ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

85

ടി വെച്ച അവനെ തന്റെ കൂടെ നിൎത്തി. അന്നമുതൽക്ക അ
വൻ രാവും പകലും കൊവിൽ അകത്ത കാവൽ കാത്തുകൊ
ണ്ടിരുന്നു. ഒരു ദിവസം രാത്രി സമയത്ത രാജാവ മാളികയിൽ
പള്ളിക്കുറുപ്പ കൊള്ളുമ്പൊൾ ഒരു സ്ത്രീ കരയുന്നപൊലെ ഒരു
സ്വരം കെട്ട എഴുനീറ്റ ആ ക്ഷത്രിയനെ വിളിച്ച ഇപ്പൊൾ
ഞാനൊരു പ്രലാപസ്വരം കെട്ടത എന്താണെന്ന ചൊദിച്ച
പ്പൊൾ തിരുമെനീ ൟ സ്വരം ഞാനും ഇപ്പൊൾ പത്ത ദിവ
സമായിട്ട കെൾക്കുന്നുണ്ട എന്നാൽ അതെന്തെന്ന അറിഞ്ഞി
ട്ടില്ല ഇപ്പൊൾ കല്പിച്ച അനുവദിച്ചാൽ ഞാൻ പൊയി ആ
സംഗതി അറിഞ്ഞ വരാമെന്ന ഉണൎത്തിച്ചപ്പൊൾ നല്ലത
പൊയി അറിഞ്ഞ വരികാ എന്ന കല്പിച്ച അവനെ അയച്ചു.
അവൻ എവിടെപ്പൊകുന്നു എന്ന കാണണമെന്ന വിചാരി
ച്ച കരിമ്പടംകൊണ്ട മൂടി അവൻ അറിയാതെ അവന്റെ പി
ന്നാലെ രാജാവും പൊയി. അതിന്റെ ശെഷം അവൻ പട്ട
ണത്തിന്റെ പുറത്തെക്ക പൊയി അവിടെ ഒരു സ്ത്രീ തലമുടി
അഴിച്ചിട്ടുംകൊണ്ട ഒരു ഭഗവതി ക്ഷെത്രത്തിന്റെ അരികെ
ഇരുന്ന കരയുന്നതിനെക്കണ്ട നീ ആര എന്തിന്ന കരയുന്നു
എന്ന ചൊദിച്ചപ്പൊൾ ഞാൻ കുന്തിഭൊജന്റെ രാജ്യത്തെ ല
ക്ഷ്മിയാകുന്നു ൟ രാജാവ ഇനി മൂന്നദിവസത്തിൽ അകത്ത തീ
പ്പെടും അതുകൊണ്ട ഇനി ഞാൻ ആരുടെ അടുക്കൽ പൊകെ
ണ്ടു എന്നെ ആര രക്ഷിക്കുമെന്ന വെച്ച കരയുന്നു എന്ന പറ
ഞ്ഞു. ഇരിക്കട്ടെ രാജാവ തീപ്പെടാതെ രക്ഷപ്പെടുന്നതിന്ന ഏ
തെങ്കിലും ഉപായം ഉണ്ടൊ എന്ന ആ ക്ഷത്രിയൻ ചൊദിച്ചാ
റെ നിന്റെ മകനെ ഭഗവതിക്ക ബലി കൊടുത്താൽ ൟ രാജാ
വ ഇനി ഏറെക്കാലം ജീവിച്ചിരിക്കുമെന്ന ആ സ്ത്രീ പറഞ്ഞു.
അങ്ങിനെ തന്നെ ഞാൻ വീട്ടിൽപ്പൊയി എന്റെ മകനെ കൂ
ട്ടിക്കൊണ്ടുവന്ന അപ്രകാരം തന്നെ ബലിതരാമെന്ന പറഞ്ഞ
തന്റെ വീട്ടിലെക്ക പൊയി മകനൊട ൟ വൎത്തമാനം പറ
ഞ്ഞാറെ അവൻ അച്ഛനെ നൊക്കി ൟ ക്ഷണം തന്നെ എ
ന്നെ കൂട്ടിക്കൊണ്ടുപൊയി ഭഗവതിക്ക ബലികഴിച്ച രാജാവി
ന്റെ പ്രാണനെ രക്ഷിക്കെണം അദ്ദെഹം ജീവിച്ചിരുന്നാൽ
വളരെ ആളുകൾ കഴിഞ്ഞ കൂടിപ്പൊകും എന്ന പറഞ്ഞു, അ
പ്പൊൾ അവൻ തന്റെ കുമാരനെ ഭഗവതി അമ്പലത്തിലെ
ക്ക കൂട്ടിക്കൊണ്ടുപൊയി വാള ഊരി തല വെട്ടുവാൻ ഭാവിച്ചു.
അന്നെരം ആ ഭഗവതി പ്രത്യക്ഷമായി അവന്റെ കയ്ക്കുപി
ടിച്ചു കൊണ്ട നിന്റെ സാഹസ നിമിത്തം ഞാൻ എത്രയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/97&oldid=178878" എന്ന താളിൽനിന്ന് ശേഖരിച്ചത്