ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 THE MALAYALAM READER

ന്നു. ൧൧ അതുകൊണ്ട മെൽ പറഞ്ഞ സംഗതികൾ നൊക്കിയും
എന്റെ വാദപ്രകാരം ഇനിയും മുഖ്യമായി തെളിയുന്ന മെൽ പ
റഞ്ഞ സാക്ഷികൾ വിസ്തരിച്ചും സത്ത്യത്താലൊ ആദ്യം തീൎപ്പ
മാറ്റി നിലം ഞാൻ നടന്നവരുവാൻ കല്പന ഉണ്ടാകെണ്ടതിന്ന
അപെക്ഷിക്കുന്നു— എന്ന ൧൦൨൮ എടവം ൩൦൹

കൊല്ലം— ൧൮൫൪ാമത ജനവരിമാസം ൧൩൹ വള്ളുവനാട
താലൂക്ക ഹെഡ പൊലീസാപ്സര കല്പിച്ച യാദാസ്ഥ.

അന്ന്യായം പഞ്ചുമെനൊൻ.

പ്രതി ൟസ്സുപ്പ മുതൽ ൪–ാൾ.

കുറുവ അംശം കാച്ചിനിക്കാട ദെശത്ത അന്ന്യായക്കാരൻ കെ
ട്ടിച്ചീട്ടുള്ള മുക്കൊണത്തെ ചിറയും പാറക്കൽ ചിറയും— കൊല്ലം
൧൦൨൯ ധനു മാസം– ൨൨൹ക്ക ൫൪ാമത ജനവരി ൪൹ ബുധനാ
ഴിച്ച രാത്രി പ്രതിക്കാര ബലമായി മുറിച്ച വെള്ളം കൊണ്ട പൊ
കയും അതിനാൽ ൩ ഉറുപ്പിക ൯ ണ ൨– പയി നഷ്ടം വരികയും
ചെയ്തത— ൟ കാൎയ്യത്തിൽ അന്ന്യായക്കാരൻ ജനവരി ൬൹ അ
സിഷ്ടാണ്ട മജിസ്ത്രെട്ടിൽ ബൊധിപ്പിച്ച ഹരജി അയച്ച ൯൹
എത്തുകയും അന്ന്യായം പ്രതി സാക്ഷികളെ ഹാജരാക്കാൻ കൊ
ൽക്കാരനെ അയച്ചതിന്റെ ശെഷം പ്രതിക്കാരെയും സാക്ഷിക്കാ
രെയും ഹാജരാക്കയും അന്ന്യായക്കാരന്റെ വക്കീൽ നാമത്തൊടു
കൂടി വക്കീൽ ഹാജരാകയും എല്ലാവരൊടും വിസ്തരിക്കയും ചെ
യ്തു— പ്രതിക്കാര ചിറ വെട്ടി പൊളിക്കുന്നത ൧ാം സാക്ഷി അറി
ഞ്ഞ വിരൊധം പറഞ്ഞപ്പൊൾ ൧ാം പ്രതി അയാളുടെ വായിൽ
പിടിച്ച അമൎത്ത ശെഷം പ്രതിക്കാര ചെറ പൊളിച്ച പ്രകാരവും
മറ്റും അന്ന്യായ വക്കീലും— തങ്ങൾ അന്ന്യായത്തിൽ പറയുന്ന
പ്രകാരം ഒന്നും ചെയ്തീട്ടില്ലെന്ന പ്രതിക്കാരും— താൻ ചിറക്ക
ൽ കാവൽ കിടക്കുമ്പൊൾ ൟ പ്രതിക്കാരും വെറെ പെര അറി
യാത്ത ചിലരും വരുന്നത കണ്ട ചെറ പൊളിക്കാൻ വരുന്നവ
രാണെന്ന വിചാരിച്ച ഒന്ന രണ്ട കൂക്കി എന്നും അപ്പൊൾ പ്ര
തിക്കാര അടുത്ത എത്തി മിണ്ടണ്ടാ എന്ന പറഞ്ഞ ൧ാം പ്രതി ത
ന്റെ വായ പൊത്തുകയും ൨–ം ൩–ം ൪–ം പ്രതിക്കാര ചിറ വെട്ടി
പൊളിക്കയും— കുറെ കഴിഞ്ഞപ്പൊൾ ഒന്നാം പ്രതിയും— ചിറ മുറി
ക്കാൻ കൂടുകയും ചെയ്തപ്രകാരവും ൧ാം സാക്ഷിയും— മണ്ടിവരിൻ
എന്ന പറഞ്ഞ കൂക്കുന്നത കെട്ട താൻ ചെന്നപ്പൊൾ പ്രതിക്കാ
ര നാലാളും കൂടി മുക്കൊണത്ത ചിറ പൊളിക്കുന്നതും ൧ാം സാ
ക്ഷി ചിറവക്കത്ത ഒന്നും മിണ്ടാതെ നിൽക്കുന്നതും കണ്ടു എന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/184&oldid=179757" എന്ന താളിൽനിന്ന് ശേഖരിച്ചത്