ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART I. 9

യി തൊന്നുന്നതും ആകകൊണ്ട ൟ വസ്തുതയും ബൊധിപ്പിച്ചി
രിക്കുന്നു. ജനവരി ൨൪൹ത്തെ ൧൩ാം നമ്പ്ര കല്പനക്ക ഹെതുവാ
യ റിഫൊട്ട അക്ടിങ്ക താസീൽദാർ ചെയ്തിട്ടുള്ളതുമാകുന്നു.൹മെൽ

ഹെഡ അസിഷ്ടാണ്ട കൽക്കട്ടൎക്ക.

കൊട്ടയം താലൂക്ക താസീൽദാര—ബൊധിപ്പിക്കുന്ന ഹരജി.
കൊശവൻ—അമ്പു ൧൦൨൬ ചിങ്ങം ൧൮൹ ബൊധിപ്പിച്ച ഹ
രജിക്കു താഴെ ൫൧ സത്തെമ്പ്ര ൫൹ ഉണ്ടായ കല്പന എത്തി അ
റികയും ചെയ്തു.

ഹരജിക്കാരന്റെ പുരാതന ജന്മമായ പുതിയ വീട്ട പറമ്പി
ന്റെയും കുടിയുടെയും ചൂട്ടാലയുടെയും ജമ കയ്തെറികന്മാരൻ പെ
രിൽ ആക്കിരിക്കുന്നു എന്നും ൧൪ പണം നികുതികൊടുത്ത വരു
ന്നത ജമക്കുള്ളതൊ അല്ലയൊ എന്നറിയുന്നില്ലന്നും മറ്റും ആകു
ന്നു ഹരജിയിൽ ബൊധിപ്പിച്ച കാണുന്നത ൟ കാൎയ്യത്തിൽ ഹര
ജിക്കാരനൊടും—കന്മാരൻ മരിച്ച പൊയിരിക്കുന്നതിനാൽ അ
നന്തിരവൻ നമ്പ്രൊടും പിണറായി അംശം അധികാരിയായും
നമ്പ്രെ അനന്തിരവനായും ഉള്ള കന്മാരനൊടും മെനവൻ രാമ
വാരിയരൊടും വിസ്തരിച്ചു.

പറമ്പ തന്റെ പുരാതന ജന്മമെന്ന ഹരജിക്കാരനും തന്റെ
പുരാതന ജന്മമെന്നും ഹരജിക്കാരന കുഴിക്കാണത്തിന കൊടുത്ത
താണെന്നും ഹരജിക്കാരൻ കൈവശമാണ പറമ്പ നടപ്പ എന്നും
കുടിയുടെയും ചൂട്ടാലയുടെയും പറമ്പിന്റെയും ജമ മരിച്ചചൊയ
കന്മാരൻ എന്ന കാരണവര പെരിൽ എന്നും മെപ്പടി വക നികു
തിയും മെൽപാട്ടവും കൂടി ൧൪ വീരപണം വാങ്ങി ശീട്ട കൊടുക്കു
മാറുണ്ടെന്നും നമ്പ്രും വിസ്താരത്തിൽ ബൊധിപ്പിച്ച കാണുന്ന
തല്ലാതെ ജന്മത്തിന്റെ തെളിവിലെക്ക ഇരുപരിഷ വക്കലും രെ
ഖകൾ ഒന്നും ഉള്ളതായി കാണുന്നില്ല.

മെനവന്റെ കയ്പീത്തും കണക്കും നൊക്കുമ്പൊൾ പുതിയ വീ
ട്ടപറമ്പ—കന്മാരൻ ജന്മം ജമ എന്നും പറമ്പിന്ന കാല ഉറുപ്പി
കയും എൻപത റെസ്സും കുടിക്കും ചൂട്ടാലക്കും കൂടി ൨ ഉറുപ്പികയും
വക രണ്ടിൽ ൨꠰ ഉറുപ്പികയും ൮൦ റെസ്സും—കന്മാരൻ പെരിൽ ജമ
യായിട്ടും ശെഷം ജമയൊടുകൂടി ൟ നികുതിയും കന്മാരന്റെ അ
നന്തിരവൻ നമ്പ്ര അടച്ച വരുന്നതായും ഹരജിക്കാരൻ പെരിൽ
ഒരു വകക്കും ജമ ഇല്ലെന്നും നികുതി അടച്ച വരുന്നില്ലെന്നും കാ
ണുന്നു.

ഹരജി പ്രകാരം ജമ കന്മാരൻ പെരിലായിരുന്നു എന്ന പറയു
ന്നത നെരാണെങ്കിൽ എതെങ്കിലും ഒരു കൊല്ലത്തെ ജമപട്ടയ
മൊ നികുതി ശീട്ടൊ കാട്ടാൻ സംഗതി ഉണ്ടായിരുന്നു. അപ്രകാ
രം കാട്ടാനില്ലന്ന പറയുന്നെയും മെൽപ്രകാരം കണക്കുകളാൽകാ

C

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/19&oldid=179577" എന്ന താളിൽനിന്ന് ശേഖരിച്ചത്