ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 5

അയച്ച വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എന്ന ൧൦൩൦മത ക
ന്നി ൨൪൹ക്ക ൧൮൫൪ാമത അക്ടമ്പ്ര മാസം ൧൩൹

അസിഷ്ടാണ്ട മജിസ്ത്രെട്ടിൽക്ക.

വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി. അക്ടമ്പ്ര ൫൹ത്തെ ൨൧൯ാം നമ്പ്ര കല്പന കിട്ടി.

അതിൽ പറയുന്ന കാൎയ്യത്തിന്ന അയക്കെണമെന്ന കാണുന്ന
സാക്ഷികളെ ഹാജരാക്കാൻ ൨൧൮ാം നമ്പ്ര കല്പന കിട്ടിയ ഉട
നെ ആളെ അയച്ച പൊയിരിക്കുന്നു. എത്തിയാൽ മടങ്ങി നാട്ടി
ലെക്കയച്ച കൊൾകയും ചെയ്യാം.

ൟ കാൎയ്യം നെടുങ്ങനാട താലൂക്കിൽനിന്ന അയച്ച എത്തിയ
സമയം ദസ്താ പെജകൾ നൊക്കിയപ്പൊൾ കല്പനയിൽ പറയു
ന്ന ആളുകളൊട വിസ്തരിക്കെണ്ടതാണെന്ന ആലൊചിച്ചിരിക്കു
ന്നു അപ്പൊൾ അവരെ ഹാജരാക്കെണ്ട സംഗതികൊണ്ട പ്രസ്താ
പിച്ചപ്പൊൾ വാലിയക്കാരൻ ശങ്കു എന്നവൻ ചെറുപ്പമായവ
നാണെന്നും രാമൻ നമ്പ്യാര കുറെ വയസ്സനും ദീനക്കാരനും ആ
ണെന്നും അന്യായക്കാരന്റെ വക്കീൽ പറഞ്ഞതിനാലും വെറെ
സാക്ഷികളെ ഹാജരാക്കിരുന്നത കൊണ്ടും മെൽ പറഞ്ഞവരെ
വരുത്താതെ കമ്മിറ്റ ചെയ്തതാകുന്നു മെലാൽ കല്പനയിലെ താ
ല്പൎയ്യ പ്രകാരം നടന്ന കൊൾകയും ചെയ്യാം. അതകൊണ്ട ൟ
വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എന്ന ൧൦൩൦ കന്നി മാസം
൨൩൹ക്ക ൧൮൫൪ അക്ടമ്പ്ര ൫൹

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു
ന്ന ഹരജി. സത്തെമ്പ്ര ൨൪൹ ൨൦൫ാം നമ്പ്രായി ഉണ്ടായ കല്പ
നയും അതൊട ഒന്നിച്ച പാലക്കാട താലൂക്ക ഹെഡ പൊലീസാ
പ്സരുടെ ഹരജി അയച്ചതും കിട്ടി.

അതിൽ പറയുന്ന ശുപ്പുനായരുടെ വീട്ടിൽ മുതൽ കവൎച്ച ഉ
ണ്ടായ കാൎയ്യത്തിൽ ൟ താലൂക്കകാര ആരെങ്കിലും കൂടീട്ടുണ്ടൊ എ
ന്നറിവാനായി അംശക്കാൎക്ക താക്കിതി അയച്ചത കൂടാതെ പാലത്തു
ള്ളി ചന്തയിൽനിന്ന കാള വാങ്ങികൊണ്ട വന്ന വ്യാപാരം ഉള്ള
വരായി കാണുന്ന ചില ആളുകളെ ഇവിടെ ഹാജരാക്കി വാക്കാ
ലെ ചൊദിക്കയും ഗൂഡമായി അന്ന്യെഷിക്കയും ചെയ്തതിൽ ആ
കവൎച്ചക്കായി ൟ താലൂക്കകാര ആരും കൂടിയ പ്രകാരം ഇതവരെ
ഒര അറിവും കിട്ടിട്ടില്ലായ്കകൊണ്ട ൟ വസ്തുത സന്നിധാനത്തിങ്ക
ൽ അറിവാനായി ബൊധിപ്പിച്ചിരിക്കുന്നു. ഇനിയും അന്ന്യെഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/15&oldid=179572" എന്ന താളിൽനിന്ന് ശേഖരിച്ചത്