ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 THE MALAYALAM READER

ദം ഉണ്ടെന്ന സങ്കല്പിച്ച അന്ന്യനെ കൊണ്ടു നടത്തിപ്പാൻ ശി
പാൎശി ചെയ്യുമെന്ന കാണുന്നത ഞങ്ങളുടെ അവകാശം വ്യൎത്ഥ
മാക്കാനായിട്ടല്ലാതെ അത ശെരിയായിട്ടുള്ളതല്ലായ്കയാൽ പ്ര
മാണിക്കെണ്ടതല്ലെന്ന സായ്പവർകൾ ആലൊചിക്കുമ്പൊൾ ത
ന്നെ ബൊധിക്കും. ൧൨– ൟ സ്ഥലത്തിന്ന സുബ്രഹ്മണ്യൻപി
ള്ളയാൽ എനിക്ക കിട്ടീട്ടുള്ള ആധാരം ഞാൻ ഫയലാക്കിയ്തിൽ സ്ഥ
ലത്തിന്റെ പെരും ഇന്ന അവകാശം പ്രകാരം കൊടുത്തു എന്നു
ള്ളതും ഇല്ലാത്തതിനാൽ ൟ സ്ഥലം തന്നെയൊ എന്ന തീൎപ്പിനാ
ൽ സംശയിച്ചിരിക്കുന്നു— എങ്കിലും ആ തീൎപ്പിലെ ഏതാനും ഭാഗം
പറയുന്ന ന്ന്യായം മാത്രമെങ്കിലും വിചാരണ ചെയ്യുമ്പൊൾ ആ
സംശയത്തിന്ന ഒരു സംഗതി ഇല്ലാത്തതാണെന്ന ബൊധിക്കു
ന്നതായിരുന്നു— അത എന്തകൊണ്ടന്നാൽ വാദിക്കുന്ന സ്ഥല
ത്തുള്ള മതിലും വെലിയും കുറെ കൊല്ലം മുമ്പെ ഉണ്ടാക്കീട്ടുള്ളതാ
ണെന്ന കാണുന്നതിനാൽ കക്ഷിക്കാരുടെ മുഖാന്തരം ഉണ്ടാക്കീ
ട്ടുള്ളതല്ലെന്നും സുബ്രഹ്മണ്യൻ പിള്ളയുടെ എഴുത്തിൽ കാണുന്ന
പ്രകാരം പൂന്തൊട്ടം ഉണ്ടാക്കിരുന്നപ്പൊൾ അയാൾ ഉണ്ടാക്കിച്ച
താണെന്നും തീൎപ്പിൽ വെടിപ്പായി സമ്മതിച്ചിരിക്കെ എന്നാൽ
അയാളുടെ നടപ്പും അവകാശവും മുഴവനും എനിക്ക ആധീന
മായിരിക്കുമ്പൊൾ അതിനെ ദുൎബ്ബലപ്പെടുത്തുന്നത ഏതപ്രകാര
മെന്ന അറിയുന്നില്ലാ— അത്രയുമല്ലാ ഇപ്പൊഴുള്ള കിള ഒന്നാം ഹ
രജിക്കാരനായ ഞാൻ മുതൽ ചിലവ ചെയ്ത ഉണ്ടാക്കിയ്തും തയി
കുണ്ട മുതലായ്ത കുഴപ്പിക്കയും മറ്റും പ്രവൃത്തികൾ നടത്തുകയും
ചെയ്തീട്ടുള്ളതുമാകുന്നു— ശിവസുബ്രഹ്മണ്യൻ പിള്ള ൟ ദിക്കവി
ട്ട പൊയിട്ട ഇപ്പൊൾ ഏകദെശം എട്ട കൊല്ലത്തൊളമായിരിക്കു
ന്നു— ൟ കാലത്തിന്നിടയിൽ ഉണ്ടാക്കിയ കിളയാകുന്നു എന്ന
ആ കിള മുതലായ്ത ഇപ്പൊൾ നൊക്കുമ്പൊൾ ബൊധിക്കുന്ന
താകുന്നു— അതുകൊണ്ട ൟ കാൎയ്യത്തിന്നുണ്ടായ സകല വിസ്താ
രങ്ങളും അന്ന്യായക്കാരത്തിയുടെ അവകാശിയായ ബാപ്പുട്ടിയു
ടെ മെൽ ഒന്നാം ഹരജിക്കാരനായ ഞാൻ ബൊധിപ്പിച്ച അ
ന്ന്യായത്തിന്നുണ്ടായ വിസ്താരം ഹരജികളും വരുത്തി നൊക്കി
ആദ്യ വിധി മാറ്റി പറമ്പ ൧ാം ഹരജിക്കാരനായ എന്റെ ആ
ധാര പൂൎവ്വെണ നടന്ന വരുന്ന ൩ാം പ്രതിയായ ബാപ്പു ത
ന്നെ നടക്കുന്നതിലെക്ക ആരും തകരാറ ചെയ്യാതെ ഇരിപ്പാനും
കള്ളന്ന്യായം ചെയ്തതിന്ന അന്ന്യായക്കാൎക്ക ശിക്ഷയും. അവൎക്ക
സങ്ങതി കൂടാതെ സഹായിച്ചതിന്ന എടക്കാട അധികാരിക്ക ത
ക്കതായ കല്പനയും ഉണ്ടാവാൻ അപെക്ഷിക്കുന്നു— എന്ന ൧൦൨൮
മീനം ൧൭൹ക്ക ൧൮൫൩ ആമത മാൎച്ചി മാസം ൨൮൹

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/148&oldid=179720" എന്ന താളിൽനിന്ന് ശേഖരിച്ചത്