ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

87

പ്രലാപം lamentation, s. n. അനുവദിക്കുന്നു to permit, to give leave,
v. a. കരിമ്പടം an Indian blanket, a Cambly, s. n. മൂടുന്നു to cover, v. a.
പിന്നാലെ after, post pos. പുറത്തെക്ക to the outside inflected form of
പുറത്ത outside, adv. മുടി the hair of the head, s. n. മുടി അഴിക്കുന്നു
to loosen the hair ഭഗവതി a Goddess, the Goddess Parvati. ക്ഷെ
ത്രം A temple, s. n. ലക്ഷ്മി the Goddess of prosperity മകൻ a son, s.
m. ബലികഴിക്കുന്നു to sacrifice. വാള a sword, s. n. ഊരുന്നു to
draw, v. a. ഭാവിക്കുന്നു to intend v. n. പ്രത്യക്ഷമായി becoming
visible, from പ്രത്യക്ഷം evident to the senses, present, and ആകുന്നു
to become. പ്രസാദിക്കുന്നു to be pleased, v. n. വരം a boon, s. n. അ
പമൃത്ത്യു an untimely death, s. n. നീങ്ങുന്നു to be removed, v. n. മറയു
ന്നു to disappear, vanish, v. n. ആരൊ ഒരു സ്ത്രീ some woman or other
(I know not who.) സെനാപതി a Commander of an army, s. m. ഗ
ണ്യമാക്കുമാറില്ല will not make account of, will not spare, from ഗണ്യം
an account ആക്കുമാറ ready to make, vide Grammar para. 89: for the
use of the particle മാറ also para. 110. Section V.

൫൯ാം കഥ.

മന്ദാരപുരമെന്ന പട്ടണത്തിൽ നാല ആൾ സ്നെഹിതന്മാ
രുണ്ടായിരുന്നു. അവർ ബഹു ദരിദ്രന്മാരാകകൊണ്ട അന്ന വ
സ്ത്രങ്ങൾക്ക വകയില്ലാതെ നന്നെ കഷ്ടസ്ഥിതിയിലായിരുന്നു.
ഒരു ദിവസം അവര നാലാളും ഒരു സ്ഥലത്ത കൂടി നാം എത്ര
നാളെക്ക ൟ ദരിദ്ര ദശ അനുഭവിക്കെണ്ടു സൌഖ്യം ഉണ്ടാ
കെണ്ടതിന്ന ഏതെങ്കിലും ഒരു പ്രയത്നം ചെയ്യെണമെന്ന നി
ശ്ചയിച്ച ആ ദെശത്തുള്ള മുക്കാൽ വട്ടത്ത പൊയി ഭദ്രകാളിയെ
നൊക്കി ഘൊരമായ തപസ്സ ചെയ്കയാൽ ആ ദെവി അവരു
ടെ തപസ്സിങ്കൽ പ്രസാദിച്ച അവൎക്ക പ്രത്യക്ഷമായി നിങ്ങ
ൾക്ക എന്ത വരം വെണമെന്ന ചൊദിച്ചു. ഞങ്ങൾ ഭാഗ്യവാ
ന്മാരായി സൌഖ്യത്തൊടെ ഇരിക്കെണ്ടതിന്ന അനുഗ്രഹിക്കെ
ണമെന്ന അവര പ്രാൎത്ഥിച്ചപ്പൊൾ ആ ദുൎഗ്ഗ ആ നാലു പെ
ൎക്ക നാല കുടുക്ക കൊടുത്ത നിങ്ങൾ ൟ കുടുക്കകൾ തലയിൽ
വെച്ചും കൊണ്ട വടക്കെ ദിക്ക നൊക്കിപ്പൊവിൻ ഇവ എവി
ടെ വിഴുന്നുവൊ അവിടെ കുഴിച്ചനൊക്കിയാൽ നിങ്ങടെ അ
ദൃഷ്ടം പൊലെ കിട്ടുമെന്ന കല്പനയായി. അവര ആ കുടുക്കക
ളെ തലയിൽ വെച്ചുംകൊണ്ട പൊയിരിക്കുമ്പൊൾ ഒരുത്തന്റെ
കുടുക്ക താഴെ വീണു അവിടെ തൊണ്ടി നൊക്കിയാറെ വളരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/99&oldid=178880" എന്ന താളിൽനിന്ന് ശേഖരിച്ചത്