ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86

പ്രസാദിച്ചിരിക്കുന്നു നിന്റെ മകനെ കൊല്ലെണ്ടാ നീ അ
പെക്ഷിക്കുന്ന വരത്തെ നൽകുന്നുണ്ടെന്ന കല്പിച്ചാറെ ൟ പ
ട്ടണത്തെ രാജാവായിരിക്കുന്ന കുന്തിഭോജന്ന വന്നിരിക്കുന്ന
അപമൃത്യു നീങ്ങി അദ്ദെഹം ഇനിയും ബഹു കാലം രാജ്യപരി
പാലനം ചെയ്ത സുഖമായിരിക്കത്തക്ക വരം തരെണമെന്ന
അവൻ ഭഗവതിയെ അപെക്ഷിച്ചു. അങ്ങിനെ തന്നെ രാജാ
വ സുഖമായിരിക്കുമെന്ന വരവും കൊടുത്ത പിന്നെ ഭഗവതി
മറെഞ്ഞ പൊകയും ചെയ്തു. അപ്പൊൾ അവൻ എത്രയും സ
ന്തൊഷിച്ച തന്റെ മകനെ വീട്ടിലെക്കയച്ച താൻ കൊവില
കത്തെക്ക പൊയി. ഇവൻ ചെയ്ത പ്രവൃത്തിയെല്ലാം രാജാവ
കണ്ട അവൻ അറിയാതെ തിരിയെ കൊവിലകത്തെക്ക വന്ന
മാളികമെൽ എഴുനെള്ളിയിരുന്നു. അപ്പൊൾ അവൻ മാളിക
യിൽപ്പൊയി രാജാവിനെക്കണ്ട തിരുമെനീ ആരൊ ഒരു സ്ത്രീ
തന്റെ പുരുഷനുമായി കലഹിച്ച വന്നിരുന്ന കരയുന്നു ഞാ
ൻ സമാധാനം ചെയ്ത അവളെ വീട്ടിലെക്ക പൊവാൻ പറ
ഞ്ഞുകൊണ്ട ഞാൻ വന്നിരിക്കുന്നു എന്ന ഉണൎത്തിച്ചാറെ അ
വൻ തനിക്ക ചെയ്ത ഉപകാരത്തെ കുറിച്ച രാജാവ എത്രയൊ
സന്തൊഷിച്ച അവനെ തന്റെ അടുക്കൽ സെനാപതിയാ
യി നിശ്ചയിക്കുകയും ചെയ്തു. അതുകൊണ്ട യൊഗ്യന്മാരായ
സെവകന്മാർ തങ്ങടെ എജമാനന്മാൎക്ക വരുന്ന ഉപദ്രവങ്ങളെ
നിവാരണം ചെയ്യുന്നതിന്ന വെണ്ടി തങ്ങളുടെ പ്രാണനെ
ത്തന്നെയും ഗണ്യമാക്കുമാറില്ല.

അനന്തപുരം a city so called. കുന്തിഭൊജൻ the name of a king.
പുരൊഹിതൻ a priest, s. m. സഭാമദ്ധ്യത്തിങ്കൽ in the midst of
the court, compd. of സഭാ a court and മദ്ധ്യം the middle. സിംഹാ
സനം a throne, s. n. എഴുനീല്ക്കുന്നു to ascend, to rise, v. n. ക്ഷത്രി
യൻ a man of the military tribe, a Chetriyan, s. m. ആയുധം a weapon
armour, s. n. ധരിക്കുന്നു to put on, to wear, s. n. തൊഴുന്നു to worship,
to pay reverence, v. a. കുഴങ്ങുന്നു to be distressed, v. n. അന്ന മുതൽ
ക്ക from that time compd. of അന്ന that day and മുതൽക്ക from, begin-
ning from. രാവും പകലും night and day. കാവൽ കാക്കുന്നു to keep
guard v. n. കാവൽ a guard. കാക്കുന്നു to watch, to wait, v. n. മാളി
ക a Palace, an upper room, s. n. പള്ളിക്കുറിപ്പകൊള്ളുന്നു to sleep, v. n.
This term is only use in reference to Rajahs. കരയുന്നു to cry aloud,
v. n. ഒരു സ്ത്രീ കരയുന്ന പൊലെ as if a woman were crying out.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/98&oldid=178879" എന്ന താളിൽനിന്ന് ശേഖരിച്ചത്