ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

81

നിൽക്കാതെ അവരിരുപെരും വെളിയിൽ ഇറങ്ങി അസാരം
അകലെ പൊയി പൊതി അഴിച്ച നൊക്കിയാറെ ആശ്ചൎയ്യപ്പെ
ടുകയും ചെയ്തു. അതുകൊണ്ട ഒരുവനെ ചതിക്കണമെന്ന
നാം വിചാരിച്ചാൽ നമ്മെ ൟശ്വരൻ ചതിക്കും.

യാചവരം the name of a Village. മണൽത്തക്കിടിയൻ the name
of a man. ഇടങ്ങഴി a measure of quantity s. n. മണൽ sand, s. n.
മുണ്ട a cloth, s. n. അറ്റം the end of anything, s. n. പൊതി a bundle,
s. n. പൊതിയായിട്ട in a bundle. മാചവരം the name of a Village.
ചാണകത്തക്കിടിയൻ the name of a man. റാത്തൽ a pound-weight,
s. n. ചാണകം Cow dung, s. n. വൈകുന്നെരം evening, s. n. എദൃ
ശ്ചയായി unexpectedly, adv. തറ a Village. അരി unboiled rice, s.
n. വിശക്കുന്നു to be hungry, v. n. പെടി fear, s. n. അസാരം a
little. അകലെ at a distance, adv.

൫൬ാം കഥ

വിമലാപതി എന്ന തടാകത്തിൽ നാനാവിധമായുള്ള മത്സ്യ
ങ്ങൾ ഏറെക്കാലമായിട്ട വസിച്ചുകൊണ്ടിരുന്നു. ഒരു ദിവസം
അവിടെ ഒരു കൊക്ക വന്ന ൟ ജലജന്തുക്കളെക്കണ്ട എങ്ങിനെ
എങ്കിലും ഇവയെ താൻ ഇരിക്കുന്ന സ്ഥലത്ത കൊണ്ടുപൊ
യി ദിവസം പ്രതിയും കുറെശ്ശ ഭക്ഷിക്കെണമെന്ന മനസ്സിൽ
ഉറെച്ച വെള്ളത്തിന്റെ ഇറമ്പിൽ ഇരുന്നു. ൟ മത്സ്യം മുതലാ
യ ജലപ്രാണികൾ തന്നെക്കണ്ട പെടിച്ച അകലെപ്പൊകുന്ന
ത അറിഞ്ഞ അവയൊട പറഞ്ഞത എന്തെന്നാൽ നിങ്ങളൊ
ക്കെയും എന്നെക്കണ്ട എന്റെ ജാതിക്ക നിങ്ങൾ ആഹാര സാ
ധനം ആകകൊണ്ട ഞാൻ നിങ്ങളെ ഭക്ഷിച്ച കളയുമെന്ന
വെച്ച എന്റെ അടുക്കൽ വരാതെ ഭയപ്പെട്ട അകന്ന പൊകു
ന്നു അല്ലയൊ എന്നാൽ നിങ്ങളെ തിന്നെണമെന്നുള്ള താല്പൎയ്യ
ത്തൊടെ കൂടി ഞാൻ ഇവിടെ വന്നിട്ടില്ല ഇതുവരെയും ഞാൻ
എന്റെ ജാതിയിലുള്ള പക്ഷികളൊട കൂടിക്കൊണ്ട വളരെ പ്രാ
ണികളെ ഹിംസ ചെയ്തുപൊയി ഇപ്പൊൾ ഞാൻ വയസ്യ
നായിരിക്കുന്നു ഇനി മെലാൽ ജീവഹിംസം ചെയ്യരുതെന്ന
ഞാൻ വൈരാഗ്യം ഉറെച്ച ൟ തടാകത്തിങ്കൽ വന്ന തപസ്സ
ചെയ്കയാണ എന്നെക്കൊണ്ട നിങ്ങൾക്ക ആൎക്കും ഏതും ഭ
യം വെണ്ട നിങ്ങൾ നിൎഭയമായി സഞ്ചരിച്ച കൊൾവിൻ എ
ന്ന ആ മത്സ്യങ്ങൾക്ക വിശ്വാസം വരത്തക്ക അനെകം വാ


M

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/93&oldid=178874" എന്ന താളിൽനിന്ന് ശേഖരിച്ചത്