ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 THE MALAYALAM READER

പ്പാനെട വരുത്താതെ തൊല്പിച്ചും സങ്കടപ്പെടുത്തികളവാൻ സങ്ങ
തി വരുന്നതാകുന്നു. ൩– ൨–ാം അന്ന്യായക്കാരൻ ഫയലാക്കിയ
നികുതി ശീട്ട തീരമുറികൾ അവന തന്നെ നടപ്പുണ്ടെന്ന പ്രമാ
ണിപ്പാൻ ബലമുള്ളതല്ലാ നികുതി ഒരാൾ കൊടുത്താലും വസ്തു മ
റ്റ ഒരാൾ കൊടുക്കുന്ന നടപ്പ സാധാരണമായിട്ടുള്ളതാകയാൽ
നികുതി ൨–ാം അന്ന്യായക്കാരൻ കൊടുത്തതകൊണ്ട വസ്തുക്കൾ
നടന്ന വരുന്നതും അവൻ തന്നെ എന്ന വിചാരിക്കെണ്ടതല്ലെ
ല്ലൊ അവന്റെ സാക്ഷിക്കാരെ തലശ്ശെരിയിലും മയ്യഴിയിലും
പാൎക്കുന്ന അന്ന്യരാജ്യക്കാരും ആഭാസന്മാരുമാകയാൽ ആ സാ
ക്ഷി വാക്കും പ്രമാണിക്കെണ്ടതല്ല. ൪– രണ്ടാം അന്ന്യായക്കാരൻ
എനിക്ക ജെഷ്ഠാനുജത്തിമക്കളിൽ ജെഷ്ഠനായി വരും— കാരണവ
നല്ലാ അവൻ തറവാട്ടിൽ കാരണവനുമല്ലാത്തപ്പൊൾ അവൻ
കാരണവനെന്ന തീൎപ്പിൽ പറഞ്ഞപ്രകാരം ഞാൻ പറയാൻസം
ഗതി വരുന്നതുമല്ലാ മെപ്പടി ൧–ം ൩–ം ൪–ംപ്രതികളൊട മുഴുവ
നും വിസ്തരിച്ചീട്ടില്ലാ— ആ ഒന്നാം പ്രതിയൊട വിസ്തരിച്ചതിൽ
ആ പ്രതി എന്റെ വാദപ്രകാരം സമ്മതിച്ചിരിക്കുന്നു— ൩–ം ൪–ം
പ്രതികളൊടും വിസ്തരിച്ചാൽ അവരും എന്റെ വാദപ്രകാരം സ
മ്മതിക്കും എന്നാൽ എന്റെ ഭാഗം അധിക തെളിവും അവകാ
ശ നടപ്പിന്റെ ഉറപ്പം വരുന്നതാണ. ൫– മെൽ ഒന്നാം വകുപ്പി
ൽ പറയും പ്രകാരം എന്റെ ഭാഗമുള്ള രെഖാ തെളിവ വാങ്ങാ
ഞ്ഞാലും എന്റെ സാക്ഷി വിസ്തരിക്കാഞ്ഞാലും എന്റെ വാദപ്ര
കാരം എങ്ങിനെ തെളിയും ൨–ാം അന്ന്യായക്കാരന്റെ ഭാഗം ഉറ
പ്പില്ലാത്ത തെളിവ പ്രമാണിച്ച എന്റെ കീഴുക്കട നടപ്പ തള്ളി
തീൎപ്പ കല്പിച്ചതും അതിന്റെ അഫീൽ അവധി കഴിച്ചതും അക്ര
മവും എനിക്ക വളരെ സങ്കടവും ആകകൊണ്ട മെപ്പടി വിസ്താ
രവും തീൎപ്പും വരുത്തി എന്റെ രെഖാ തെളിവ വാങ്ങിയും സാ
ക്ഷി വിസ്തരിച്ചും തീൎപ്പ മാറ്റി പറമ്പകൾ ഞാൻ തന്നെ നടപ്പാ
ൻ കല്പന ഉണ്ടാവാനപെക്ഷിക്കുന്നു— എന്ന കൊല്ലം ൧൦൨൮ാമത
കൎക്കിടക മാസം ൨൦൹

ചിറക്കു താലൂക്ക കച്ചെരിയിൽനിന്ന ൧൮൫൩–ാമത സത്തെമ്പ്ര
മാസം ൧൮൹ കല്പിച്ച തീൎപ്പ.

അന്ന്യായം കഞ്ഞിപൊക്കര വക്കീൽ കണിശൻ കുഞ്ഞമ്പു.

പ്രതി അടിയാൻ മുതൽ ൬–ാൾ.

ചന്തുവിന്റെ ജന്മം ചെലെരിഅംശം പാട്ടയം ദെശത്ത തരൊ
ന്റെ കണ്ടി എന്ന പറമ്പ അന്ന്യായക്കാരൻ കുഴിക്കാണത്തിന്ന
വാങ്ങി പ്രവൃത്തിചെയ്തവരുമ്പൊൾ ൧൦൨൮ ചിങ്ങം ൧൩൹ക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/152&oldid=179724" എന്ന താളിൽനിന്ന് ശേഖരിച്ചത്