ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

83

article, s. n. അകന്ന separated, past part. of അകലുന്നു to be sepa-
rated, v. n. തപസ്സ penance, s. n. നെര true, adj. കൊക്ക a crane,
s. n. പന്തിരണ്ട twelve, num. ക്ഷാമം a famine, s. n. മഴ rain. മഴ
യില്ലായ്ക drought, s. n. ചിറ a pond, pool, s. n. തീരെ altogether, adv.
ജ്ഞാനദൃഷ്ടി foreknowledge, s. n. നാഴിക an Indian mile, s. n. പൊ
യ്ക a pond, s. n. വെണ്ടതില്ല very well, It is of no consequence, a mode
of expressing consent to comply with a request.

൫൭ാം കഥ

ഗന്നപരമെന്ന ദെശത്ത ദെവശൎമ്മൻ എന്ന ഒരു ബ്രാഹ്മ
ണൻ ഉണ്ടായിരുന്നു. അവൻ ബഹു എരപ്പാളി ദിവസവും
ആ ദെശത്ത പതുപ്പത്ത വീടുകളിൽപ്പൊയി ഉപാദാനം എടു
ത്ത അതിനാൽ കാലക്ഷെപം കഴിഞ്ഞവന്നു. ഒരു ദിവസം
അവൻ ആ ദെശത്തിന്ന സമീപം ഉള്ള കാട്ടിൽ സമിത്തിന്ന
വെണ്ടിപ്പൊയി അവിടെ ഒരു മരത്തിന്റെ ചുവട്ടിൽ ഒരു പു
ലിയെക്കണ്ട ഏറ്റവും ഭയപ്പെട്ട ൟ പുലി എന്നെ എന്ത ചെ
യ്യുമൊ ഞാൻ എങ്ങിനെ വീട്ടിലെക്ക മടങ്ങിപ്പൊകും എന്ത
ചെയ്യെണ്ടു എന്ന വിചാരിച്ച കിട കിട വിറെച്ച കൊണ്ടിരുന്നു.
അപ്പൊൾ ആ പുലിയുടെ അടുക്കൽ രണ്ട മൂന്ന മാനുകൾ ഉ
ണ്ടായിരുന്നു. അവ ൟ ബ്രാഹ്മണനെക്കണ്ട ഇവൻ ഇവിടെ
ക്ക അറിയാതെ വന്നിരിക്കുന്നു ഇവനെ പുലി കണ്ടാൽ കൊ
ന്നകളെയും അതുകൊണ്ട നാം മുമ്പിൽ കൂട്ടി ജാഗ്രത ചെയ്ത
ഇവന്റെ പ്രാണനെ രക്ഷിക്കെണമെന്ന നിശ്ചയിച്ച പുലി
യെ നൊക്കി ഹെ വ്യാഘ്രരാജാ നീ ബഹു ധൎമ്മാത്മാവ നി
ന്റെകീൎത്തി ഏത ദിക്കിലും പരവിയിരിക്കുന്നു അതുകൊണ്ട
ഇവിടെ ഒരു ബ്രാഹ്മണൻ തിരുമുഖം കാണുന്നതിന്ന വന്ന
കാത്തിരിക്കുന്നു എന്ന ബൊധിപ്പിച്ചപ്പൊൾ പുലി സന്തൊ
ഷിച്ച നല്ലത അവനെ ഇവിടെക്ക വിളിച്ച കൊണ്ടുവരുവി
ൻ എന്ന പറഞ്ഞു. അതിന്റെ ശെഷം ആ മാനുകൾ ആ ബ്രാ
ഹ്മണന്റെ അരികെ വന്ന പെടിക്കണ്ടാ എന്ന പറഞ്ഞ ഞടു
ക്കം തീൎത്ത അവനെ കടുവായയുടെ അടുക്കൽ കൂട്ടിക്കൊണ്ടപൊ
യപ്പൊൾ ആ കടുവായ അവന്റെ മെൽ വളരെ പ്രീതിയാ
യി താൻ മുമ്പെ കൊന്നിട്ടുള്ള ആളുകളുടെ ആഭരണങ്ങളിൽ ഏ
താനും അവന്ന കൊടുത്തു. അന്നെരം ആ ബ്രാഹ്മണൻ സ
ന്തൊഷിച്ച തന്റെ ദിക്കിന്ന പൊയി ആഭരണമെല്ലാം വിറ്റ


M 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/95&oldid=178876" എന്ന താളിൽനിന്ന് ശേഖരിച്ചത്