ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82

ക്കുകൾ പറകയാൽ ആ മത്സ്യങ്ങൾ നെരെന്ന വിശ്വസിച്ചു.
എന്നാൽ ൟ കൊക്ക ആ മത്സ്യങ്ങൾ തന്റെ അടുക്കൽ വ
ന്നാൽ അവയൊട യാതൊരു ജൊലിക്കും പൊകാതെ സ്വസ്ഥ
മായിരുന്നു. ഇങ്ങിനെ ഏതാനും ദിവസങ്ങൾ കഴിഞ്ഞ ശെ
ഷം ഒരു ദിവസം ആ കൊക്ക ബഹു വിഷാദത്തൊടെ ഇരി
ക്കയാൽ ആ മത്സ്യങ്ങൾ അതിന്റെ അടുക്കൽ വന്ന കൊക്കെ
ഇന്ന നീ എന്താണ വളരെ വിചാരമായിരിക്കുന്നത ഹെതു
വെന്തെന്ന ചൊദിച്ചപ്പൊൾ ഞാൻ എന്തു പറയെണ്ടു മെലി
ൽ ലൊകത്തിങ്കൽ പന്തിരണ്ട വൎഷത്തെക്ക ക്ഷാമവും മഴ ഇ
ല്ലായ്കയും വരും അപ്പൊൾ ൟ ചിറ തീരെ വറ്റിപ്പൊകും ൟ
അവസ്ഥ ഞാൻ ജ്ഞാനദൃഷ്ടികൊണ്ട അറിഞ്ഞിരിക്കുന്നു നി
ങ്ങൾ ഇനിക്ക സ്നെഹിതന്മാരാകകൊണ്ട ൟ തടാകത്തിൽ വെ
ള്ളം വറ്റിപ്പൊകുമ്പൊൾ നിങ്ങൾ എല്ലാം ചത്തുപൊകുമെല്ലൊ
എന്ന വിചാരിച്ച ഞാൻ നന്നെ വിഷാദിക്കുന്നു എന്ന കൊ
ക്ക പറഞ്ഞു. അപ്പൊൾ കൊക്കിന്ന തങ്ങളുടെ പെരിൽ എത്രെ
യും പ്രിയം ഉണ്ടെന്ന വെച്ച മത്സ്യങ്ങൾ വളരെ സന്തൊഷി
ച്ച അങ്ങനെ മഴ ഇല്ലാതെ വന്നാൽ ഞങ്ങൾ എങ്ങിനെ ജീ
വിക്കും അതിന്ന നീ തന്നെ ഏതെങ്കിലും ഉപായം ഉണ്ടാക്കി
ഞങ്ങളെ രക്ഷിക്കെണമെന്ന കൊക്കിനൊട അപെക്ഷിക്ക
യാൽ ആ കൊക്ക മത്സ്യങ്ങളെ നൊക്കി ഇവിടെനിന്ന നാല
നാഴിക ദൂരത്ത ഒരു പൊയ്ക ഉണ്ട ആ പൊയ്കയിൽ വെള്ളം
അധികം ഉണ്ട ഒരിക്കലും വറ്റിപ്പൊകയില്ല ആ സ്ഥലത്ത
നിങ്ങൾക്ക സൌഖ്യമായിരിക്കാമെന്ന പറഞ്ഞു. അപ്പൊൾ ആ
മത്സ്യങ്ങൾ തങ്ങളെ എടുത്തുകൊണ്ടുപൊയി ആ പൊയ്കയിൽ
വിടെണമെന്ന പറഞ്ഞാറെ വെണ്ടതില്ലെന്ന പറഞ്ഞ ഓരൊ
രൊ മത്സ്യത്തെ എടുത്തുകൊണ്ടുപൊയി ഒരു മലയുടെ മുകളിൽ
വെയിലത്ത വെച്ച ദിവസം തൊറും തനിക്ക വെണ്ടെടത്തൊ
ളം മീനുകളെ തിന്ന വരികയും ചെയ്തു. അതുകൊണ്ട ശത്രുക്കൾ
എത്ര തന്നെ വിശ്വാസമായുള്ള വാക്കുകൾ പറഞ്ഞാലും പ്ര
മാണിച്ച കൂടാ.

വിമലാപതി the name of a tank. തടാകം a tank, s. n. മത്സ്യം a
fish, s. n. വസിക്കുന്നു to dwell, v. a. ജലജന്തു an aquatic animal,
s. n. എങ്ങിനെ എങ്കിലും in some way or other. കുറെശ്ശ little by
little, adv. ഇറമ്പ the edge of a place, s. n. ആഹാരസാധനം an
article of food, s. n. compd. of ആഹാരം food and സാധനം a thing,

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/94&oldid=178875" എന്ന താളിൽനിന്ന് ശേഖരിച്ചത്