ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 151

ക്കിയും വാദിക്കുന്ന സ്ഥലം ൟ തൂക്ടിക്ക ഏറ്റവും സമീപമാക
കൊണ്ട സ്ഥലം നൊക്കി എങ്കിലും സത്യം ചെയ്യിച്ച എങ്കിലും ആ
ദ്യവിസ്താരം ചെയ്ത എങ്കിലും നെര അറിഞ്ഞ ആദ്യതീൎപ്പ മാറ്റി
സ്ഥലം ഞാൻ നടന്ന വരുംപ്രകാരം മെലാലും ഞാൻ നടപ്പാൻ
തീൎപ്പുണ്ടായി രക്ഷിപ്പാൻ അപെക്ഷിക്കുന്നു— എന്ന ൧൦൨൮മത
മീനമാസം ൨൬൹

൧൨൫൩– എപ്രെൽമാസം കണ്ണൂര പൊലീസ്സാമീൻ ക
ച്ചെരിയിൽനിന്ന കല്പിച്ച വിധി.

അന്ന്യായം കൊരൻ—

പ്രതി അപ്പുമുതൽ ൪–ാൾ—

എന്തന്നാൽ— തൃക്കവാൽ ദെവസ്സം ജന്മം ചാലിൽ അരുഎന്ന
൪൦൦ നെല്ലവാരത്തിന്റെ നിലം പാട്ടാവകാശമായി നടക്കുന്ന
തിൽ പ്രതികൾ— ൧൦൨൮ മെടം ൬൹ക്ക— ൫൩ എപ്രെൽ ൧൭൹
പകൽ വാക്കെറ്റം പറഞ്ഞ പ്രവൃത്തി മുടക്കി എന്ന എപ്രെൽ
൨൦൹ അന്ന്യായപ്പെട്ടു— മെൽപ്രകാരം പ്രതികൾ തെൎച്ചക്ക വന്ന
ത മാവിലായി അംശം അധികാരിയുടെ സഹായത്താൽ എന്നും
ആദ്യം നിലം പാട്ടത്തിന്ന വാങ്ങിയ്ത കാണാരിയായ ചാത്തുവി
നൊട എന്നും ആ ചാത്തു മരിക്കയാൽ ആ കാണം ചാത്തുവി
ന്റെ അവകാശികളായ കുമ്പൊട്ടി— ചിരുതയി— ൟ പെരുകളായ
സ്ത്രീകൾ ദെവസ്സത്തിൽനിന്ന വാങ്ങി നിലം ഒഴിഞ്ഞ എണക്ക
അയക്കയും— ആ എണക്ക പിടിച്ച ൧൦൨൮ൽ ദെവസ്സത്തിൽനി
ന്നും പാട്ടത്തിന്ന വാങ്ങിരിക്കുന്നു എന്നും മറ്റും അന്ന്യായത്തി
ൽ വിവരം കാണിച്ചിരിക്കുന്നു— ഇതിന്റെ തെളിവിലെക്ക ൧൦൨൮
കുംഭം ൧൨൹ മെപ്പടി ദെവസ്സം ഊരാളൻ നാരായണ പൊതു
വാൾ എഴുതികൊടുത്ത പാട്ടൊലയും മെപ്പടി നിലം ദെവസ്സത്തി
ൽ ഒഴിഞ്ഞ കൊടുപ്പാനായി കുമ്പൊട്ടി— ചിരുതയി— ഇവര ൧൦൨൮
കുംഭം ൧൨൹ എഴുതിയ എണക്കും അന്ന്യായക്കാരൻ കാണി
ച്ചതിന്റെ പകൎപ്പകൾ വാങ്ങി വിസ്താരത്തിൽ ചെൎത്തു— സമൻ
പ്രകാരം ൨– മുതൽ ൪ വരെ പ്രതികൾ ഹാജരായി— ൧ാം പ്രതി
ദീനമെന്ന പറഞ്ഞ ഹാജരായിട്ടില്ലാ— ദീനം ഉള്ളതാകുന്നു എന്ന
അധികാരി റപ്പൊൎട്ട ചെയ്തിരിക്കുന്നു— അന്ന്യായക്കാരന്റെ വാ
ദപ്രകാരമുള്ള നടപ്പിൽ ൨൮— വരെ ഉള്ളത വിസ്തരിച്ച ൨–ാം പ്ര
തി സമ്മതിക്കയും അതിന്റെ ശെഷം നിലം തനിക്ക വാക്കാൽ
ഒഴിഞ്ഞ തന്നതിനാൽ താൻ നടക്കുന്നതാണെന്ന തൎക്കിക്കയും
ചെയ്തിരിക്കുന്നത കൂടാതെ അന്ന്യായപ്പെട്ട നിലം തറവാട്ട ജന്മ
മെന്നും കുമ്പൊട്ടി മുതലായ്വര തന്റെ ശെഷക്കാരഎന്നും ശെഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/161&oldid=179733" എന്ന താളിൽനിന്ന് ശേഖരിച്ചത്