ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 179

൧– അന്ന്യായ ഭാഗം വിസ്തരിച്ച സാക്ഷികളാൽ ഒന്നാം നമ്പ്ര നി
ലത്തിൽ വിത്ത എറക്കുന്നതകണ്ട പ്രകാരമല്ലാതെ ശെഷം രണ്ട
നിലങ്ങളുടെ നടപ്പിനെ കുറിച്ച അന്ന്യായക്കാൎക്ക ഗുണമായി
യാതൊരു വാക്കും ആ സാക്ഷികളാൽ പറവാൻ കഴിഞ്ഞീട്ടില്ലാ—
അത മാത്രമല്ലാ അധികം കൊല്ലങ്ങളായി ൟ ൩– നിലങ്ങളിലും
പ്രതികൾ പ്രവൃത്തി നടത്തുന്നത അവര കണ്ട പ്രകാരവും സ
മ്മതിക്കുന്നു. ൨– അന്ന്യായപ്പെട്ട നിലം അന്ന്യായക്കാരുടെ കൈ
വശം വരാൻ കാരണമായ പാട്ടാധാരത്തിലെ ഒന്നാം ഒപ്പകാര
നായ മൂസ്സ ആയാധാരം അശെഷം സമ്മതിക്കാതെയും അപ്ര
കാരം ഒരാധാരം കാണിക്കുന്നുണ്ടെങ്കിൽ അത കള്ളാധാരമാണെ
ന്ന തൎക്കിക്കുന്നതിന്ന പുറമെ കുഞ്ഞന്മി മരിക്കുന്ന കാലംവരെ
പ്രതികൾക്ക നിലത്തിന്മെൽ നടപ്പ അവകാശമുണ്ടെന്ന വെടി
പ്പായി സമ്മതിച്ചിരിക്കുന്ന ൟ സങ്ങതികളാൽ തന്നെ അന്ന്യാ
യക്കാരുടെ തൎക്കം യാതൊരു സംശയം കൂടാതെ ഉപെക്ഷിച്ചുകളയെ
ണ്ടതാകുന്നു. ൩– അന്ന്യായപ്പെട്ട നിലങ്ങൾക്ക തരക അവകാശം
പൊക്കൎക്ക കിട്ടുന്നതിന്ന ഒരു മാസം മുമ്പായ ധനു മാസം ൧൭൹
യാകുന്നു അന്ന്യായക്കാൎക്ക പാട്ടത്തിന്ന എഴുതി കൊടുത്തീട്ടുള്ളത—
ആദ്യം ഒരു വഴിക്ക നിലത്തിന്മെൽ അവകാശം വരാത്തവന ഏ
ത പ്രകാരമാകുന്നു മെൽപ്രകാരം എഴുതി കൊടുപ്പാൻ അധികാരം
വരുന്നത എന്ന അറിയുന്നില്ലാ കാരണവനായ കുഞ്ഞന്മിക്കു
ണ്ടായിരുന്ന അവകാശം അവൻ മരിച്ചതിന്റെ ശെഷം തങ്ങ
ൾക്ക താനെ തന്നെ സിന്ധിപ്പാൻ ന്യായമുള്ള പ്രകാരം ലഭിച്ചി
രിക്കുന്നു എന്നുള്ള വിചാരത്തിന്മെൽ പ്രവൃത്തിച്ചതാണെന്ന
പൊക്കര പറയുന്നുണ്ടെങ്കിൽ കാല സംഖ്യവെക്കാത്ത മെൽ കാ
ണിച്ച തരക തന്നെ അവന്റെ വിചാരത്തിന്ന ബലം കൊടുക്കു
ന്നതാകുന്നു എന്നും. അത്ര ബലമുള്ള ആധാരത്തെ ഉപെക്ഷിച്ച
ചുരുങ്ങിയ കാല സംഖ്യ വെച്ച തരക വാങ്ങിയ്തകണ്ടാൽ മരിച്ച
കുഞ്ഞന്മിയും മൂസ്സയും കൂടി സ്ത്രീകൾക്ക കൊടുത്തിരിക്കുന്ന മെൽ
കാണിച്ച കരാറിന്റെ ബലംകൊണ്ട പൊക്കരുടെ വിചാരത്തി
ന്ന പറ്റുന്ന ക്ഷീണതയുടെ നിവൃത്തിക്കായി മെൽ പ്രകാരം ഒ
രു ഉപായം പ്രവൃത്തിച്ചതാണെന്ന ഇവിടെ പറവാൻ കഴിയു
ന്നതും ആകുന്നു മെപ്പടി കരാറ മൂസ്സ സമ്മതിച്ചീട്ടും ഉണ്ട. ൪– ഒ
ന്നാം നമ്പ്ര നിലം കുഞ്ഞന്മിയുടെ കൈവശം ഉണ്ടായിരുന്നു എ
ന്ന ആധാരത്താൽ പ്രതി ഭാഗം തെളിയിപ്പാൻ കഴിഞ്ഞീട്ടില്ലാത്ത
തിന്മെൽ ആ നിലം കുഞ്ഞന്മിയുടെ കൈവശം ഉണ്ടായിരുന്നു
വൊ— എന്ന സംശയിക്കാനുള്ള വഴി ഇരു ഭാഗമുള്ള വിസ്താര
ങ്ങളാലും പള്ളി അടിയാൻ കാണിച്ച പുക്കുവാര ശീട്ടിനാലും മുട
ക്കം വന്നത കൂടാതെ പൊലീസ്സാമീൻ ചെയ്തെടെത്തൊളമുള്ള അ
ന്ന്യെഷണത്തിൽ കൊവിലകം വക വെറുമ്പാട്ടമായ വെറെ നി

A a 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/189&oldid=179762" എന്ന താളിൽനിന്ന് ശേഖരിച്ചത്