ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 THE MALAYALAM READER

ന്ന ഞാൻ വളരെ സങ്കടത്തൊട കൂടി ഏറ്റവും അപെക്ഷിക്കു
ന്നു. എന്ന ൧൦൨൮ മെടം ൪൹

൧൮൫൩ാമത വിപ്രവരിമാസം ൨൮൹ കണ്ണൂര പൊലീസ്സാമി
ൻ കച്ചെരിയിൽനിന്ന കല്പിച്ച വിധി.

അന്ന്യായം കുഞ്ഞിപ്പെണ്ണ എന്നാ സ്ത്രീ മുതൽ ൨–ാൾ

പ്രതി ഇമ്പിച്ചി കണ്ടൻ മുതൽ ൩–ാൾ.

എന്തന്നാൽ— സൎക്കാര ജന്മം തരിശായി കിടക്കുന്ന ആറാട്ടവയ
ൽ എന്നപറമ്പിൽ വെച്ചിരുന്ന തയ്യുകൾ—൧൦൨൮ കുംഭം ൧൧൹ക്ക—
൫൩– വിപ്രവരിമാസം ൨൧൹ പകൽ പ്രതികൾ പൊരിച്ച ചാ
ടുകയും ആയ്ത വിരൊധിച്ചാറെ ൨–ാം പ്രതി പറകകൊണ്ട ൩–ാംപ്ര
തി ൧ാം അന്ന്യായക്കാരിത്തിയെ പിടിച്ച തള്ളുകയും പ്രതികൾ എ
ല്ലാവരും വാക്കെറ്റം പറകയും ചെയ്തു എന്ന വിപ്രവരി ൨൨൹
അന്ന്യായംബൊധിപ്പിച്ചു— ൟ കാൎയ്യത്തിൽ അന്ന്യായക്കാരനൊ
ടും സാക്ഷികളൊടും വിസ്തരിക്കുകയും സ്ഥലം നൊക്കിയും അ
ന്ന്യായം പ്രതികൾ വക്കൽ ഉള്ള ആധാരങ്ങൾ വാങ്ങിയും ആവി
ശ്യമുള്ള പ്രതികളൊട വിസ്തരിക്കുകയും ചെയ്യെണ്ടതിന്ന ദസ്താ
പെജകൾ ൟ കച്ചെരി സബാപ്സൎക്ക യാദാസ്തൊടു കൂടി അയച്ച
൧ാംപ്രതിയൊട സബാപ്സര മുമ്പാകെയും പ്രതി വക സാക്ഷിക
ളൊടഎന്റെമുമ്പാകെയും വിസ്തരിക്കുകയും സ്ഥലം നൊക്കി അള
ന്ന വിവരത്തിന്നും മറ്റും സബാപ്സരബൊധിപ്പിച്ച റപ്പൊട്ടും അ
ന്ന്യായംപ്രതികളൊട വാങ്ങിഅയച്ച ആധാരപകൎപ്പകളും വിസ്താ
രത്തിൽ ചെൎക്കുകയും ചെയ്തു— ൧ാംപ്രതി കുറ്റം സമ്മതിച്ചീട്ടില്ലാ— അ
ന്ന്യായക്കാരൻ പറയുന്ന പറമ്പ മുമ്പെ ശിവസുബ്രഹ്മണ്യൻ പി
ള്ളയൊട എട്ട കൊല്ലം മുമ്പെ വിലകൊടുത്ത വാങ്ങി അതമുതൽ ഇത
വരെക്കും പറമ്പ തന്റെ കൈവശമെന്നും പറമ്പ കിളപ്പിക്കയും
തയ്യവാഴ മുതലായ്ത വെച്ചത പൊയിപ്പൊയിരിക്കുന്നു എന്നും മറ്റും
ഒന്നാം പ്രതിയും ബൊധിപ്പിച്ചിരിക്കുന്നു അന്ന്യായക്കാരുടെ വാ
ദപ്രകാരം അവരും— പ്രതിയുടെ വാദപ്രകാരം ഒന്നാം പ്രതിയും—
സാക്ഷികളെകൊണ്ടതെളിയിച്ചിരിക്കുന്നു— അന്ന്യായക്കാരത്തി കാ
ണിച്ചതായ കുഴിക്കാണാധാരത്തിന്റെ പകൎപ്പും ൪൬– ജനവരി
൬൹ ൧൯ാം നമ്പ്രായികൊടുത്ത പട്ടയത്തിന്റെ പകൎപ്പും അസ്സലും
വരുത്തിനൊക്കിയ്തിൽ ൟ വാദിക്കുന്ന സ്ഥലം കുഴിക്കാണാധാര
ത്തിലെ അതിര സംഖ്യ നൊക്കുമ്പൊൾ അതിൽ ഉൾപ്പെട്ടീട്ടുണ്ടെങ്കി
ലും പട്ടയത്തിലെ അളവിൽ ഉൾപ്പെട്ടതായി കാണുന്നില്ലാ— അതി
ന്ന മുമ്പായ ൧൦൦൯ാമതിൽ മത്തിക്കുട്ടിയൊട ൨–ാം അന്ന്യായക്കാര
ൻ കാണിക്കുന്ന കുഴിക്കാണാധാരപ്രകാരം ൟ സ്ഥലം നടന്നവ
രുന്നത ശരിയാകുന്നു എങ്കിൽ ൟ സ്ഥലത്തിന്ന തൊട്ട അന്ന്യായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/142&oldid=179710" എന്ന താളിൽനിന്ന് ശേഖരിച്ചത്