ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 THE MALAYALAM READER

നിലം കുഞ്ഞിരാമൻ മെനവന്റെ ജന്മമാണ— ൬– കൊല്ലം മുമ്പെ
വരെയും നിലം തന്റെ അച്ശൻ ചന്തു നമ്പ്യാരും— അന്ന്യയക്കാ
രനും കൂടിയും— ൬– കൊല്ലമായിട്ട ചന്തു നമ്പ്യാര പ്രത്ത്യെകവും ന
ടന്ന വരികയും കഴിഞ്ഞ മകര മാസത്തിൽ ചന്തു നമ്പ്യാര നിലം
സമ്മതിച്ച കൊടുക്കയാൽ അന്ന മുതൽ കുഞ്ഞിരാമ ന്മെനവന്റെ
അന്മയിടെ സമ്മത പ്രകാരവും ൧൦൨൮ മെടം ൧൭൹ കുഞ്ഞിരാ
മൻ മെനവനൊട കൊഴുക്ക എഴുതി വാങ്ങിയും താൻ നിലം നട
ന്ന വരുന്നു എന്നും അന്ന്യായക്കാരന നടപ്പില്ലന്നും മറ്റും— ഒ
ന്നാം പ്രതി കുഞ്ഞിക്കുട്ടിയുടെ ൧ാം സാക്ഷി പറഞ്ഞതിൽ നിലം
പ്രതി കുഞ്ഞിക്കുട്ടിക്ക നടപ്പില്ലാ മൂന്ന നാല കൊല്ലമായിട്ട നിലം
അന്ന്യായക്കാരന്റെ ജെഷ്ഠൻ ചന്തു നമ്പ്യാര പ്രത്ത്യെകവും അ
തിന്ന മുമ്പെ അധികം കൊല്ലമായിട്ട അന്ന്യായക്കാരന്നും ചന്തു ന
മ്പ്യാരും കൂടിയൊജിച്ചും നടന്ന വന്നിരിക്കുന്നു എന്നും മറ്റും—
൨–ാം സാക്ഷി പറഞ്ഞതിൽ ഇപ്പൊൾ ൨൦ കൊല്ലം മുമ്പെ തുട
ങ്ങി ൟ കഴിഞ്ഞ മകരംവരെ അന്ന്യായക്കാരന്റെ ജ്യെഷ്ഠൻ ച
ന്തു നമ്പ്യാര നിലം നടന്ന വരുന്നു അതിന്റെ ശെഷമായി അ
തിൽ പ്രതി കുഞ്ഞിക്കുട്ടി പ്രവൃത്തി ചെയ്ത മെടം ൨൭൹ അവൻ
നിലത്തിൽ മുഴുവനും വിത്തിട്ടിരിക്കുന്ന പ്രകാരം കെട്ടു എന്നും
മറ്റും ൩–ാം സാക്ഷി പറഞ്ഞതിൽ നാല കൊല്ലം മുമ്പെ തുടങ്ങി
ൟ കഴിഞ്ഞ മകരംവരെ നിലം ചന്തു നമ്പ്യാര നടന്ന വരുന്ന
തും മകരം മുതൽ ഇതവരെ— പ്രതി കുഞ്ഞിക്കുട്ടി നിലത്തിൽ പ്ര
വൃത്തി ചെയ്ത അവൻ വിത്തിടുന്നതും കണ്ടിരിക്കുന്നു എന്നും മു
മ്പെ അന്ന്യായക്കാരനും ചന്തു നമ്പ്യാരും യൊജിച്ച നിലം നട
ന്ന വന്നിരിക്കുന്നു എന്നും കഴിഞ്ഞ കുംഭമാസത്തിൽ ആകുന്നു
കുഞ്ഞിക്കുട്ടി കുഞ്ഞിരാമ ന്മെനവനൊട കൊഴുവിന്ന എഴുതി വാ
ങ്ങിയ്തെന്നും മറ്റും അന്ന്യായം വക സാക്ഷികൾ പറഞ്ഞതിൽ
വാദിക്കുന്ന നിലം അധികം കൊല്ലമായി അന്ന്യാക്കാരൻ നടന്ന
വരുന്നു എന്നും ൟ കൊല്ലത്തിൽ സകല പ്രവൃത്തികളും ചെയ്ത
വിത്ത എറക്കിയ്തും അന്ന്യായക്കാരനും അവന്റെ ആനന്തിരവ
ൻ പയ്തലും ആകുന്നു എന്നും ൧ാം പ്രതിക്ക നിലത്തിന്മെൽ നട
പ്പില്ലന്നും മറ്റും സമീപസ്തൻ ബാപ്പുട്ടി മുതൽ ൨–ാൾ പറഞ്ഞതി
ൽ ൨൦ കൊല്ലം മുമ്പെ തുടങ്ങി ൟ കഴിഞ്ഞ കൊല്ലംവരെ നിലം
നടന്ന വന്നത അന്ന്യായക്കാരനെന്നും ൟ മെടം ൨൨൹യൊ—
൨൩൹യൊ— ആണ അന്ന്യായക്കാരനും അവന്റെ അനന്തിരവ
ൻ പയ്തലും വിത്ത എറക്കിരിക്കുന്നു എന്നും കുഞ്ഞിക്കുട്ടിക്ക നടപ്പി
ല്ലന്നും മറ്റും ചന്തു നമ്പ്യാര പറഞ്ഞതിൽ ൧൦൨൭ാമത വരെക്കും
നടന്നവന്നത താനാണെന്നും അതിൻറെ ശെഷം നിലത്തിൽ
൧ാം പ്രതി കുഞ്ഞിക്കുട്ടി വിത്തിട്ടിരിക്കുന്നു എന്നും അന്ന്യായക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/178&oldid=179751" എന്ന താളിൽനിന്ന് ശേഖരിച്ചത്