ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80

താമ്രവൎണ്ണി the name of a river in the district of Tinnevelly. ശ്രീ
രാമപുരം the name of a Village. വസന്തയാജീ the name of a man.
യാഗം a sacrifice, s. n. ആട a sheep, s. n. മെടിക്കുന്നു to buy, v. a.
കഴുത്ത the neck, s. n. കയറ a rope, s. n. എതിരെ opposite, to meet,
adv. പെനായ a mad Dog, s. n. ഭ്രാന്തൻ a fool, s. m. ചാടുന്നു to
leap, v. n. കടിക്കുന്നു to bite, v. a. നെൎക്ക towards, upon, adv. അഴി
ക്കുന്നു to untie, v. a. ഒരുമിക്കുന്നു to join together, v. n. അപജയ
പ്പെടുന്നു to be defeated, v. n.

൫൫ാം കഥ

യാചവരം എന്ന ദിക്കിൽ മണൽത്തക്കിടിയൻ എന്ന ഒരു
ശൂദ്രനുണ്ടായിരുന്നു. അവൻ ഒരു ദിവസം മറ്റൊരു ദിക്കിന്ന
പൊകെണമെന്ന വെച്ച പുറപ്പെട്ട ഇടങ്ങഴി മണല മുണ്ടി
ന്റെ അറ്റത്ത പൊതിയായിട്ട കെട്ടിക്കൊണ്ടുപൊയി. ആ ദി
ക്കിന്ന സമീപം ഉള്ള മാചവരം എന്ന ഒരു ദെശത്ത ചാണക
ത്തക്കിടിയൻ എന്ന ഒരു ശൂദ്രൻ ഉണ്ടായിരുന്നു. അവനും മ
റ്റൊരു തറയിലെക്ക പൊകെണമെന്ന വെച്ച ഒരു റാത്തൽ
ചാണകം ഒരു തുണിയുടെ അറ്റത്ത പൊതിയായി കെട്ടിക്കൊ
ണ്ട പുറപ്പെട്ടു. എന്നാറെ ഇവര രണ്ടാളും വൈകുന്നെരം എദൃ
ശ്ചയായി ഒരു തറയിൽത്തന്നെ കയറി അവിടെ ഒരു വഴി അ
മ്പലത്തിൽ ഇരുന്നു. അപ്പൊൾ ആ മണൽത്തക്കിടിയൻ ചാ
ണകത്തക്കിടിയന്റെ കയ്ക്കലുള്ള പൊതി കണ്ട ചൊറ എന്ന
ഭ്രമിച്ച ഇവനെ ചതിച്ച ചൊറ കൊണ്ടുപൊകെണം എന്ന
വിചാരിച്ച എടൊ നിന്റെ പൊതിയിൽ എന്തെന്ന ചൊദി
ച്ചപ്പൊൾ ചാണകത്തക്കിടിയൻ അതിന്ന മുമ്പെ തന്നെ മണൽ
ത്തക്കിടിയന്റെ പൊതി കണ്ട അരിയെന്ന നിശ്ചയിച്ച ആ
പൊതി കയ്ക്കലാക്കണമെന്ന വിചാരിച്ചിരുന്നവനാകകൊ
ണ്ട എന്റെ പൊതിയിൽ ചൊറാണ നിന്റെ പൊതിയിൽ
എന്തെന്ന ചൊദിച്ചു. എന്റെ പൊതിയിൽ അരിയാണ ഞാ
നും നിന്നെപ്പൊലെ ചൊറ കെട്ടിക്കൊണ്ടുവരാതെ പൊയി
ഇപ്പൊൾ വിശക്കുന്നൂ എന്ത ചെയ്യെണ്ടു എന്ന മണൽത്ത
ക്കിടിയൻ വിഷാദപ്പെട്ടിരിക്കുമ്പൊൾ എടൊ ഇനിക്കിപ്പൊൾ
വിശപ്പില്ല എന്റെ പൊതിച്ചൊറ നീ എടുത്തൊ നിന്റെ അ
രിപ്പൊതി ഇനിക്ക താ എന്ന ചാണകത്തക്കിടിയൻ പറഞ്ഞു.
നല്ലത എന്ന ഇവര രണ്ടാളും സമ്മതിച്ച പൊതി തമ്മിൽ മാ
റ്റി പിന്നെ അന്യൊന്യം പെടിയുള്ളതാകകൊണ്ട അവിടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/92&oldid=178873" എന്ന താളിൽനിന്ന് ശേഖരിച്ചത്