ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 177

യ്വര വന്ന മെൽപ്രകാരം ചിറ വിട്ടതാകുന്നു. ൪ാമത മെപ്പടി ചി
റ വിട്ട ഉടനെ അപ്പൊൾ അതിന്റെ താഴത്തെ ചിറ രാമൻ നാ
യര കെട്ടിനിൎത്തിയതും മെൽ പറഞ്ഞവര വിട്ടിരിക്കുന്നു— അങ്ങി
നെ ചിറ രണ്ടും വിട്ടത ദൃഷ്ടാന്തമായും ആയ്ത മെൽ പറഞ്ഞ പ്ര
തിക്കാരാണെന്ന എന്റെ സാക്ഷികളാൽ തെളിവായും വന്നിരി
ക്കുമ്പൊൾ പ്രതിക്കാൎക്ക ശിക്ഷ കല്പിക്കാതെ അന്ന്യായം നീക്കെ
ണ്ടതിന്ന സംഗതി ഇല്ലെന്ന സന്നിധാനത്തിങ്കൽ അറിയാമെ
ല്ലൊ. ൫ാമത മെൽ പറഞ്ഞവരിൽ ൟസ്സുപ്പ ഒര കുല കാൎയ്യത്തി
ൽ സൎക്കീട്ട വിധിപ്രകാരം ശിക്ഷ അനുഭവിച്ചവനാകുന്നു അ
ങ്ങിനെ ഉള്ളവൻ പ്രമാണിയായി ശെഷം ഉള്ളവരെ കൂട്ടി മെൽ
പ്രകാരം ചിറവിട്ടതിന്ന ശിക്ഷ ഉണ്ടാകാഞ്ഞാൽ മെലാലും ൟ
വക അതിക്രമം അധികമായി ചെയ്യുന്നവനാകുന്നു അതുകൊ
ണ്ട താലൂക്കിൽ ഉണ്ടായ വിസ്താരവും തീൎപ്പും വരുത്തി നൊക്കി
യും ഇനിയും വെണ്ടുന്ന അന്ന്യെഷണങ്ങൾ ചെയ്തും പ്രതിക്കാ
ൎക്ക ശിക്ഷകൊടുപ്പാൻ അപെക്ഷിക്കുന്നു എന്ന ൧൦൨൯ാമത കും
ഭമാസം ൭൹

കണ്ണൂര പൊലീസ്സാമീൻ കച്ചെരിയിൽ നിന്ന ൧൮൫൩– എ
പ്രെൽ ൩൦൹ കല്പിച്ച വിധി.

ആന്ന്യായം മത്തി മുതൽ ൩–ാൾ.

പ്രതി കുഞ്ഞിക്കുട്ടിയാലി മുതൽ ൧൭–ാൾ.

എന്നാൽ ചിറക്കൽ കൊവിലകം വക ചൊവ്വദെവസ്സം ജ
ന്മം മീത്തലെ വയല നിലം മുതൽ ൩– നമ്പ്ര നിലങ്ങൾ മൂസ്സ
അനന്തിരവൻ പൊക്കര ഇവരൊട പാട്ടത്തിനു വാങ്ങി മീത്ത
ലെ വയലനിലത്തിൽ വിത്ത എറക്കിയ്തിന്റെ ശെഷം ൧൦൨൮
മെടം ൧൨–ക്ക ൧൮൫൩ എപ്രെൽ മാസം ൨൭ പകൽ പ്രതി
കൾ വന്ന ഉഴുത നഷ്ടം വരുത്തുകയും വാക്കെറ്റം പറകയും ചെ
യ്തു എന്ന എപ്രെൽ ൨൫൹ അന്ന്യായപ്പെട്ടു. അന്ന തന്നെ ൧–ം
൨–ം അന്ന്യായക്കാരൊട വിസ്തരിച്ചു— ൟ കഴിഞ്ഞ മകരമാസത്തി
ൽ മാത്രം നിലം തങ്ങളുടെ കൈവശം വന്നതായി അവര സമ്മ
തിച്ചിരിക്കുന്നു ഇതിൽ പിടിച്ച ൨– ൩– ൮– ൟ പ്രതികളൊട വി
സ്തരിച്ചു അവര പൊലീസ്സ കുറ്റം സമ്മതിച്ചിട്ടില്ല. അന്ന്യായ
പ്പെട്ട നിലങ്ങൾ ൧൦൦൯ാമത മുതൽക്ക കഞ്ഞന്മിയൊട വെറുമ്പാ
ട്ടത്തിന്ന വാക്കാൽ സമ്മതിച്ച വാങ്ങി ഇതവരെയും നടന്നുവ
രുന്നു എന്നും ൟ കൊല്ലം ൩– നിലങ്ങളിലും തങ്ങൾ വിത്ത എറ
ക്കിരിക്കുന്നു എന്നും കുഞ്ഞന്മി മരിച്ചതിന്റെ ശെഷം മരുമകൾ
ആയിജ എന്ന സ്ത്രീയുടെ കൈവശമായിട്ടാകുന്നു നടന്നു വരു

A a

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/187&oldid=179760" എന്ന താളിൽനിന്ന് ശേഖരിച്ചത്