ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 187

വരുത്തി നൊക്കി ഹെഡപൊലീസാപ്സരുടെ തീൎപ്പിൽ പറമ്പും
കുടിയും ൨–ാം പ്രതിയുടെ കൈവശം നടപ്പാനും ഞാൻ സീവി
ൽ വ്യവഹാരം ചെയ്തകൊള്ളെണമെന്നും കല്പിച്ചീട്ടുള്ള ഭാഗം ദു
ൎബ്ബലമാക്കി കീഴുക്കടപ്രകാരം മെപ്പടി പറമ്പും കുടിയും എന്റെ
കൈവശം നടപ്പാൻ കല്പന ഉണ്ടാകെണ്ടതിന്ന അപെക്ഷിക്കു
ന്നു— ദിവസെനാൽ താലൂക്കിൽ ഹാജരുള്ള എന്നെ തീൎപ്പിന്റെ
വിവരം അറിയിക്കാതെ ൟ ആക്ടമ്പ്രമാസം ൧൭൹ മാത്രം എ
നിക്ക തീൎപ്പിന്റെ പകൎപ്പ കിട്ടിയ്തിനാൽ അവധിക്ക അഫീൽ
ബൊധിപ്പിക്കാൻ സങ്ങതി വരാത്തതാകുന്നു— എന്ന ൧൦൨൯ തു
ലാം ൫൹

൧൮൫൪ാമത മെയിമാസം ൨൨൹ ചെറനാട താലൂക്ക ഹെഡ
പൊലീസാപ്സര കല്പിച്ച തീൎപ്പ.

അന്ന്യായം അബ്ദുള്ള കുട്ടി

പ്രതി മുയ്തിൻമുതൽ ൩–ാൾ

൧൦൨൯ാമത മീനമാസം ൫൹ക്ക ൫൪ മാൎച്ചി ൨൬൹ പകൽ
വാളക്കുളം അംശം ദെശത്ത അന്ന്യായക്കാരൻ ൧ാംപ്രതിയുടെ
പെങ്ങളായ കതിയുന്മക്ക ഉണ്ടായിരുന്ന ജന്മവകാശം— ൫൦ പണം
കൊടുത്ത ൧൦൨൯ ധനു ൩൦൹ തിരമുറി വാങ്ങി അടക്കി അനുഭ
വിച്ചവരുന്ന പത്തൂര പറമ്പിൽ കിഴക്കെ ഓഹരി നെർ പകുതി
യിൽ പടിഞ്ഞാറെ മെലെകൂറ പറമ്പിൽ പ്രതിക്കാര ബലമായി
കയറി ചക്ക ഇട്ടകൊണ്ട പൊകയും ആ വിവരം അറിഞ്ഞ ചെ
ന്ന വിരൊധിച്ചാറെ വാക്കെറ്റം പറഞ്ഞ കലശൽക്ക ഭാവിക്ക
യും ചെയ്തപ്രകാരം ൫൪ യെപ്രെൽ ൩൹ അന്ന്യായം ൟ കാ
ൎയ്യത്തിൽ അന്ന്യായക്കാരനൊട ചൊദ്യം ചെയ്കയും— ൧ാം പ്രതി
യൊടും അന്ന്യായം വക ൧ മുതൽ ൪ വരെയും ൧ാം പ്രതിവക ൧–ം
൨–ം സാക്ഷികളൊടും വിസ്തരിക്കുകയും തറവാട്ട വകയിൽ അ
ന്ന്യായപ്പെട്ട പറമ്പും മറ്റുംകൂടി കതിയുന്മയുടെ ഓഹരിക്കായി തി
രിച്ച കൊടുത്തപ്രകാരം ൧൦൨൭ മീനം ൨൦൹ ൧ാം പ്രതിയും മറ്റും
കൂടി എഴുതി കൊടുത്തതായ ആധാരവും അതിൽ പറയുന്ന വഹ
കൾ തനിക്കുള്ളവകാശം ജന്മവില ൫൦പണം വാങ്ങി തീരത
ന്നിരിക്കുന്നപ്രകാരം ൧൦൨൯ ധനുമാസം ൩൦൹ മെപ്പടി കതിയു
ന്മ അന്ന്യായക്കാരന എഴുതികൊടുത്ത ഒഴിമുറിയും—൧൦൨൩–൧൦൨൯
ൟ രണ്ട കൊല്ലത്തെ നികുതിശീട്ടും— അന്ന്യായക്കാരനും ൮൩
പണത്തിന്റെ പണയാധാരം ൧ാം പ്രതിയും ഹാജരാക്കി കാണി
ച്ചതുകൾ പകൎത്ത വാങി ആയ്തും അന്ന്യായപ്പെട്ട പറമ്പിന്മെ
ൽ തനിക്ക പണയ അവകാശം ഉള്ളപ്രകാരവും മറ്റും ൧ാം പ്രB b 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/197&oldid=179771" എന്ന താളിൽനിന്ന് ശേഖരിച്ചത്