ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 THE MALAYALAM READER

അന്ന്യായക്കാര കാണിച്ച ആധാരങ്ങളിൽ കുളത്തിന്റെ നടു
വൊളം അതിര വെച്ചും കണ്ടിരിക്കുന്നു— കിഴക്കെ കുളത്തിൽ ൧ാം
അന്ന്യായക്കാരന്റെ കൂടിയിരിപ്പിലെക്ക ചെൎന്നതായ സ്ഥലത്ത
൨– വലിയ മുളംകൂട്ടവും ൨൧– ചെറിയ കൂട്ടവും— പടിഞ്ഞാറെ കുള
ത്തിൽ ചെൎന്നതായ സ്വന്തം ജന്മസ്ഥലത്ത ൨൦ വലിയ കൂട്ടവും
൧൦ ചെറിയ കൂട്ടവും— മലപ്ര ജന്മമായ സ്ഥലത്ത വലിയ കൂട്ടം
൨൧–.–൯ ചെറിയ കൂട്ടവും കിഴക്കെ കുളത്തിൽ ൨–ാം അന്ന്യായക്കാ
രന്റെ കൂടിയിരിപ്പിലെക്ക ചെൎന്നതായ സ്ഥലത്ത ൧൦ വലിയ കൂട്ട
വും ൩ ചെറിയ കൂട്ടവും ഉണ്ടെന്നും കാണുന്നു— ഇരുഭാഗവും വാദി
ച്ച തെളിവ കൊടുക്കുന്നുണ്ടെങ്കിലും അന്ന്യായ ഭാഗത്തെക്ക ആ
ഭാഗം സാക്ഷി കൂടാതെ അധികാരിയുടെ റപ്പൊട്ടിനാൽ അധികം
തെളിവുള്ളതിന്നുംപുറമെ സത്ത്യത്തിന്മെൽ തീൎപ്പാനും സമ്മതിച്ച
രിക്കുന്നു— പ്രതിക്കാരൻ സത്ത്യം ചെയ്വാനും കെൾപ്പാനും മനസ്സി
ല്ലെന്ന ൧ാമത കയ്പീത്തിൽ ബൊധിപ്പിക്കയും നെര അറിവാനായി
സൎക്കാരിലെക്ക ആവിശ്യമുണ്ടെങ്കിൽ സത്ത്യം ചെയ്യാമെന്ന ൨–ാമ
ത—ബൊധിപ്പിച്ചഹരജിയിൽ കാണുന്നസങ്ങതിക്ക ചൊദ്യം ചെ
യ്തപ്പൊൾ— അന്ന്യായക്കാരുടെ സത്ത്യം കെൾപ്പാനും അവൎക്ക
ബൊധിച്ചസ്ഥലത്ത സത്ത്യം ചെയ്വാനും— മനസ്സില്ലെന്നും സൎക്കാ
രിലെക്ക സത്ത്യം ചെയ്യെണ്ടതില്ക്ക ആവിശ്യം ഉണ്ടെങ്കിൽ ചെയ്യാ
മെന്നു ബൊധിപ്പിച്ചതല്ലാതെ പ്രതിക്കാരൻ സത്യത്തിന്ന വഴി
പ്പെട്ടിട്ടില്ലാ— സത്യത്തിന്ന വഴിപ്പെടാത്ത അവസ്ഥകൊണ്ട പ്രതി
വശം നെരില്ലെന്ന പ്രത്ത്യെകം വിചാരിക്കാവുന്നതും ആകുന്നു—
പ്രതിക്കാരന്റെ ഹരജിയിൽ അധികാരി വിരൊധമെന്നും— ഇനി
യും സാക്ഷികളൊട വിസ്തരിക്കണമെന്നും— അപെക്ഷിച്ചിരിക്കു
ന്നു— പ്രതിക്കാരന്റെയും ൧ാം അന്ന്യായക്കാരന്റെയും സംബ
ന്ധിയാകുന്നു അധികാരി—അധികം സംബന്ധം പ്രതിക്കാരനായി
ട്ട എന്നും അറിയുന്നു— അങ്ങിനെ ഉള്ള അവസ്തക്ക അധികാരി നെ
രഭാഗം പറഞ്ഞു എന്നല്ലാതെ പക്ഷമായി വിചാരിച്ച പ്രകാരം
ഇനിക്ക തൊന്നീട്ടില്ലാ— പ്രതിക്കാരൻ വ്യവഹാരിയും ജനസ്വാധീ
നം അധികമുള്ളവനും ആകകൊണ്ട സാക്ഷികളാൽ ഇനിയും തെ
ളിവ കൊടുപ്പാൻ കഴിയുന്നതാണ— അതിനാൽ അധികം സാക്ഷി
കളൊട വിസ്തരിപ്പാൻ ആവിശ്യമില്ലെന്നും സാക്ഷിവാക്ക മാത്രം
പ്രമാണിച്ച ൟ കാൎയ്യത്തിൽ തീൎപ്പ കല്പിച്ചു കൂടാ എന്നും ഇരുപ
ൎഷയും വാദിച്ചവസ്തക്ക സത്ത്യത്തിന്മെൽ തീൎക്കെണ്ടതാകുന്നുഎ
ന്നും എത്രെ ഇനിക്ക ആഭിപ്രായമുള്ളത— ആ നെരായ വഴിക്ക പ്ര
തിക്കാരൻ വഴിപ്പെടാത്തതിനാൽ അന്ന്യായ ഭാഗത്തെ തെളിവ
പ്രകാരം അന്ന്യായക്കാര വാദിക്കുന്ന സ്ഥലങ്ങൾ അവര നട
ന്ന വരുന്നതിലെക്കും ഇല്ലിമുള വെട്ടി എടുത്ത വരുന്നതിലെക്കും
പ്രതിക്കാരൻ യാതൊരു വിരൊധവും ചെയ്ത പൊകരുതെന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/158&oldid=179730" എന്ന താളിൽനിന്ന് ശേഖരിച്ചത്