ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 157

ച്ച തീൎച്ചവരുത്തികൊള്ളെണ്ടതാണെന്നും ഇരുഭാഗക്കാരൊട്ടും ക
ല്പിച്ച അന്ന്യായം നീക്കി.

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

ചെറനാട താലൂക്ക കൊട്ടക്കൽ അംശത്തിൽ അത്തൻ കൂട്ടി
ബൊധിപ്പിക്കുന്ന സങ്കടം ഹരജി എന്തന്നാൽ എന്റെ കാരണ
വന്മാര പുരാതനമായി എന്റെ പറമ്പിലെക്കും കാലികൾക്കും വെ
ള്ളം കുടിപ്പാനും ആവിശ്യമായി കുഴിപ്പിച്ചിട്ടുള്ള കൊളം ഞാൻ തി
രിച്ച തീര കൊടുത്ത ഉഭയത്തിലെക്ക ചെൎന്നതാണെന്ന വെച്ച
ഇയ്യടെ ഞാനുമായുള്ള സിദ്ധാന്തം നിമിത്തം മെപ്പടി ദെശത്തി
രിക്കും ആലിമന്മു മെപ്പടി താലൂക്കിൽ ഒര ഹരജി ബൊധിപ്പിക്കു
കയും പ്രതിക്കാരനായ ഞാനും ആ വിവരം ബൊധിപ്പിക്കു
കയും ചെയ്തതിൽ ൫൪ എപ്രെൽ മാസം ൧൩൹ അന്ന്യായഭാഗം
കല്പിച്ച തീൎപ്പ ഞായത്തിന്നും നെരിന്നും കെവലം വിരൊധമാ
കുന്നു— അതിന്റെ വിവരം ബൊധിപ്പിക്കാം. ൧ാമത– അന്ന്യായ
ത്തിൽ പറയുന്ന ഉഭയത്തിൽ വിരുപ്പ മുണ്ടകം ൟ രണ്ട വിളക്ക
മെപ്പടി കളത്തിൽനിന്ന വെള്ളം ഒഴുകി പൊകുന്നതും ആയ്തിന്ന
ഇനിക്ക ഒരു വിരൊധവുമില്ലാതെ ഇരിക്കുന്നതും ആകുന്നു— ആ
സ്ഥലത്ത കീഴിൽ ഒരിക്കലും നടന്നിട്ടില്ലാതെ ഉള്ള പുഞ്ചവിള ഇ
പ്പൊൾ നടന്ന വെള്ളത്തിന്റെ അവസ്ഥ കൊണ്ട തൎക്കിക്കുന്ന
ത ഒര ഉപായമായ ദുൎവിചാരത്താൽ ആകുന്നു— അത എന്തകൊ
ണ്ടെന്നാൽ ആ വെള്ളം തെവാനായി തീൎപ്പ കിട്ടിയാൽ കൊളം
തൂൎത്ത ഉഭയത്തിൽ ചെൎത്ത വിള ഉണ്ടാക്കി എടുത്ത അപഹരി
ക്കാമെന്നുള്ള ദുൎമ്മൊഹത്താൽ ആകുന്നു— പ്രത്യെകം വെള്ളത്തി
ന്ന ആവിശ്യമായി തൎക്കിക്കുന്നതും അല്ലാ ൨–ാമത– ആ കുളത്തി
ലെ വെള്ളത്താൽ ആ സ്ഥലത്തെ പുഞ്ച വിള ശരിയായി കൂടു
ന്നതാണെങ്കിൽ ആ വിളക്കും കൂടി വിഹിതപ്രകാരം നികുതി എ
ടുപ്പാനും മതിയായ സംഗതി ഉള്ളതാണെന്ന സന്നിധാനത്തി
ങ്കൽ തന്നെ അറിയാമല്ലൊ. ൩–ാമത— ഞാൻ മുമ്പെ തിരിച്ച കൊ
ടുത്തിരിക്കുന്ന എണക്ക തീരെ അതുകളിൽ ചെരാതെ എന്റെ വ
ശം നിൽക്കുന്ന കൊളം തൽക്കാലമായി ആരിലും അന്ന്യെഷി
ച്ചും ആലി മന്മു വാങ്ങുകയും ആവക കീഴാധാരങ്ങൾ ഒന്നിച്ചും
ആ കുളം നിൽക്കുന്ന സ്ഥലം കാണിക്കാതെയും ൟ ജന്മി വാരി
യര ദുൎവ്വ്യവഹാരത്തിന്ന വെണ്ടി പുതുതായി ചാൎത്തി കൊടുത്ത
ത എന്നെ വലപ്പിക്കാൻ ആയിട്ടാണെന്നും ആ ജന്മിക്ക എ
ന്നൊടുള്ള ൟൎഷ്യതയും സ്പഷ്ടമായി സന്നിധാനത്തിങ്കൽ ബൊ
ധിക്കുകയും ചെയ്യും. ൪ാമത വ്യവഹരിച്ച വരുന്ന കുളത്തിൽ
മത്സ്യം പിടിപ്പാനായി മുമ്പെ ൫–ാം സാക്ഷിയായ മുഖ്യസ്തൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/167&oldid=179739" എന്ന താളിൽനിന്ന് ശേഖരിച്ചത്