ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 113

ലകം കാൎയ്യസ്തൻ നമ്പി വക്കൽ വാരം കൊടുത്ത വരുന്നു എന്നും
കൊവിലകത്തനിന്ന നിലം നടപ്പിന കാരണവന കിട്ടിയ ആ
ധാരം പുരവെന്ത പൊയ കൂട്ടത്തിൽ വെന്തപൊയി എന്നും വാ
രം കൊടുത്തതിന്ന കിട്ടിയ ശീട്ടുകൾ ഉണ്ടെന്നും— തന്റെ വാദം
തെളിയിണ്ടതിലെക്ക അധികാരി അയച്ചവര തന്നെ സാക്ഷിയാ
ണെന്നും ബൊധിപ്പിച്ചു. ഇതിൽ അമ്പുവും— തൊലനും അന്ന്യാ
യത്തിലെ ൩–ം ൬–ം പ്രതികളാകുന്നു അന്ന്യായപ്പെട്ടതിൽ കാവു
ന്താഴ നിലത്തിൽ ൧൨൫– നെല്ല വാരത്തിന്റെ നിലം ൧ാം പ്രതി
യുടെ കാരണവൻ അമ്പുയൊട പാട്ടത്തിന്ന വാങ്ങി നടന്ന വ
രുന്നു എന്ന അമ്പുവും— ൧ാം പ്രതിയുടെ കാരണവൻ കുഞ്ഞിക്ക
നൊട നെല്ലിക്കാമൂല ൪൦ നെല്ല വാരത്തിന്റെ നിലം പാട്ടത്തി
ന്ന വാങ്ങി നടന്ന വരുന്നു എന്ന തൊലനും ചെറിയ നെല്ലിക്കാ
മൂല നിലത്തിൽ ൬൦ നെല്ലിന്റെ വാരം നിലം കുഞ്ഞിക്കനൊട പാ
ട്ടത്തിന്ന വാങ്ങി നടന്നവരുന്നു എന്ന കൊട്ടനും നെല്ലിക്കാമൂല
നിലത്തിൽ ൫൦ നെല്ല വാരത്തിന്റെ നിലം കുഞ്ഞിക്കനൊട വാ
ങ്ങി നടന്ന വരുന്നു എന്ന മത്തിയും ബൊധിപ്പിക്കുന്നു— അയൽ
കൃഷിക്കാരായ സാക്ഷികളുടെ വാക്ക ൧ാം പ്രതിയുടെയും ശെഷം
ൟ പെര കാണിച്ച നാല ആളുകളെയും വാദത്തിന്ന തെളിവാ
യിട്ടും ആകുന്നു. ൧ാം പ്രതി ൮– ആധാരങ്ങൾ കാണിച്ചതിന്റെ
പൎപ്പുകൾ എടുത്ത വഴിക്ക വഴിനമ്പ്രിട്ട ൟ വിസ്താരത്തിൽ
ചെൎത്തു അതിൽ ൧ാം നമ്പ്ര അന്ന്യായപ്പെട്ട നിലങ്ങളുടെ ശീല
കാശ കൊടുത്ത വകയിൽ ൮꠱ ഉറുപ്പികബാക്കിയുള്ളതിന്ന ഒരു തു
ലാം പഞ്ചസാര കൊണ്ടെ തന്ന തിരിയെ വാങ്ങികൊള്ളാമെന്ന ഉ
മ്പ്രയിൽ ൧൦൧൭ കന്നി ൧൮൹ എഴുതികൊടുത്ത കച്ചീട്ട തിരിയെ
വാങ്ങീട്ടുള്ളതും ശെഷം ൨– മുതൽ ൮– വരെ നമ്പ്ര ആധാരങ്ങ
ൾ വാരം കൊടുത്തതിന്ന കിട്ടിയ പുക്ക ശീട്ടുകളും ആകുന്നു ഇ
തിൽ ൧ാം പ്രതി പ്രത്ത്യെകമായി വാരം പുക്കിച്ചതിന്ന ഒരു
ശീട്ടകാണുന്നില്ലാ. കഴിഞ്ഞ കൊല്ലം നിലം നടന്നിട്ടുള്ളത ഒന്നാം
പ്രതിയാണെന്ന അന്ന്യായക്കാരൻ താൻ തന്നെ സന്മതിക്കുന്ന
തിനാൽ ൧ാം പ്രതിയുടെ വാദത്തിന്ന മെൽ കാണിച്ച തെളിവു
കളുടെ പുറമെ അധികമായ ബലം സിദ്ധിച്ചതകൊണ്ട പ്ര
ത്ത്യെകമായി ഒരു ശീട്ട കാണിക്കാത്തതിനെ കുറിച്ച അവന്റെ
അവകാശത്തിന്ന ഒരു ന്യൂനത കല്പിക്കാൻ പാടുള്ളപൊലെ തൊ
ന്നുന്നില്ലാ— ഒന്നാം പ്രതിയുടെ കാരണവന്മാര മരിച്ചതിന്റെ ശെ
ഷം അന്ന്യായപ്പെട്ട നിലങ്ങളും മറ്റും നടന്ന അനുഭവിച്ച വരു
ന്നതും ൟ കൊല്ലം സകല പ്രവൃത്തിയും എടുത്ത നിലങ്ങളിൽ
വിള എറക്കീട്ടുള്ളതും ഒന്നാം പ്രതിയും മെൽ പെര കാണിച്ച തൊല
മുതൽ ൪ാളും ആകുന്നു എന്നും അന്ന്യായക്കാരൻ ഒരിക്കലും നി
ലം നടന്ന വന്നീട്ടില്ലെന്നും അന്ന്യായക്കാരൻ ഭാഗം ഇതിൽ

Q

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/123&oldid=179691" എന്ന താളിൽനിന്ന് ശേഖരിച്ചത്