ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84

ജീവനം കഴിച്ചുകൊണ്ടിരുന്നു. പിന്നെ ചില നാൾ കഴിഞ്ഞാ
റെ അവന്റെ അയലൊക്കത്തെ ബ്രാഹ്മണൻ ൟ വൎത്തമാ
നം കെട്ട നാമും ആ പുലിയുടെ അടുക്കൽപ്പൊയാൽ ആഭര
ണങ്ങൾ കൊണ്ടുവരാമെന്ന വെച്ച കാട്ടിലെക്ക പൊയപ്പൊ
ൾ ആ ദിവസം ആ പുലിയുടെ അടുക്കൽ നായ്ക്കൾ കുറുക്ക
ന്മാർ ഇവ ഉണ്ടായിരുനു. അതുകൊണ്ട അവ ൟ ബ്രാഹ്മ
ണനെക്കണ്ട നാം പുലിയൊട പറഞ്ഞ ഇവനെ കൊല്ലിച്ചാൽ
നമുക്കും ആഹാരം കിട്ടുമെന്ന വിചാരിച്ച ആ പുലിയെ നൊ
ക്കി അതാ മനുഷ്യൻ വരുന്നു അവനെ കണക്കിലാക്കിയാൽ
ൟ നെരത്തെക്ക ഭക്ഷണം ആകുമെന്ന പറകയാൽ ആ വ്യാ
ഘ്രം ഝടുതിയിൽ എഴുനീറ്റ അവനെ പിടിച്ച കൊന്നുകളെക
യും ചെയ്തു, അതുകൊണ്ട പ്രഭുക്കന്മാരുടെ അടുക്കൽ ദുൎജ്ജന
ങ്ങൾ ഉള്ളപ്പൊൾ പൊയാൽ വലിയ്തായ ആപത്ത സംഭവി
ക്കും.

ഗന്നവരം Gunnavaram a Village in the Northern Circars. ദെവ
ശൎമ്മൻ a proper name. എരപ്പാളി a poor man, s. m. ഉപാദാനം
alms, s. n. സമിത്ത fuel, s. n. ചുവട the bottom of any thing, s. n. ഏ
റ്റവും much, adv. കിടകിട tremblingly, adv. വിറെക്കുന്നു to tremble,
v. n. മാന a deer, s. n. ധൎമ്മാത്മാവ one possessing a virtuous mind,
a virtuous person. കീൎത്തി renoun, s. n. പരവുന്നു to extend, v. n. തി
രുമുഖം holy face, s. n. തിരു holy and മുഖം the face, an honorific appel-
llation applied to Rajahs in Malabar. കടുവായ a tiger, s. n. ആഭരണം
an Ornament, s. n. വൎത്തമാനം news, intelligence, circumstance, s. n.
ഝടുതിയായി quickly, adv. വലിയ്തായ great, adj.

൫൮ാം കഥ

അനന്തപുരമെന്ന പട്ടണത്തിൽ കുന്തിഭൊജൻ എന്ന രാ
ജാവ രാജ്യം വാണുകൊണ്ടിരുന്നു. ഒരു ദിവസം മന്ത്രിപുരൊ
ഹിതന്മാരൊട കൂടെ സഭാമദ്ധ്യത്തിങ്കൽ അവൻ സിംഹാസന
ത്തിൽ എഴുനെള്ളിയിരിക്കുമ്പൊൾ ഒരു ക്ഷത്രിയൻ ആയുധം
ധരിച്ച അവിടെ ചെന്ന രാജാവിനെ തൊഴുത തിരുമെനീ
ഞാൻ വില്ലെയിത്ത നന്നായി അഭ്യസിച്ചിരിക്കുന്നവനാകു
ന്നു എന്നാൽ കഴിച്ചിലിന്ന വക ഇല്ലാതെ നന്നെ കൊഴങ്ങു
ന്നുണ്ട അതുകൊണ്ട തിരുമുമ്പാകെ വന്നിരിക്കുന്നു എന്ന അ
റിയിക്കയാൽ രാജാവ അവന്ന മാസം ൧൦൦ ഉറുപ്പിക മാസപ്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/96&oldid=178877" എന്ന താളിൽനിന്ന് ശേഖരിച്ചത്