തൻ ആടുകളെക്കണ്ട പെനായ്ക്കൾ
എന്ന പറയുന്നു എന്ന ഓൎത്തു കൊണ്ട പിന്നെയും കുറയ ദൂരെ
പൊയപ്പൊൾ ആ ശൂദ്രരിൽ മറ്റൊരുത്തൻ വഴിയിൽ എതി
രിൽ ചെന്ന അങ്ങുന്നെ നിങ്ങൾ ആര നിങ്ങൾ കൊണ്ടുപൊ
കുന്നത പെനായ്ക്കളാണ സൂക്ഷിച്ച പൊവിൻ ൟ നായ്ക്കൾ
ചാടി വീണ കടിക്കുമെന്ന പറഞ്ഞു. ആ വാക്കുകൾ കെട്ട ൟ
ബ്രാഹ്മണന്ന അല്പം സംശയം തൊന്നി പിന്നെയും കുറെ ദൂ
രെ പൊകുമ്പൊഴെക്ക ആ ശൂദ്രരിൽ മറ്റൊരുവൻ ആയാടു
കളുടെ അരികെ വന്ന എന്ത അങ്ങുന്നെ പെനായ്ക്കളെ കൊ
ണ്ടുവന്ന വഴിക്കാരുടെ നെൎക്ക വിടുന്നു എന്ന ദെഷ്യപ്പെട്ടു.
അത കെട്ട ഇവ പെനായ്ക്കൾ തന്നെ എന്ന നിശ്ചയിച്ച അ
വറ്റിനെ വിട്ടകളയെണമെന്ന വെച്ച കഴുത്തിലെ കയറ അ
ഴിപ്പാൻ പൊകുമ്പൊൾ അങ്ങുന്നെ കഴുത്തിലെ കയറ അഴി
ച്ചാൽ അവകൾ ചാടി വീണ കടിക്കും അവയെ മരത്തിൽ
കെട്ടിപ്പൊവിനെന്ന ആ ശൂദ്രൻ പറഞ്ഞു. അതിന്റെ ശെ
ഷം ആ ബ്രാഹ്മണൻ അവയെ ഒരു മരത്തിന്മെൽ കെട്ടിപ്പൊ
കയും ചെയ്തു. എന്നാറെ ആ ശൂദ്രര ആടുകളെ അഴിച്ചുകൊണ്ട
തങ്ങടെ വീടുകളിലെക്ക പൊയി. ആയ്തുകൊണ്ട നാല ആളു
കൾ ഒരുമിച്ച കൂടിയാൽ ഏത ബുദ്ധിമാനും അപജയപ്പെട്ട
പൊകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/91&oldid=178872" എന്ന താളിൽനിന്ന് ശേഖരിച്ചത്