ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 123

ന്നിധാനത്തിങ്കൽ തന്നെ ബൊധിക്കും. ൮–എന്റെ വക സാക്ഷി
കൾ ദൂരസ്തന്മാരാകുന്നു എന്നും അതിനാലും വിത്യാസ വാക്കുക
ളാലും ആ സാക്ഷികൾ വിശ്വസിച്ചകൂടാ എന്നും തീൎപ്പിൽ കാ
ണുന്നു—എന്റെ വക ൬–ാം സാക്ഷി വാദിക്കുന്ന സ്ഥലത്തിന്റെ
എത്രയും അടുത്ത അധികം കാലമായി വീടും പാൎപ്പും പഴക്കവും
ഉള്ള ആളും ൪–ം ൫–ം ൭–ം സാക്ഷി വാദിക്കുന്ന സ്ഥലത്തനി
ന്ന ൧꠱ നാഴികയൊളം വഴി ദൂരവും മാത്രം ഉള്ളവരും—ൟ സ്ഥല
ത്തനിന്ന മരം വാങ്ങിയും മറ്റും വിവരങ്ങളും അറിയുന്ന ആളു
കളും ആകുന്നു. അവരുടെ വാക്ക വിശ്വസിച്ചകൂടാ എന്നും വി
സ്താരത്തിൽ അന്ന്യൊന്ന്യ വിരൊധമായി പറഞ്ഞിരിക്കുന്നു എ
ന്നും തീൎപ്പിൽ ആ വക വാക്ക എഴുതികാണുന്നത ഏറ്റവും അ
ന്ന്യായ ഭാഗമായി എഴുതികാണുന്നതാകുന്നു. ൯– അന്ന്യായം വ
ക ൧ാം സാക്ഷി കൂറ്റനാട താലൂക്കകാരനും— അന്ന്യായക്കാര
ന്റെ പലിശ പാട്ടം പിരിച്ച അന്ന്യായക്കാരന്റെ ശിലവ മാ
സ്പടിയാൽ ഇരിക്കുന്ന ആളും ൨–ം ൮–ം ൯–ം സാക്ഷികൾ അ
ന്ന്യായക്കാരന്റെ വഹകൾ നടന്ന കുഡുംബസഹിതം ഉപ
ജീവനം കഴിച്ചു വരുന്ന ആളും ആകുന്നു— ൯ാം സാക്ഷി പ്ര
ത്ത്യെകം അന്ന്യായക്കാരന്റെ അടിയാനും ൧൦ാം സാക്ഷി അന്ന്യാ
യക്കാരന ജന്മം കൊടുത്ത ആളും ആകുന്നു. അതുകൊണ്ടു സന്നി
ധാനത്തിങ്കിലെ ദയ ഉണ്ടായിട്ട ൟ കാൎയ്യത്തിന്റെ സകല ദ
സ്താപെജകളും സനിധാനത്തിങ്കൽ വരുത്തിനൊക്കിയും എന്റെ
പക്കലുള്ളആധാരങ്ങളും മറ്റും വാങ്ങി നൊക്കിയും ഇനി വിസ്ത
രിപ്പാനുള്ള സാക്ഷിക്കാരൊട വിസ്തരിച്ചും ഹെഡപൊലീസാപ്സ
ര അന്ന്യായ ഭാഗമായി കല്പിച്ച തീൎപ്പിനെ നിഷെധിച്ച അനാ
വിശ്യമായി കല്പിച്ച എന്നൊട വാങ്ങിയ പിഴ ഉറപ്പിക ഒന്നും
ഇനിക്ക തിരിയെ തരിയിച്ച സങ്കടം തീൎത്ത രക്ഷിക്കെണ്ടതിന്ന
പെക്ഷിക്കുന്നു— എന്ന കൊല്ലം ൧൦൨൯ാമത മിഥുനമാസം ൯൹.

൧൮൫൩ാമത എപ്രെൽ മാസം ൫൹ ചിറക്കതാലൂക്ക ഹെഡ
പൊലീസാപ്സര കല്പിച്ച വിധി.

അന്ന്യായം ചാത്തുക്കുട്ടി.

പ്രതി കൊരൻ മുതൽ ൧൩–ാൾ.

അന്ന്യായക്കാരനുള്ള കാമെത്ത ദൈയ്പത്തിൽ കൊട്ടം വക ആ
ലതറ എന്ന കുനി പറമ്പിൽ പ്രതിക്കാര ചെന്ന ബലമായി തൈ
വെക്കാൻ ഭാവിക്കയും ആ സങ്ങതി ചൊദിച്ചാറെ ൧൦൨൮ മീനം
൧൹ക്ക ൫൩– മാൎച്ചി ൧൩൹ പകൽ പ്രതിക്കാര വാക്കെറ്റം പറ
ഞ്ഞ കലശൽക്ക ഭാവിക്കയും ചെയ്തു എന്ന മാൎച്ചി ൨൨൹ അ
ന്ന്യായം ബൊധിപ്പിച്ചു. ൟ കാൎയ്യത്തിൽ അന്ന്യായക്കാരനൊ
ടും പിടികിട്ടിയ ൧– ൨– ൩– ൫– പ്രതികളൊടും സമീപസ്തന്മാരൊ

R 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/133&oldid=179701" എന്ന താളിൽനിന്ന് ശേഖരിച്ചത്