ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 THE MALAYALAM READER

കളിൽനിന്നും തെങ്ങ വാങ്ങി വരുന്ന പ്രകാരം അന്ന്യായക്കാര
ന്റെ പറമ്പിൽനിന്നും തന്റെ ആൾക്കാര പൊയി തെങ്ങ വാ
ങ്ങീട്ടുണ്ടെന്നും ബൊധിപ്പിച്ചിരിക്കുന്നു.

കലശൽ ഉണ്ടായി എന്ന പറയുന്ന ദിവസം ഒന്നാം പ്രതി ഒ
രു സ്ഥലത്തും പൊയിട്ടില്ലെന്ന ൩– സാക്ഷികളാൽ തെളിയിച്ചിരി
ക്കുന്നു— വിസ്തരിച്ച മൂന്ന സമീപസ്തന്മാരെ വാക്കും പ്രതിയുടെ
വാദത്തിന്ന അനുസരിച്ചിരിക്കുന്നു. അന്ന്യായക്കാരന്റെ ദുൎബ്ബ
ലതയുടെയും സാധുത്വത്തിന്റെയും— ഒന്നാം പ്രതിയുടെ പ്രബ
ലതയുടെയും അതിനാലുള്ള ജനസ്വാധീനത്തിന്റെയും അവ
സ്തക്ക അന്ന്യായക്കാരനാൽ പ്രതിയുടെമെൽ മെൽപ്രകാരം തെ
ളിവ കൊടുപ്പാൻ കഴിഞ്ഞതും വിചാരിച്ചാൽ അവൻ പക്കൽ ൟ
കാൎയ്യത്തിലുള്ള സത്ത്യം അവനെ രക്ഷിച്ചു എന്ന മാത്രം കല്പി
ക്കെണ്ടതും പ്രതി മെൽപ്രകാരം തെളിവ കൊടുത്തത ഒരു ആശ്ച
ൎയ്യമല്ലാത്തതും ആകുന്നു. ൟ കാൎയ്യത്തിന്റെ എല്ലാ വിസ്താരങ്ങ
ളും നൊക്കി വിചാരിച്ചതിൽ താഴെ കാണിക്കുന്ന ന്ന്യായങ്ങ
ളാൽ അക്ടിങ്ക പൊലീസ്സാമീൻ മുമ്പാകെ കൊടുത്ത രാജി അന്ന്യാ
യക്കാരന്റെ സമ്മതത്തൊടു കൂടി ഉണ്ടായ്തല്ലെന്ന പൂൎണ്ണ അഭിപ്രാ
യമാകകൊണ്ട ആ രാജി ദുൎബ്ബലമാക്കി ൟ കാൎയ്യത്തിൽ ഒരു വി
ധി കൊടുപ്പാൻ സംഗതി വന്നിരിക്കുന്നൂ. ൧– ൟ കാൎയ്യത്തിൽ
കൊടുത്ത രാജിയിൽ വ്യവഹാരം മദ്ധ്യസ്തന്മാര മുഖാന്തരം ഒ
ത്ത തീൎന്നു എന്നല്ലാതെ ഇന്നപ്രകാരം തീൎന്നു എന്ന മുഖ്യമായി
കാണിക്കെണ്ടത ചെയ്തീട്ടില്ലാ. ൨– ൟ വ്യവഹാരം തന്നെ അന്ന്യാ
യക്കാരന്റെ പറമ്പിൽനിന്ന തെങ്ങ പറിച്ചത ബലമായിട്ടെ
ന്നും അവകാശത്തൊടു കൂടി എന്നും ആയിരിക്കുമ്പൊൾ ആ തൎക്കം
മെലാൽ ഉണ്ടാവാതെ ഇരിപ്പാനായി ഒരു നിജം ചെയ്യെണ്ടത
മുഖ്യാവശ്യമുള്ളത ചെയ്യാത്തിനാൽ തന്നെ വക്കീലും— ൧ാം പ്ര
തിയും കൂടി യൊജിച്ച അന്ന്യായക്കാരനെ ചതിച്ചതാണെന്ന ഇ
വിടെ പ്രസ്താപിക്കെണ്ടതിലെക്ക ഒരു സംശയവും ഇല്ലാ. ൩– മെ
ൽ രണ്ടാം വകുപ്പിൽ കാണിച്ച ന്ന്യായങ്ങൾക്ക സാക്ഷിയായി
ട്ട അന്ന്യായവക്കീലിനൊടും ൧ാം പ്രതിയൊടും ഇപ്പൊൾ പൊലീ
സ്സാമീൻ മുമ്പാകെ വാങ്ങിയ കയ്പീത്തകൾ തന്നെ മതിയായി വ
രുന്നതാകുന്നു. ൪– ന്ന്യായപ്രകാരം പന്ത്രണ്ട തെങ്ങ മാത്രമെ അ
ന്ന്യായക്കാരന്റെ അനുജനൊട വാങ്ങീട്ടുള്ള എന്നും അദാലത്ത
വ്യവഹാരത്താൽ ഉള്ള മത്സരം കൊണ്ട ഇപ്രകാരം വ്യവഹാരം
ഉണ്ടാക്കി തീൎത്താണെന്നും ഒന്നാംപ്രതി തൎക്കിക്കുന്നു— ഒന്നാം പ്ര
തി അമ്പത തെങ്ങയുടെ വില മൂന്ന പണം കൊടുത്തപ്രകാരം ഇ
പ്പൊൾ സമ്മതിക്കുന്നത കൊണ്ട തന്നെ അയാൾ സമ്മതിക്കുന്ന
തായ ചുരിങ്ങിയ സംഖ്യമാത്രമല്ല ഒന്നാമത പറിച്ചിട്ടുള്ളത എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/138&oldid=179706" എന്ന താളിൽനിന്ന് ശേഖരിച്ചത്